Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍പി 5636; ആര്‍ ബാലകൃഷ്ണപിള്ളയും കെ ലക്ഷ്മണയും കിടന്ന അതേ മുറിയില്‍ പി സിയും

തിരുവനന്തപുരം: കോടതി റിമാന്‍ഡ് ചെയ്ത മുന്‍ എംഎല്‍എ പിസി ജോര്‍ജ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്. ആര്‍.ബാലകൃഷ്ണപിള്ള, എം.വി.ജയരാജന്‍, മുന്‍ ഐജി കെ ലക്ഷ്മണ എന്നിവര്‍ കഴിഞ്ഞിരുന്ന ആശുപത്രി ബ്ലോക്കിലെ ഡി മുറിയിലാണ് ജോര്‍ജും.

ജയിലില്‍ ജോര്‍ജ് 'ആര്‍പി (റിമാന്‍ഡ് പ്രിസണര്‍) 5636' ആണ്. എന്നാല്‍ റിമാന്‍ഡ് തടവുകാരനായതിനാല്‍ തടവുപുള്ളികളുടെ വേഷമല്ല. പി സി ജോര്‍ജിന് സ്വന്തം വസ്ത്രം ധരിക്കാം. വൈകീട്ട് ജയില്‍ അധികൃതര്‍ സെല്‍ പുറത്തുനിന്നു പൂട്ടാന്‍ എത്തിയപ്പോള്‍ ജോര്‍ജ് വിസമ്മതം പ്രകടിപ്പിച്ചുവെങ്കിലും ജയിലില്‍ ഇത് നിര്‍ബന്ധം ആണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയപ്പോള്‍ പിസി സമ്മതിക്കുകയും ചെയ്തു.

1


ഇന്നലെ വൈകീട്ട് 5.40നാണ് ജോര്‍ജിനെ ജില്ലാ ജയിലില്‍നിന്നു സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. ജയില്‍ മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ച് കാര്യമായ ആരോഗ്യ പ്രശ്‌നം ഇല്ലെന്ന് സ്ഥിരീകരിച്ച ശേഷം ജയില്‍ മേധാവി സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു.

വിദ്വേഷ പ്രസംഗം നടത്തിയതിനാണ് പിസി ജോര്‍ജ് അറസ്റ്റിലായത്. തിരുവനന്തപുരം ഹിന്ദുമഹാ സമ്മേളനത്തില്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ കോടതി നല്‍കിയ ജാമ്യ ഉപാധികള്‍ പിസി ജോര്‍ജ് ലംഘിച്ചിരുന്നു. ഇതോടെയാണ് പിസി ജോര്‍ജിന് നല്‍കിയ ജാമ്യം കോടതി റദ്ദാക്കിയത്. ഇതിന് പിന്നാലെ കൊച്ചിയില്‍ നിന്ന് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യുകയും തിരുവനന്തപുരത്ത് എത്തിക്കുകയും ചെയ്തിരുന്നു. 14 ദിവസത്തേക്കാണ് പിസിയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

2

തിരിവനന്തപുരത്തെ ഹിന്ദുവ മഹാ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന് പിന്നാലെയായിരുന്നു എറണാകുളം വെണ്ണലയിലും പിസി ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തിയത്. വെണ്ണലയിലെ ക്ഷേത്രത്തില്‍ നടത്തിയ പ്രസംഗത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം വേണമെന്നും തുടരന്വേഷണത്തിന് പിസി ജോര്‍ജിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ചയാണ് ഇക്കാര്യം പരിഗണിക്കുക.

3

പിസി ജോര്‍ജ് നല്‍കിയ ജാമ്യ ഹര്‍ജി ഉള്‍പ്പടെ മൂന്ന് ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ നടത്തിയ വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട് ജാമ്യം റദ്ദാക്കിയ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത റിവിഷന്‍ ഹര്‍ജിയാണ് രാവിലെ പത്തേകാലിന് ആദ്യം പരിഗണിക്കുക. ഇതേ കേസില്‍ ജോര്‍ജിന്റെ ജാമ്യാപേക്ഷയും വെണ്ണല കേസിലെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയും മറ്റൊരു ബഞ്ച് ഉച്ചയ്ക്ക് പരിഗണിക്കും.

അതേസമയം, കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പിസി ജോര്‍ജിനെ വിമര്‍ശിച്ചിരുന്നു. വര്‍ഗീയതയ്ക്ക് വളം വെച്ചുകൊടുക്കുന്ന നിലപാടാണ് പിസി ജോര്‍ജിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും അറസ്റ്റ് ഫസ്റ്റ് ഡോസാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

4


ആട്ടിന്‍ തോലിട്ട ചെന്നായ വരുന്നത് രക്തം കുടിക്കാനാണ്. ആട്ടിന്‍കൂട്ടത്തിന് അത് നന്നായി അറിയാം. വര്‍ഗീയ വിഷം ചീറ്റിയ ആള്‍ക്കെതിരെ നടപടി സ്വീകരിച്ചപ്പോള്‍ അതില്‍ വര്‍ഗീയത കലര്‍ത്താനാണ് ബിജെപി ശ്രമിച്ചത്. അറസ്റ്റിലായ ആളിന്റെ മതം പറഞ്ഞ് വളരാന്‍ നോക്കുകയാണ് ബിജെപി. ക്രിസ്ത്യാനികളെ സംരക്ഷിക്കാനാണ് പിന്തുണക്കുന്നതെന്നാണ് അവരുടെ അവകാശവാദമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാജ്യത്ത് ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിനെതിരെ നടന്ന സംഘപരിവാര്‍ ആക്രമണങ്ങള്‍ ജനങ്ങള്‍ മറക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം മതനിരപേക്ഷത ഏറ്റവും ശക്തമായി പുലരുന്ന ഒരു നാടാണ്. അത് തകര്‍ക്കാന്‍ അനുവദിക്കില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+