India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രസംഗം കേട്ടിട്ടിരുന്നോ! ഉത്തരമില്ല; പ്രസംഗത്തിലെ ചില പോയിന്റുകള്‍ക്കാണ് പിന്തുണ

Google Oneindia Malayalam News

കൊച്ചി: മത വിദ്വേഷ പ്രസംഗത്തില്‍ അറസ്റ്റിലായ പി സി ജോര്‍ജിന് പിന്തുണ ആവര്‍ത്തിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. പി സി ജോര്‍ജിന്റെ പ്രസംഗത്തിലെ ഏതെങ്കിലും ഒരു വരി ഉദ്ധരിച്ചുകൊണ്ടല്ല പിന്തുണയെന്നും ശോഭ പറഞ്ഞു.റിപ്പോര്‍ട്ടര്‍ ടി വിയോടായിരുന്നു പ്രതികരണം. പി സി ജോര്‍ജിന്റെ പ്രസംഗം കേട്ടിരുന്നോയെന്ന ചോദ്യത്തിന് ശോഭാ സുരേന്ദ്രന്‍ മറുപടി നല്‍കിയില്ല. പകരം പ്രസംഗത്തിലെ ചില പോയിന്റുകള്‍ക്കാണ് പിന്തുണയെന്നാണ് പറഞ്ഞത്.

പി സി ജോര്‍ജിന് പിന്തുണ പ്രഖ്യാപിച്ചതില്‍ ഒരു മാനക്കേടും തോന്നുന്നില്ലെന്നും 1990 ന് ശേഷം അബ്ദുള്‍ നാസര്‍ മഅ്ദനിയെ ഒരു പൊതുവേദിയില്‍ വിളിച്ചിരുത്തി, അദ്ദേഹത്തിന്റെ വെപ്പ് കാല് ഊരിയപ്പോള്‍ അത് വാങ്ങി പിടിച്ച കോടിയേരിയെപോലുള്ള നേതാക്കളാണ് കേരളത്തിലുള്ളതെങ്കില്‍ രാജ്യം ആദ്യം പിന്നെ മതം, പിന്നെ രാഷ്ട്രീയം എന്നതാണ് തങ്ങള്‍ കരുതുന്നതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

1


ശോഭ സുരേന്ദ്രന്‍ പറഞ്ഞത്:

'കേരളത്തില്‍ വ്യാപകമായി തീവ്രവാദ സംഘടനകള്‍ വേരുറപ്പിക്കുകയാണെന്ന് ജനങ്ങളോട് പറഞ്ഞപ്പോള്‍ അന്ന് ഉള്‍ക്കൊള്ളാത്തവര്‍ക്ക് ഇന്ന് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പൊലീസിനെ കൊണ്ട് എഫ്ഐആര്‍ ഇടീക്കാനും അറസ്റ്റ് ചെയ്യിപ്പിക്കാനുമുള്ള വിദഗ്ധര്‍ ഉള്ളപ്പോള്‍ പി സി ജോര്‍ജിനെ പോലുള്ള ആളുകള്‍ക്ക് അകത്ത് കിടക്കേണ്ടി വരും. പി സി ജോര്‍ജിന്റെ പ്രസംഗത്തിലെ ഏതെങ്കിലും ഒരു വരി ഉദ്ധരിച്ചുകൊണ്ടല്ല പിന്തുണ. പ്രഭാഷണ ശകലങ്ങളില്‍ കൃത്യതയുണ്ട്. അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചതില്‍ ഒരു മാനക്കേടും തോന്നുന്നില്ല. 1990 ന് ശേഷം അബ്ദുള്‍ നാസര്‍ മ അ്ദനിയെ ഒരു പൊതുവേദിയില്‍ വിളിച്ചിരുത്തി, അദ്ദേഹത്തിന്റെ വെപ്പ് കാല് ഊരിയപ്പോള്‍ അത് വാങ്ങി പിടിച്ച കോടിയേരിയെ പോലുള്ള നേതാക്കളാണ് കേരളത്തിലുള്ളതെങ്കില്‍ രാജ്യം ആദ്യം പിന്നെ മതം, പിന്നെ രാഷ്ട്രീയം എന്നതാണ് തങ്ങള്‍ കരുതുന്നത്.' ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

2


നേരത്തെയും പി സി ജോര്‍ജിനെ പിന്തുണച്ച് ശോഭ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. പിസി ജോര്‍ജിന് പിന്തുണ നല്‍കുന്നത് നട്ടെല്ലുള്ള ഒരുത്തനായതുകൊണ്ടാണെന്നും ഇപ്പോള്‍ ഇക്കാര്യം പറഞ്ഞില്ലെങ്കില്‍ താന്‍ ഉള്‍പ്പടെയുള്ളവരുടെ വീട്ടില്‍ അവിലും മലരും വാങ്ങിവെക്കേണ്ടിവരുമെന്നും വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ തിരിച്ചെത്തുമെന്ന ഉറപ്പ് കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഇല്ലാതായെന്നുമാണ് ശോഭ പറഞ്ഞത്.

3


അതേസമയം, മതവിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ പിസി ജോര്‍ജിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വൈദ്യ പരിശോധനകള്‍ക്ക് ശേഷം പിസി ജോര്‍ജിനെ പൂജപ്പുരെ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോവും.പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

4


പ്രോസിക്യൂഷന്‍ ആവശ്യം മെയ് 30 നാണ് കോടതി ഇതി പരിഗണിക്കുന്നത്. ജാമ്യത്തില്‍ വിട്ടാല്‍ പ്രതി കുറ്റമാവര്‍ത്തിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടാണ് പിസി ജോര്‍ജിനെ റിമാന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ റദ്ദ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തിയ ജോര്‍ജിനെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.

cmsvideo
  പിസിയുടെ അറസ്റ്റ് തടയാൻ BJP, കൊച്ചിയിൽ പ്രതിഷേധം | #Kerala | OneIndia Malayalam
  English summary
  pc george case: sobha surendran said theres is no disrespect in extending support for pc george
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X