പിണറായി നല്ലവനാണെന്ന് പറഞ്ഞിട്ടില്ല; ജോര്‍ജ്

കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ നടന്ന സാംസ്‌കാരി സംഘടനയുടെ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചതിന്റെ വിശദീകരണവുമായാണ് പിസി ജോര്‍ജ് രംഗത്ത് വന്നിരിക്കുന്നത്. ഇന്ന് ജീവിച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഏറ്റവും ഉത്തമന്‍ വിഎസ് അച്യുതാനന്ദനാണെന്നും പിണറായി മികച്ച വൈദ്യുതി മന്ത്രിയാണെന്നുമാണ് ജോര്‍ജ് പറഞ്ഞിരുന്നത്.
എന്നാല്‍ സഖാവ് വിഎസിനെ കുറിച്ച് പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായരുന്ന കാലത്ത് കേരളത്തിന്റെ വൈദ്യുത മേഖല മെച്ചപ്പെട്ടു. പക്ഷേ ലാവ്‌ലിന്‍ കേസില്‍ പിണറായി കുറ്റക്കാരനാണെന്ന് തന്നെയാണ എന്റെ അഭിപ്രയാം. ജോര്‍ജ് വ്യക്തമാക്കി.
ഗണേഷിനെ മന്ത്രിയാക്കുന്നത് സംബന്ധിച്ച ചോദ്യം വന്നപ്പോള്‍ അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും അതിന്റെ നന്മയും തിന്മയും അനുഭവിക്കേണ്ടതും അദ്ദേഹം തന്നെയാണെന്നായിരുന്നു ജോര്‍ജിന്റെ മറുപടി.












Click it and Unblock the Notifications