Get Updates
Get notified of breaking news, exclusive insights, and must-see stories!

'പാര്‍ട്ടി മാറുന്ന പ്രശ്‌നമില്ല, എനിക്ക് ഒരു തന്തയേ ഉള്ളൂ, അത് നരേന്ദ്ര മോദി തന്നെ' എന്ന് പിസി ജോര്‍ജ്

കോട്ടയം: സംസ്ഥാന ബിജെപിയില്‍ തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറി വിവാദം ശക്തിപ്പെട്ടിരിക്കെ കോട്ടയത്തും പണം തട്ടിയെന്ന് ആരോപണം. പൂഞ്ഞാര്‍ മണ്ഡലത്തില്‍ മല്‍സരിച്ച ദേശീയ നേതാവ് പിസി ജോര്‍ജ് ആണ് ആരോപണം ഉന്നയിച്ചത്. എരുമേലിയില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ അദ്ദേഹം ഇക്കാര്യം തുറന്നുപറയുന്ന വീഡിയോ പുറത്തുവന്നു.

പൂഞ്ഞാറില്‍ തിരഞ്ഞെടുപ്പിന് 4.45 കോടി രൂപ ചെലവായി എന്നാണ് കണക്ക് ലഭിച്ചതത്രെ. ഒരു മണ്ഡലത്തില്‍ പരമാവധി 40 ലക്ഷം രൂപയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച ചെലവ്. ഇതിന്റെ 11 ഇരട്ടി പൂഞ്ഞാറില്‍ ചെലവഴിച്ചു എന്നാണ് പിസി ജോര്‍ജിന്റെ വാക്കുകളില്‍ വ്യക്തമാകുന്നത്. എന്നാല്‍ ചുമതലയുണ്ടായിരുന്ന സജി കുരിക്കാട് നല്‍കിയ കണക്ക് പരിശോധിച്ചപ്പോള്‍ തട്ടിപ്പ് നടന്നതായി ബോധ്യപ്പെട്ടു എന്നും പിസി ജോര്‍ജ് വീഡിയോയില്‍ പറയുന്നു.

pc george election fund

ഓരോ ബൂത്തിലും 31000 രൂപ വീതം ചെലഴിക്കാനായിരുന്നു തീരുമാനം. എന്നാല്‍ എല്ലാ ബൂത്തിനും ഈ പണം കിട്ടിയില്ല. ബൂത്തിന്റെ ചുമതലയുണ്ടായിരുന്ന പ്രാദേശിക നേതാക്കളെ നേരിട്ട് വിളിച്ച് ഇക്കാര്യം സ്ഥിരീകരിച്ചു എന്നും പിസി ജോര്‍ജ് പറയുന്നു. പിസി ജോര്‍ജിന്റെ വാക്കുകള്‍ ബിജെപിയെ വെട്ടിലാക്കുന്നതാണ്. പാര്‍ട്ടിയിലെ തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറി ശരിവെക്കുന്നതാണ് പിസി ജോര്‍ജിന്റെ വാക്കുകള്‍.

സാമ്പത്തിക കാര്യങ്ങളില്‍ താന്‍ ഇടപെടാറില്ല. സജി കുരിക്കാടിനെയാണ് എല്ലാം ഏല്‍പ്പിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ താന്‍ കണക്ക് ചോദിച്ചു. 4.45 കോടി രൂപ ചെലവായെന്ന് കണക്ക് കാണിച്ചു തന്നു. കണക്കില്‍ പേര് പറയുന്നവരെ താന്‍ വിളിച്ചു ചോദിച്ചു. അവര്‍ക്കൊപ്പം പണം കിട്ടിയിട്ടില്ല. ബിജെപിയുടെ പണം കൊണ്ട് പലരും കാര്‍ വാങ്ങി. അത്തരം കാര്‍ ഇടിച്ചുപോകും....' എന്നിങ്ങനെയാണ് പിസി ജോര്‍ജിന്റെ വാക്കുകള്‍.

പിസി ജോര്‍ജ് യുഡിഎഫിലേക്ക് കളംമാറാന്‍ ശ്രമിക്കുന്നുണ്ടോ എന്ന സംശയമാണ് എല്‍ഡിഎഫ് നേതാക്കള്‍ പങ്കുവച്ചത്. എന്നാല്‍ വീഡിയോ വൈറലായ പിന്നാലെ പിസി ജോര്‍ജ് ആരോപണം മയപ്പെടുത്തി രംഗത്തുവന്നു. ചിലര്‍ തെറ്റിദ്ധരിപ്പിച്ചതാണ് എന്ന് പിസി ജോര്‍ജ് പറയുന്നു. കൃത്യമായ കണക്ക് ബിജെപി നേതൃത്വം കാണിച്ചുതന്നു എന്നും അദ്ദേഹം തിരുത്തി. വീഡിയോ പ്രചരിപ്പിച്ചത് ബിജെപിക്കാര്‍ തന്നെയാണ് എന്ന് പറഞ്ഞ അദ്ദേഹം താന്‍ പാര്‍ട്ടി മാറില്ലെന്നും വ്യക്തമാക്കി.

''പാര്‍ട്ടി മാറുന്ന കാര്യം ആരും ചിന്തിക്കേണ്ട. എനിക്ക് ഒരു തന്തയേ ഉള്ളൂ. അത് ബഹുമാനപ്പെട്ട നരേന്ദ്ര മോദിജി തന്നെയാണ്. മാറുന്ന പ്രശ്‌നമില്ല. തിരഞ്ഞെടുപ്പില്‍ വിജയം പ്രതീക്ഷിച്ചിരുന്നു. ക്രിസ്ത്യന്‍ സമുദായം ബിജെപിക്കെതിരെ ആഞ്ഞടിച്ച് യുഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. ബിഷപ്പുമാരും യുഡിഎഫിനെ അനുകൂലിക്കാന്‍ തീരുമാനിച്ചു. ആ തീരുമാനമാണ് എന്നെ തോല്‍പ്പിച്ചത്. തിരഞ്ഞെടുപ്പ് ഫണ്ടില്‍ രണ്ട് മാന്യന്മാാരാണ് പറ്റിച്ചത്. ആ പേര് പറയാന്‍ ഉദ്ദേശിക്കുന്നില്ല. പാര്‍ട്ടി യോഗത്തില്‍ സംസാരിച്ചത് എങ്ങനെ ചാനലുകാര്‍ക്ക് കിട്ടി. ബിജെപിക്കാര് കൊടുത്തതാണല്ലോ. തിരഞ്ഞെടുപ്പ് വേളയില്‍ എല്ലാവരും ഒറ്റക്കെട്ടായിരുന്നു''- പിസി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+