കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജ് വീണ്ടും യുഡിഎഫിലേക്കോ? വന്നാല്‍ എന്തായിരിക്കും സംഭവിക്കുക?

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് സെക്യുലര്‍ നേതാവ് പിസി ജോര്‍ജ് യുഡിഎഫില്‍ തിരിച്ചു വരാനൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ജോര്‍ജിനെ യുഡിഎഫിലേക്ക് ക്ഷണിച്ചിരിക്കുന്നത് എന്നാണ് സൂചന.

എന്നാല്‍ ഒരു കാരണവശാലും ജോര്‍ജിനെ യുഡിഎഫിലേക്ക് അടുപ്പിക്കരുതെന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടി. കെഎം മാണി യുഡിഎഫ് വിട്ട പശ്ചാത്തലത്തില്‍ ജോര്‍ജിനെ ഒപ്പം കൂട്ടണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം. അതുമാത്രമല്ല പിസി ജോര്‍ജ് യുഡിഎഫിലെത്തിയാല്‍ കേരള കോണ്‍ഗ്രസില്‍ നിന്നും എല്‍ഡിഎഫിലേക്ക് പോയ ജനാധിപത്യ കേരള കോണ്‍ഗ്രസും യുഡിഎഫിലേക്ക് പോരും.

PC George

ഉമ്മന്‍ചാണ്ടിക്കെതിരെ കഴിഞ്ഞ ദിവസം പിസി ജോര്‍ജ് നയം വ്യക്തമാക്കിയിരുന്നു. കെഎം മാണിയെ യുഡിഎഫില്‍ നിന്നും മാറ്റിയത് ഉമ്മന്‍ചാണ്ടി ആയിരുന്നെന്നാണ് ജോര്‍ജിന്റെ പ്രിതികരണം. ജോര്‍ജിന്റെ പ്രധാന നോട്ടപ്പുള്ളിയാണ് ഉമ്മന്‍ചാണ്ടി. അതുകൊണ്ട് തന്നെ ജോര്‍ജ് യുഡിഎഫിലെത്തുകയാണെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ കോണ്‍ഗ്രസ് കാലഘട്ടം അവസാനിക്കും.

രമേശ് ചെന്നിത്തലയുടെ വിശ്വസ്തനാണ് പിസി ജോര്‍ജ്. ജോര്‍ജും ചെന്നിത്തലയും ചേര്‍ന്നാണ് കെഎം മാണിക്കെതിരെ ബാര്‍കോഴ ആരോപണം സൃഷ്ടിച്ചതും അദ്ദേഹത്തെ വെള്ളത്തിലാക്കിയതും. അതേസമയം പിസി ജോര്‍ജിനെ യുഡിഎപില്‍ നിന്ന് പുറത്താക്കിയത് ഉമ്മന്‍ചാണ്ടിയുമാണ്. രണ്ട് മാസത്തിനിടയില്‍ മുന്നണി സമവായങ്ങള്‍ മാറുമെന്നും അപ്പോള്‍ താന്‍ ഒറ്റയ്ക്കാവില്ലെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു. ഇത് യുഡിഎഫില്‍ പിസി ജോര്‍ജ് തിരിച്ചെത്തുമെന്നതിന്റെ സൂചനയാണ്.

English summary
PC George come back in UDF?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X