വെറുതെ പറഞ്ഞാൽ പോര! അതെല്ലാം ബോധ്യപ്പെടുത്തിയാൽ പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം ഉപേക്ഷിക്കാമെന്ന് പിസി
രാഷ്ട്രീയ ലക്ഷ്യത്തോടെ തീവ്രവാദ ബന്ധം ആരോപിച്ചാൽ അത് അംഗീകരിക്കാനാകില്ലെന്നും പിസി ജോർജ് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
പത്തനംതിട്ട: ഐസിസ് തീവ്രവാദ ബന്ധം തന്നെ ബോധ്യപ്പെടുത്തിയാൽ പോപ്പുലർ ഫ്രണ്ടുമായുള്ള എല്ലാ ബന്ധങ്ങളും ഒഴിവാക്കാമെന്ന് പിസി ജോർജ് എംഎൽഎ. പോപ്പുലർ ഫ്രണ്ട് സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തിൽ പിസി ജോർജ് പങ്കെടുക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രതികരിക്കുന്നതിനിടെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിലാണ് പോപ്പുലർ ഫ്രണ്ട് മഹാസമ്മേളനത്തിൽ പിസി ജോർജ് പങ്കെടുക്കുന്നതിനെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദ്യമുന്നയിച്ചത്. പലരും ആരോപിക്കുന്നത് പോപ്പുലർ ഫ്രണ്ടിന് ഐസിസ് തീവ്രവാദികളുമായി ബന്ധമുണ്ടെന്നാണ്. എന്നാൽ അക്കാര്യം തന്നെ ബോധ്യപ്പെടുത്തിയാൽ പോപ്പുലർ ഫ്രണ്ടുമായുള്ള എല്ലാ ബന്ധങ്ങളും താൻ വിച്ഛേദിക്കും. രാഷ്ട്രീയ ലക്ഷ്യത്തോടെ തീവ്രവാദ ബന്ധം ആരോപിച്ചാൽ അത് അംഗീകരിക്കാനാകില്ലെന്നും പിസി ജോർജ് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

ഒരു സംഘടനയെന്ന നിലയിൽ...
രാജ്യത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഒരു സംഘടനയെന്ന നിലയിലാണ് തനിക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധമെന്നും അദ്ദേഹം വ്യക്തമാക്കി.

അവർക്കൊപ്പം...
ദളിത്, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങൾ, പാർശ്വവൽക്കരിക്കപ്പെട്ടവർ എന്നിവർക്കൊപ്പമാണ് തന്റെ പ്രവർത്തനമെന്നും പിസി ജോർജ് പറഞ്ഞു.

ബോധ്യപ്പെടുത്തണം...
രാഷ്ട്രീയ ലക്ഷ്യത്തോടെ പോപ്പുലർ ഫ്രണ്ടിന് ഐസിസ് തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാൽ അംഗീകരിക്കാനാകില്ല. അത് താനുൾപ്പെടെയുള്ളവരെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഉപേക്ഷിക്കാം...
പോപ്പുലർ ഫ്രണ്ടിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് തന്നെ ബോധ്യപ്പെടുത്തിയാൽ പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം ഉപേക്ഷിക്കാമെന്നും പിസി ജോർജ് വ്യക്തമാക്കി.

വർദ്ധിക്കുന്നു...
നാട്ടിൽ പോലീസ് ഭീകരതയും ഭരണകൂട ഭീകരതയും വർദ്ധിക്കുന്നതായും പിസി ജോർജ് എംഎൽഎ കുറ്റപ്പെടുത്തി.

മഹാസമ്മേളനത്തിൽ...
പോപ്പുലർ ഫ്രണ്ട് സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തിൽ പിസി ജോർജ് എംഎൽഎ പങ്കെടുക്കുന്നതിനെ കുറിച്ച് നിരവധി വിമർശനങ്ങളുയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കാണ് അദ്ദേഹം ഇപ്രകാരം മറുപടി നൽകിയത്.

തിരുവനന്തപുരത്ത്...
എതിര്‍ശബ്ദങ്ങള്‍ ഇല്ലാതാക്കാനുള്ള ഹിന്ദുത്വ ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരേ, ‘ഞങ്ങള്‍ക്കും പറയാനുണ്ട്' എന്ന പ്രമേയത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് തിരുവനന്തപുരത്ത് മഹാസമ്മേളനം സംഘടിപ്പിക്കുന്നത്. പിസി ജോർജിനെ കൂടാതെ കോൺഗ്രസ് എംഎൽഎ കെ മുരളീധരനും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications