കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി മോശം പാര്‍ട്ടിയല്ല! "പത്തനംതിട്ടയില്‍ സൗഹൃദം"! കോണ്‍ഗ്രസ് ചതിച്ചെന്നും പിസി ജോര്‍ജ്ജ്

  • By
Google Oneindia Malayalam News

തിരുവനന്തപുരം: ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട നിര്‍ണായകമാണ്. ശബരിമല സമരത്തോടെ ശ്രദ്ധാകേന്ദ്രമായ മണ്ഡലത്തില്‍ മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് അങ്കം കുറിച്ച് കഴിഞ്ഞു. യുഡിഎഫിനും എല്‍ഡിഎഫിനും വന്‍ വെല്ലുവിളി ഉയര്‍ത്തി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച പിസി ജോര്‍ജ്ജ് പക്ഷേ പിന്നീട് നിലപാട് മാറ്റി. ഇടതുപക്ഷത്തിന്‍റെ കാലുവാരാന്‍ താന്‍ മത്സരത്തില്‍ നിന്ന് പിന്‍മാറുകയാണെന്നായിരുന്നു പിസി പറഞ്ഞത്. യുഡിഎഫ് നേതാക്കള്‍ തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടെന്നും അതാണ് നിലപാട് മാറ്റിയതെന്നും പിസി പറഞ്ഞു.

എന്നാല്‍ കോണ്‍ഗ്രസ് ചതിച്ചതോടെ വീണ്ടും നിലപാട് മാറ്റിയിരിക്കുകയാണ് പിസി. താന്‍ പത്തനംതിട്ടയില്‍ നിന്ന് തന്നെ ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പിസി. വിശദാംശങ്ങളിലേക്ക്

 ശബരിമലയ്ക്ക് വേണ്ടി

ശബരിമലയ്ക്ക് വേണ്ടി

'ശബരിമല'യുടെ പരിപാവനത സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ ഏക പാര്‍ട്ടി ബിജെപിയാണെന്നായിരുന്നു ജനപക്ഷം നേതാവും പൂഞ്ഞാര്‍ എംഎല്‍എയുമായ പിസി ജോര്‍ജ്ജ് ആദ്യം പറഞ്ഞത്. ഇതോടെ തന്‍ററെ എല്ലാ പിന്തുണയും ബിജെപിക്ക് പിസി പ്രഖ്യാപിച്ചു. ഒരു ഘട്ടത്തില്‍ കറുപ്പുടുത്ത് നിയമസഭയില്‍ ബിജെപി എംഎല്‍എ ഒ രാജഗോപാലിനൊപ്പം ഇരുന്ന് പാര്‍ട്ടിയുമായി സഹകരിക്കുമെന്നും പിസി പ്രഖ്യാപിച്ചു.

 നിലപാട് മാറ്റി പിസി

നിലപാട് മാറ്റി പിസി

എന്നാല്‍ പിസിയുടെ നീക്കങ്ങള്‍ പാളിയെന്ന് ബോധ്യപ്പെടാന്‍ അധിക നാള്‍ വേണ്ടി വന്നില്ല. ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച പിസിയുടെ നിലപാടിനെതിരെ പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെ രംഗത്തെത്തി. മാത്രമല്ല സഹകരണം എന്ന് പറഞ്ഞതിനപ്പുറം ബിജെപിയിലേക്ക് ക്ഷണിക്കാന്‍ മുതിര്‍ന്ന നേതാക്കളാരും പിസിയെ ക്ഷണിച്ചതുമില്ല.

 പിന്നോട്ടടിച്ച് യുഡിഎഫ്

പിന്നോട്ടടിച്ച് യുഡിഎഫ്

ഇതോടെ വീണ്ടും പിസി അടവുമാറ്റി തുടങ്ങി. ശബരിമലയോടെ എല്‍ഡിഎഫ് വാതിലുകള്‍ പിസിയുടെ മുന്നില്‍ കൊട്ടിയടക്കപ്പെട്ടിരുന്നു. ഇതോടെ പിസി യുഡിഎഫിനോട് വീണ്ടും അടുക്കാനുള്ള ചില ശ്രമങ്ങള്‍ നടത്തി.

 പുറത്താക്കി യുഡിഎഫ്

പുറത്താക്കി യുഡിഎഫ്

ദില്ലിയില്‍ എത്തി പിസി യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമം നടത്തിയെങ്കിലും സോണിയ പിസിയെ തിരിഞ്ഞ് പോലും നോക്കിയില്ല.
കേരള ഘടകം നേതാക്കളും പിസിയുടെ മുന്നണി പ്രവേശത്തെ ശക്തമായി എതിര്‍ത്തു.

 പത്തനംതിട്ടയില്‍ മത്സരിക്കും

പത്തനംതിട്ടയില്‍ മത്സരിക്കും

ഇതോടെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാനുള്ള പിസിയുടെ ശ്രമം എട്ട് നിലയില്‍ പരാജയപ്പെട്ടു. ഇതോടെയാണ് രണ്ട് മുന്നണികളേയും വെല്ലുവിളിച്ച് താന്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പിസി പ്രഖ്യാപിച്ചത്.

 വീണ്ടും നിലപാട് മാറ്റം

വീണ്ടും നിലപാട് മാറ്റം

ഒന്നരലക്ഷം വോട്ടുകള്‍ക്ക് താന്‍ ജയിച്ച് കയറുമെന്നും പിസി വെല്ലുവിളിച്ചു. എന്നാല്‍ രാഷ്ട്രീയ അണിയറിയില്‍ വീണ്ടും പിസി കളി മാറ്റി. താന്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുകയാണെന്നും ഇടതുപക്ഷത്തെ വീഴ്ത്താന്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും പിസി പറഞ്ഞു.

 മത്സരിക്കും

മത്സരിക്കും

എന്നാല്‍ ഇപ്പോള്‍ വീണ്ടും കോണ്‍ഗ്രസിനെതിരെ തിരിഞ്ഞിരിക്കുകയാണ് പിസി ജോര്‍ജ്ജ്. കോണ്‍ഗ്രസ് വഞ്ചിച്ചുവെന്നാരോപിച്ച് വീണ്ടും താന്‍ മത്സരരംഗത്ത് ഉണ്ടാകുമെന്ന് പിസി ജോര്‍ജ്ജ് പ്രഖ്യാപിച്ചു. യുഡിഎഫുമായി സഹകരിച്ച് പോകാമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഉറപ്പിനെ തുടര്‍ന്നാണ് താന്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചതെന്നും എന്നാല്‍ അവര്‍ തന്നെ ചതിച്ചെന്നും പിസി പറഞ്ഞു.

 യുഡിഎഫ് ആവശ്യപ്പെട്ടു

യുഡിഎഫ് ആവശ്യപ്പെട്ടു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തന്നോട് മത്സരിക്കരുതെന്ന് ആവശ്യപെടുകയായിരുന്നു. ഇതോടെയാണ് യുഡിഎഫിനെ എല്ലായിടത്തും പിന്തുണയ്ക്കുമെന്നും ജനപക്ഷം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കില്ലെന്നും പറഞ്ഞത്.

 തനിനിറം പുറത്തുവന്നു

തനിനിറം പുറത്തുവന്നു

എന്നാല്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ യുഡിഎഫിന്‍റെ തനിനിറം പുറത്തുവന്നു. പിന്നെയാരും തന്നെ ബന്ധപ്പെടാന്‍ തയ്യാറായില്ല. മുല്ലപ്പള്ളി പറഞ്ഞിട്ടാണ് താന്‍ കോണ്‍ഗ്രസിന് കത്ത് നല്‍കിയത്. എന്നാല്‍ മുല്ലപ്പള്ളി ഇപ്പോള്‍ അത് നിഷേധിച്ചിരിക്കുകയാണ്.

 കാല് വാരും

കാല് വാരും

ഇനി കോണ്‍ഗ്രസ് പറഞ്ഞാലും താന്‍ മത്സരരംഗത്ത് നിന്ന് പിന്‍മാറില്ല. അവരുമായി ഇനി ഒരു ബന്ധത്തിനും താത്പര്യമില്ല. പത്തനംതിട്ടയില്‍ മത്സരിക്കും. രണ്ട് ലക്ഷം വോട്ടിന് വിജയിക്കുകയും ചെയ്യും.
തന്നെ ആരാണോ പത്തനംതിട്ടയില്‍ പിന്തുണയ്ക്കുന്നത് അവര്‍ക്ക് മറ്റ് മണ്ഡലങ്ങളില്‍ പിന്തുണ നല്‍കും.

 പിന്തുണ നല്‍കും

പിന്തുണ നല്‍കും

ബിജെപി മോശം പാര്‍ട്ടിയല്ല. അവര്‍ പിന്തണച്ചാല്‍ സ്വീകരിക്കും. ചൊവ്വാഴ്ച ചേരുന്ന പാര്‍ട്ടി യോഗത്തില്‍ മറ്റ് കാര്യങ്ങള്‍ തിരുമാനിക്കുമെന്നും ജോര്‍ജ്ജ് അറിയിച്ചു.പിസി പത്തനംതിട്ടയില്‍ ബിജെപിയുമായി സൗഹൃമത്സരത്തിനൊരുങ്ങുകയാണെങ്കില്‍ തിരുമാനം എല്‍ഡിഎഫിനും യുഡിഎഫിനും കനത്ത തിരിച്ചടിയായേക്കും.മാത്രമല്ല കോട്ടയം ഇടുക്കി പോലുള്ള മണ്ഡലങ്ങളിലും പിസിയുടെ പിന്തുണ ബിജെപിക്ക് ലഭിച്ചേക്കും.

English summary
pc george to contest from pathanamthitta with bjp support?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X