തത്കാലം രാജിക്കില്ലെന്ന് ജോര്‍ജ്ജ്
തിരുവനന്തപുരം: രാജിക്കത്ത് നല്കി എന്ന വാര്‍ത്തകളെ നിഷേധിച്ചുകൊണ്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് തന്നെ രംഗത്തെത്തി. പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി ചേരണമെന്നാവശ്യപ്പെട്ട കത്തില്‍ രാജി സന്നദ്ധത അറിയിച്ചു എന്നേ ഉള്ളു.
താന്‍ ഒറ്റക്ക് രാജിവച്ചാല്‍ പാര്‍ട്ടി എംഎല്‍എമാരെ അവഹേളിച്ചതായി കരുതും എന്നുള്ളതുകൊണ്ടാണ് രാജിവക്കാത്തതെന്നും ജോര്‍ജ്ജ് അറിയിച്ചു.

എന്നാല്‍ കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനം പുറത്ത് വന്നതിന് ശേഷം മാത്രം മതി കടുത്ത തീരുമാനം എന്നാണ് പാര്‍ട്ടി ചെയര്മാന് കെഎം മാണിയുടെ പക്ഷം. പാര്‍ട്ടിക്കുള്ളില്‍ ഇത് സംബന്ധിച്ച് അഭിപ്രായ വ്യത്യാസം ഒന്നും ഇല്ലെന്നും മാണി പ്രതികരിച്ചു.
തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ എംഎല്‍എമാര്‍ രാജിവക്കുമെന്ന് നേരത്തെ പാര്‍ട്ടി നേതാക്കളായ ആന്റണി രാജുവും പിസി ജോര്‍ജ്ജും പ്രഖ്യാപിച്ചിരുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കിയതിനെ തുടര്‍ന്ന് മാര്‍ച്ച് നാലിന് രാത്രി തന്നെ ജോര്‍ജ്ജ് രാജി സന്നദ്ധത അറിയിച്ചിരുന്നു.
ഇതിനിടെ ബുധനാഴ്ച നടന്ന മന്ത്രിസഭ യോഗത്തില്‍ നിന്ന് മന്ത്രി പിജെ ജോസഫ് വിട്ടുനിന്നു. കസ്തൂരിരംഗന്‍ വിജ്ഞാപനം പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു മന്ത്രിയുടെ നടപടി.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications