മാണി വഴങ്ങുന്നില്ല... ഉമ്മന്‍ ചാണ്ടി ത്രിശങ്കുവില്‍
തിരുവനന്തപുരം: പിസി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കണം എന്ന ആവശ്യത്തില്‍ നിന്ന് പിന്മാറാന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും ധനമന്ത്രിയും ആയ കെഎം മാണി തയ്യാറല്ല. അനുരഞ്ജന ചര്ച്ചയുമായെത്തിയ കുഞ്ഞാലിക്കുട്ടിയെ ആണ് മാണി ഇക്കാര്യം അറിയിച്ചത്.
ഇതോടെ ത്രിശങ്കുവില്‍ ആയ അവസ്ഥയിലാണ് ഉമ്മന്‍ ചാണ്ടി. രാജി തീരുമാനം ഉമ്മന്‍ ചാണ്ടിക്കും, രമേശ് ചെന്നിത്തലക്കും, കുഞ്ഞാലിക്കുട്ടിക്കും വിട്ടുകൊടുത്തിരിക്കുകയാണ് പിസി ജോര്‍ജ്ജ്. മാണിയേയും ജോര്‍ജ്ജിനേയും കൈവിടാനാവാത്ത വസ്ഥയിലാണ് മുഖ്യമന്ത്രി.

സോളാര്‍ കേസ് മുതല്‍ ഇങ്ങോട്ട് മുഖ്യമന്ത്രിക്ക് ശക്തമായ പിന്തുണ നല്‍കിയിട്ടുള്ള ആളാണ് പിസി ജോര്‍ജ്ജ്. അങ്ങനെയുള്ള ജോര്‍ജ്ജിനെ പുറത്ത് കളയാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിയില്ല. മാത്രമല്ല, സര്‍ക്കാരിനെ മറിച്ചിടാന്‍ മാത്രം ശക്തമായ എന്തൊക്കെയോ ജോര്‍ജ്ജിന്റെ കൈവശം ഉണ്ടെന്ന ഭയവും ഉണ്ട്.

മുന്നണിയില്‍ നിന്ന് പുറത്ത് പോകാതെ തന്നെ പഴയ കേരള കോണ്‍ഗ്രസ് സെക്യുലര്‍ പുനരുജ്ജീവിപ്പിക്കാനും ജോര്‍ജ്ജ് തയ്യാറാണ്. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടും ഉണ്ട്. പക്ഷേ മാണിയുടെ സമ്മതമില്ലാതെ ഇതും സാധ്യമല്ല.
സ്വന്തം പാര്‍ട്ടി വിട്ട് കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നത് അബദ്ധമായിപ്പോയി എന്നാണ് ഇപ്പോള്‍ പിസി ജോര്‍ജ്ജ് പറയുന്നത്. എന്തായാലും യുഡിഎഫ് വിട്ട് എല്‍ഡിഎഫ് പാളയത്തിലേക്ക് ജോര്‍ജ്ജ് എത്താനുള്ള സാധ്യതകള്‍ വിരളമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications