പ്രളയം വന്നപ്പോൾ യേശുദാസ് എവിടെ ആയിരുന്നു.. നിയമസഭയിൽ സംശയവുമായി പിസി ജോർജ്
Recommended Video

തിരുവനന്തപുരം: ഏതൊക്കെ തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും അതൊക്കെ മാറ്റി വെച്ച് പ്രളയത്തില്‍ നിന്നും കേരളത്തെ കൈ പിടിച്ച് കയറ്റാന്‍ നാട് കൈ കോര്‍ത്ത് പിടിക്കുന്ന കാഴ്ചയാണ് ഈ വെള്ളപ്പൊക്ക കാലത്ത് നമ്മള് കണ്ടത്. വലിപ്പച്ചെറുപ്പമുണ്ടായിരുന്നില്ല അക്കൂട്ടത്തില്‍. മത്സ്യത്തൊഴിലാളികള്‍ കേരളത്തിന്റെ സൈന്യമായപ്പോള് ഒപ്പം മന്ത്രിമാരും സിനിമാക്കാരുമടക്കം മുണ്ടും മടക്കിക്കുത്തി ചെളിവെള്ളത്തിലേക്ക് ഇറങ്ങി.
എന്നാല്‍ സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടുക കൂടി ചെയ്യുന്ന ചിലരുടെ അസാന്നിധ്യം അക്കൂട്ടത്തില്‍ വളരെ പ്രകടമായിരുന്നു. അക്കൂട്ടത്തിലൊരാള്‍ സിനിമാ രംഗത്ത് നിന്നും നടന് പൃഥ്വിരാജ് ആയിരുന്നു. മറ്റൊരു അസാന്നിധ്യം ഗായകന് യേശുദാസിന്റെയും.

പുറത്ത് ഇറങ്ങാതെ ചിലർ
പ്രളയകാലത്ത് പൃഥ്വിരാജും യേശുദാസുമൊക്കെ എവിടെ എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ പലരും ഉന്നയിച്ചിരുന്നു. രാജ്യവും ലോകവും പ്രളയദുരന്തത്തില്‍ കേരളത്തിനൊപ്പം തോളോട് തോള് ചേര്‍ന്ന് നില്ക്കുമ്പോള് ഇവിടെ ഉള്ള ചില പ്രമുഖര്‍ എന്തുകൊണ്ട് സുരക്ഷിത സ്ഥാനങ്ങളില്‍ നിന്നും മുഖം പോലും പുറത്തേക്ക് കാണിക്കുന്നില്ല എന്ന സോഷ്യല്‍ മീഡിയയുടെ ആ ചോദ്യത്തെ തള്ളിക്കളയാനാവുന്നതുമല്ല.

യേശുദാസ് എവിടെ
യേശുദാസ് എവിടെ എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല, നിയമസഭയിലും ഉയര്‍ന്നിട്ടുണ്ട് ഇന്നത്തെ പ്രത്യേക സമ്മേളനത്തില്‍. പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജാണ് യേശുദാസിനെ ഓര്‍ത്തത്. പ്രളയകാലത്ത് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും സഹായം എത്തുമ്പോള്‍ യേശുദാസിനെ എവിടെയും കണ്ടില്ലല്ലോ എന്നാണ് പിസി പറഞ്ഞത്.

ഇവിടെങ്ങും കണ്ടില്ല
കേരളത്തിന് ഒരു ആസ്ഥാന ഗായകന് ഉണ്ടായിരുന്നു, യേശുദാസ്. അദ്ദേഹത്തെ എവിടെയും കണ്ടില്ലല്ലോ എന്നാണ് പിസി ജോര്‍ജ് സഭയില്‍ ചോദിച്ചത്. യേശുദാസിനെ മാത്രമല്ല ചില സാഹിത്യകാരന്മാരേയും എവിടെയും കാണാനില്ല. യേശുദാസിനെ എവിടെയും കാണാത്തത് കൊണ്ടാണ് ഇത് ചോദിക്കുന്നതെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

അസാന്നിധ്യം വേദനിപ്പിച്ചു
സിപിഎം മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം സംസാരിക്കവേയാണ് ഇടയില്‍ കയറി പിസി ജോര്‍ജ് യേശുദാസിനെ അന്വേഷിച്ചത്. യേശുദാസൊക്കെ താന്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ഗായകന് ആണെന്നും എന്നാല്‍ ഇത്തരമൊരു സന്ദര്‍ഭത്തില്‍ അദ്ദേഹം രംഗത്ത് ഇല്ലാത്തത് വേദനിപ്പിച്ചുവെന്നും പിസി ജോര്‍ജ് സഭയില്‍ പറഞ്ഞു.

മറുപടി നൽകി പിണറായി
സഭയില്‍ ഉണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഉടന്‍ തന്നെ യേശുദാസിനെ കുറിച്ചുള്ള പിസി ജോര്‍ജിന്റെ ആശങ്കകള്‍ തീര്‍ത്ത് കൊടുത്തു. യേശുദാസ് ഇപ്പോള്‍ അമേരിക്കയിലാണ് ഉള്ളതെന്ന് പിണറായി വിജയന് വ്യക്തമാക്കി. പ്രളയമുണ്ടായപ്പോള്‍ യേശുദാസ് തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നും പിണറായി വിജയന് പറഞ്ഞു.

സർക്കാരിന് ഒപ്പം
പ്രളയക്കെടുതിയില്‍ സംസ്ഥാനത്തിന് സഹായവാഗ്ദാനവും യേശുദാസ് നല്‍കിയെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. സര്‍ക്കാരിന് ഒപ്പമുണ്ടെന്നും പ്രളയക്കെടുതി നേരിടാന്‍ സഹായിക്കാന്‍ തയ്യാറാണെന്നും യേശുദാസ് അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെ സഭാംഗങ്ങള്‍ ഡെസ്കില്‍ അടിച്ച് സ്വാഗതം ചെയ്തു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications