കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദികന് വട്ടാണ്, തലയ്ക്കടിക്കണം... ഈഴവ ജിഹാദ് ഇല്ലെന്ന് പിസി ജോര്‍ജ്, ജസ്‌ന ജിഹാദിന് ഇര

Google Oneindia Malayalam News

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ചും വിവാദ പ്രസ്താവന നടത്തിയ പാലാ ബിഷപ്പിനെ അനുകൂലിച്ചും ജനപക്ഷം നേതാവ് പിസി ജോര്‍ജ് രംഗത്ത്. ഈഴവ ജിഹാദ് ഉണ്ടെന്ന് പറഞ്ഞ വൈദികനെതിരെയും പിസി ജോര്‍ജ് ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജസ്‌ന എന്ന പെണ്‍കുട്ടി ജിഹാദിന് ഇരയാണെന്ന് പറഞ്ഞ പിസി ജോര്‍ജ് കശ്മീര്‍ കഴിഞ്ഞാല്‍ കേരളത്തിലാണ് കൂടുതല്‍ മയക്കുമരുന്ന് കേസുള്ളതെന്നും ആരോപിച്ചു. ഈഴവ ജിഹാദില്ല. ഉണ്ടെന്ന് പറഞ്ഞ വൈദികന്‍ ഫാദര്‍ റോയ് കണ്ണന്‍ചിറയ്ക്ക് വട്ടാണ്. അദ്ദേഹത്തിന്റെ തലയ്ക്കടിക്കണമെന്നും പിസി ജോര്‍ജ് പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

മന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിന് 'ലൈക്ക്' കൂട്ടാൻ നിർദ്ദേശം; കുടുംബശ്രീ ഡയറക്ടർ കത്തയച്ചുമന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിന് 'ലൈക്ക്' കൂട്ടാൻ നിർദ്ദേശം; കുടുംബശ്രീ ഡയറക്ടർ കത്തയച്ചു

1

സിഎംഐ വൈദികന്‍ ഫാദര്‍ റോയ് കണ്ണന്‍ചിറയാണ് ഈഴവ ജിഹാദ് ആരോപണം ഉന്നയിച്ചത്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയിച്ച് ഈഴവ സമുദായത്തിലേക്ക് വിവാഹം കഴിച്ചുകൊണ്ടുപോകാന്‍ പ്രത്യേക പദ്ധതികും പരിശീലനങ്ങളും നടക്കുന്നു എന്നാണ് ഫാദര്‍ ആരോപിച്ചത്. നാര്‍ക്കോട്ടിക് ജിഹാദ് വിഷയം കത്തിനില്‍ക്കവെയായിരുന്നു ഫാദറിന്റെ ആരോപണം. ഫാദറിനെതിരെ കടുത്ത ഭാഷയിലാണ് പിസി ജോര്‍ജ് പ്രതികരിച്ചത്.

2

ഈഴവ ജിഹാദ് ഇല്ലെന്ന് പിസി ജോര്‍ജ് പറഞ്ഞു. ഉണ്ടെന്ന് പറഞ്ഞ വൈദികന് വട്ടാണ്. റോയ് കണ്ണന്‍ചിറ മാപ്പ് പറഞ്ഞുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ സൂചിപ്പിച്ചപ്പോള്‍ മാപ്പ് പറഞ്ഞാല്‍ പോര അയാളുടെ തലയ്ക്കടിക്കണമെന്നും പിസി ജോര്‍ജ് പറഞ്ഞു. കോട്ടയം അതിരൂപതയ്ക്ക് കീഴിലുള്ള ഒമ്പത് പെണ്‍കുട്ടികളെ ഈഴസമുദായത്തില്‍പ്പെട്ടവര്‍ മതംമാറ്റിയെന്നായിരുന്നു ഫാദര്‍ പറഞ്ഞത്. വിവാദമായപ്പോള്‍ അദ്ദേഹം മാപ്പ് പറഞ്ഞിരുന്നു.

3

പാലാ ബിഷപ്പിനെതിരെ കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇതാണ് പിസി ജോര്‍ജ് മുഖ്യമന്ത്രിക്കെതിരെ രംഗത്തുവരാന്‍ കാരണം. മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്. തെറ്റായ കണക്കുകളാണ് അദ്ദേഹം അവതരിപ്പിച്ചത്. മതംമാറുന്നവര്‍ എല്ലാവരും രജിസ്ട്രാര്‍ ഓഫീസില്‍ പോയി രജിസ്റ്റര്‍ ചെയ്യുമോ എന്നും പിസി ജോര്‍ജ് ചോദിക്കുന്നു.

4

മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത ഭാഷയിലാണ് കഴിഞ്ഞ ദിവസം ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ രംഗത്തുവന്നത്. മയക്കുമരുന്നിനും പ്രണയത്തിനും മതമില്ലെന്നും ഒരു മതത്തിന്റെ പേരില്‍ അത് ചാര്‍ത്തേണ്ടെന്നും ബിഷപ്പിന്റെ പ്രസ്താവന അനാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. മാത്രമല്ല, കണക്കുകള്‍ പരിശോധിച്ചാല്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇതില്‍ പ്രത്യേക പങ്കാളിത്തമില്ലെന്ന് വ്യക്തമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

5

വിവാദം സൃഷ്ടിക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ട്. വിവാദങ്ങള്‍ക്ക് തീ കൊടുത്ത് നാടിന്റെ ഐക്യം നഷ്ടപ്പെടുത്തരുത്. വസ്തുതകളുടെ പിന്‍ബലമില്ലാതെയാണ് പ്രചാരണങ്ങള്‍. ക്രിസ്തു മതത്തില്‍ നിന്ന് ഇസ്ലാമിലേക്ക് കൂടുതലായി പരിവര്‍ത്തനം ചെയ്യുന്നു എന്ന ആശങ്കയും അടിസ്ഥാന രഹിതമാണ്. ഹാദിയ കേസ് ഹൈക്കോടതിയും സുപ്രീംകോടതിയും വിശകലനം ചെയ്ത് നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന ആരോപണം തള്ളിയിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

6

മത തീവ്ര സംഘടനകളില്‍ യുവതീയുവാക്കള്‍ എത്തിപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് മുന്‍കൈ എടുത്ത് ഡീ റാഡിക്കലൈസേഷന്‍ പരിപാടികള്‍ നടത്തുന്നു. ഈ പ്രവര്‍ത്തനം ഫലം കണ്ടിട്ടുണ്ട്. നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തിലുണ്ടായ പ്രസ്താവന അനാവശ്യമാണ്. കഴിഞ്ഞ വര്‍ഷം മയക്കുമുരുന്നുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പകുതിയോളം പ്രതികള്‍ ഹിന്ദുമതത്തില്‍പ്പെട്ടവരാണ്. മറ്റു മതത്തില്‍പ്പെട്ടവരും പ്രതികളായുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

7

മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനകള്‍ക്കെതിരെയാണ് പിസി ജോര്‍ജ് രംഗത്തുവന്നത്. മുഖ്യമന്ത്രി അവതരിപ്പിച്ച കണക്കുകള്‍ തെറ്റാണ്. മുഖ്യമന്ത്രി പള്ളിക്കൂടത്തില്‍ പോയിട്ടില്ലെന്ന് തോന്നുന്നു. പത്രം ഒന്നും വായിക്കില്ല. പാലാ രൂപത ബിഷപ്പ് വിശ്വാസികളോടാണ് പറഞ്ഞത്. 1983ല്‍ പെറു പ്രസിഡന്റാണ് ആദ്യം നാര്‍ക്കോട്ടിക് ജിഹാദിനെ പറ്റി പറഞ്ഞത്. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് കാണാതയ ജസ്‌ന ജിഹാദിന്റെ ഇരയാണ്. ബിഷപ്പിനെ തള്ളിയ പിണറായിക്കൊപ്പം ജോസ് കെ മാണി നില്‍ക്കരുത്. പാലാ ബിഷപ്പ് മാപ്പ് പറയുമെന്ന് കരുതേണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.

കീര്‍ത്തിക്കൊപ്പം തൃഷയും കല്യാണിയും സാമന്തയും; ഈവനിംഗ് വൈബ് അടിച്ചുപൊളിച്ച് താര സുന്ദരികള്‍

മുഖ്യമന്ത്രി പള്ളിക്കൂടത്തിൽ പോയിട്ടില്ല, പത്രം വായിക്കാറില്ല; കേരളത്തിന് അപമാനമാണെന്ന് പിസി ജോർജ്മുഖ്യമന്ത്രി പള്ളിക്കൂടത്തിൽ പോയിട്ടില്ല, പത്രം വായിക്കാറില്ല; കേരളത്തിന് അപമാനമാണെന്ന് പിസി ജോർജ്

Recommended Video

cmsvideo
Pinarayi Vijayan slams Pala Bishop for his ‘narcotic jihad’ remarks

English summary
PC George Criticized Father Roy Kannanchira and Says No Ezhava Jihad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X