ഇതും പ്രേമം, ഇതിലെ നായകനും 'ജോര്‍ജ്ജാണ്', പക്ഷേ ജോര്‍ജ്ജ് പറയുന്നു 'മലരിനെ' വെടിവച്ച് കൊല്ലണമെന്ന്
പാലക്കാട്: പിസി ജോര്‍ജ്ജ്- കെഎം മാണി പോര് മുറുകുന്നു. കര്‍ഷക ദ്രോഹ നടപടികള്‍ സ്വീകരിച്ച ധനമന്ത്രി കെഎം മാണിയെ വെടിവച്ച് കൊല്ലണമെന്ന് മുന്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് എംഎല്‍എ. ദൈവം ഒരാളെ വെടിവച്ച് കൊല്ലാന്‍ അനുമതി നല്‍കിയാല്‍ താന്‍ മാണിയെ കൊല്ലുമായിരുന്നെന്നും ജോര്‍ജ്ജ്.
മാധ്യമങ്ങളോട് ജോര്‍ജ്ജ് മാണിയ്‌ക്കെതിരെ തുറന്നടിച്ചത്. മാണിയുടെ കുടംബത്തേയും ബന്ധുക്കളേയും സഹായിക്കാനാണ് പട്ടയവിതരണ നിയമത്തില്‍ മാറ്റം വരുത്തിയതെന്നും ജോര്‍ജ്ജ് പറയുന്നു.

മൂന്നാറിലും കുമളിയിലും ഉള്‍പ്പടെ മാണിയ്ക്കും ബന്ധുക്കള്‍ക്കും റിസോര്‍ട്ടുകള്‍ ഉണ്ടെന്നും ജോര്‍ജ്ജ് ആരോപിച്ചു. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ താന്‍ മാണിയോടൊപ്പം ഉണ്ടാകില്ലെന്നും ജോര്‍ജ്ജ് തുറന്നടിച്ചു.
ബാര്‍ കോഴ അഴിമതിയും, ചീഫ് വിപ്പ് സ്ഥാനം നഷ്ടമായതുമൊക്കെ മാണിയേയും ജോര്‍ജ്ജിനേയും രണ്ട് ധ്രുവങ്ങളിലാക്കി. ജോര്‍ജ്ജാകട്ടേ അവസരം കിട്ടുമ്പോഴൊക്കെ മാണിയ്‌ക്കെതിരെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശനവും ഉന്നയിക്കും












Click it and Unblock the Notifications