കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജ്ജ് രാജി പ്രഖ്യാപിച്ചു... ഇതാ കെഎം മാണിയ്‌ക്കൊരു മാതൃക!!!

Google Oneindia Malayalam News

കോട്ടയം: ഒടുവില്‍ പിസി ജോര്‍ജ്ജ് തന്റെ എംഎല്‍എ സ്ഥാനം രാജി വയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചു. കൃത്യ സമയത്ത് കെഎം മാണിയ്ക്ക് 'അടി' നല്‍കിക്കൊണ്ടായിരുന്നു പിസി ജോര്‍ജ്ജിന്റെ രാജി പ്രഖ്യാപനം.

കെഎം മാണിയ്ക്ക് ഒരു മാതൃകയാകാന്‍ വേണ്ടിയാണ് താനിപ്പോള്‍ രാജി പ്രഖ്യാപനം നടത്തുന്നത് എന്നാണ് പിസി ജോര്‍ജ്ജ് പറയുന്നത്. നവംബര്‍ 12 ന് രാവിലെ തന്നെ നിയമസഭ സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറുമെന്ന് പിസി ജോര്‍ജ്ജ് അറിയിച്ചു.

കെഎം മാണി മാത്രം രാജിവച്ചാല്‍ പോരെന്നാണ് ജോര്‍ജ്ജിന്റെ പക്ഷം. അഴിമതിയ്ക്ക് കൂട്ടുനിന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രാജിവയ്ക്കണം എന്നാണ് ജോര്‍ജ്ജ് ആവശ്യപ്പെടുന്നത്.

 മാതൃകയാവാന്‍

മാതൃകയാവാന്‍

കെഎം മാണിയ്ക്ക് ഒരു മാതൃകയാകാന്‍ വേണ്ടിയാണ് താനിപ്പോള്‍ രാജി പ്രഖ്യാപനം നടത്തുന്നതെന്നാണ് ജോര്‍ജ്ജ് പറഞ്ഞത്.

ഉമ്മന്‍ ചാണ്ടിയും രാജിവയ്ക്കണം

ഉമ്മന്‍ ചാണ്ടിയും രാജിവയ്ക്കണം

ബാര്‍ കോഴയില്‍ ഉമ്മന്‍ ചാണ്ടിയ്ക്കും പങ്കുണ്ട്. അതുകൊണ്ട് ഉമ്മന്‍ ചാണ്ടിയും രാജിവയ്ക്കണം എന്നാണ് ആവശ്യം.

നിര്‍മലനോട് ദൈവം

നിര്‍മലനോട് ദൈവം

നിര്‍മലനോട് ദൈവം നിര്‍മലത കാണിയ്ക്കും. വക്രത കാണിയ്ക്കുന്നവനോട് വക്രതയും. അതാണിപ്പോള്‍ കെഎം മാണിയ്ക്ക് കിട്ടിയിരിയ്ക്കുന്നത് എന്നാണ് പരിഹാസം.

ദുഷ്ടനെ പനപോലെ വളര്‍ത്തും

ദുഷ്ടനെ പനപോലെ വളര്‍ത്തും

ദുഷ്ടനെ ദൈവം പനപോലെ വളര്‍ത്തും. ഒടുവില്‍ താഴെയിടുകയും ചെയ്യും. മാണിയുടെ കാര്യത്തില്‍ സംഭവിച്ചത് ഇതാണെന്നാണ് അടുത്ത പരിഹാസം.

പതിനഞ്ച് കോടി പിരിച്ചില്ലേ

പതിനഞ്ച് കോടി പിരിച്ചില്ലേ

കോഴ നല്‍കാന്‍ ബാര്‍ ഉടമകള്‍ 15 കോടി പിരിച്ചു എന്നാണ് അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി തന്നോട് പറഞ്ഞത്. അതില്‍ ഒരു കോടി മാണിയ്ക്ക് കൊടുത്തു. പത്ത് കോടി വേറൊരാള്‍ക്ക് കൊടുത്തു- പക്ഷേ അയാളുടെ പേര് പറയാന്‍ ജോര്‍ജ്ജ് തയ്യാറല്ല.

കോണ്‍ഗ്രസ്സിനെ രക്ഷിയ്ക്കണം

കോണ്‍ഗ്രസ്സിനെ രക്ഷിയ്ക്കണം

കേരളത്തിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ ഉമ്മന്‍ ചാണ്ടി നശിപ്പിയ്ക്കുകയാണെന്നാണ് അടുത്ത വിമര്‍ശനം. ഹൈക്കമാന്റ് ഇടപെട്ട് ഉമ്മന്‍ ചാണ്ടിയെ രാജി വപ്പിയ്ക്കണം എന്നതാണ് ജോര്‍ജ്ജിന്റെ മറ്റൊരു ആവശ്യം.

English summary
PC George declares resignation. On Noverber 11 he will submit his resignation letter to Niyamasabha Speaker.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X