കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദയഭാനു വാങ്ങിക്കൂട്ടിയ ഭൂമിയിൽ സിപിഎം നേതാക്കൾക്കും പങ്ക്; ചാലക്കുടി കൊലക്കേസിൽ സിബിഐ അന്വേഷണം?

  • By Akshay
Google Oneindia Malayalam News

കോട്ടയം: ചാലക്കുടി കൊലക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിസി ജോർജ് എംഎൽഎ. ചാലക്കുടിയിൽ വസ്തു ഇടപാടുകാരൻ രാജീവിന്റെ കൊലപാതകമാണ് സിബിഐ അന്വേഷിക്കണമെന്ന് പിസി ജോർജ് ആവശ്യപ്പെടുന്നത്. കേസിൽ അഡ്വ. സിപി ഉദയഭാനുവിന് പങ്കുണ്ടെന്ന് ആരോപിച്ച പിസി ജോർജ്, ആലുവ റൂറൽ എസ്പിയുടെ പങ്കും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.

ഉദയഭാനും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങലിൽ വാങ്ങികൂട്ടിയ ഭൂമിയിൽ സിപിഎം നേതാക്കൾക്കും പങ്കുള്ളതായി ആക്ഷേപമുണ്ട്. സിപിഎം നേതാക്കൽക്കുവേണ്ടി സ്തിരമായി ഹാജരാകുന്ന ഉദയഭാനും പ്രതിസ്ഥാനത്തുള്ള കൊലക്കേസ് സംസ്ഥാന പോലീസ് അന്വേഷിച്ചാൽ തെളിയില്ലെന്നും പിസി ജോർ‌ജ് പറഞ്ഞു. എഡിജിപി ബി സന്ധ്യക്കെതിരെയും അന്വേഷണം വേണമെന്ന് പിസി ജോർജ് ആവശ്യപ്പെട്ടു.

അമിത സന്തോഷമില്ല

അമിത സന്തോഷമില്ല

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് ജാമ്യം ലഭിച്ചതിൽ തനിക്ക് അമിതമായ സന്തോഷമില്ലെന്നും പിസി ജോർജ് കൂട്ടിച്ചേർത്തു.

റിമാൻഡ് റിപ്പോർട്ട്

റിമാൻഡ് റിപ്പോർട്ട്

ചാലക്കുടിയില്‍ കൊല്ലപ്പെട്ട റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകത്തില്‍ പ്രസിദ്ധ ക്രിമിനല്‍ അഭിഭാഷകനായ അഡ്വ. സി പി ഉദയഭാനുവിന് ബന്ധമുണ്ട് എന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

അഭിഭാഷകനെ വിലിച്ചിരുന്നു

അഭിഭാഷകനെ വിലിച്ചിരുന്നു

"രാജീവിനെ കൊലപ്പെടുത്തിയ ഉടനെ ജോണി അഭിഭാഷകനെ വിളിച്ചിട്ടുണ്ട് എന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിഭാഷകന്‍ ചാലക്കുടി ഡി വൈ എസ് പിയെ വിളിച്ചതെന്നുമാണ് പോലീസ് കരുതുന്നത്" എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു.

രേഖകൾ ഒപ്പിക്കാൻ നിർദേശം

രേഖകൾ ഒപ്പിക്കാൻ നിർദേശം

രാജീവിനെ പിടികൂടി ചില രേഖകള്‍ ഒപ്പിക്കാന്‍ സിപി ഉദയഭാനു നിര്‍ദേശം നല്‍കി എന്ന് ഇന്നലെ പിടികൂടിയ റിയല്‍ എസ്റ്റേറ്റ് ഏജന്‍റ് ചക്കര ജോണിയും കൂട്ടാളി രഞ്ജിത്തും മൊഴി നല്കിയതായാണ് ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജീവന് ഭീഷണി

ജീവന് ഭീഷണി

നേരത്തെ ജോണിയില്‍ നിന്നും അഭിഭാഷകനില്‍ നിന്നും ഭീഷണി ഉണ്ട് എന്നു കാണിച്ചു രാജീവ് ചാലക്കുടി കോടതിയില്‍ ഹരജി നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സരക്ഷണം നല്‍കണം എന്ന ഉത്തരവും ഉണ്ടായിരുന്നു. ഇതാണ് അഭിഭാഷകനിലേക്ക് സംശയത്തിന്റെ മുന നീളാനുള്ള പ്രധാന കാരണം.

ക്വട്ടേഷന്‍ കേസുകളുടെ ഗണത്തിൽ

ക്വട്ടേഷന്‍ കേസുകളുടെ ഗണത്തിൽ

പ്രമാദമായ ക്വട്ടേഷന്‍ കേസുകളുടെ ഗണത്തിലേക്കാണ് ചാലക്കുടി കേസും നീങ്ങുന്നതെന്നാണ് സൂചനകൾ.

English summary
PC George demands CBI inquiry on Chalakkudi murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X