നിയമസഭയിലും നോട്ട വേണം... ബാലറ്റ് പേപ്പറില്‍ കുറിപ്പെഴുതി പിസി ജോര്‍ജ്ജ് !!!
തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഒരു വോട്ട് ആസാധു ആയിരുന്നു. ആരാണ് വോട്ട് അസാധുവാക്കിയതെന്ന് എംഎല്‍എമാര്‍ പരസ്പരം ചോദിക്കുന്നതിനിടെ ആളെ തിരിച്ചറിഞ്ഞു. വോട്ട് അസാധു ആക്കിയത് നിയമസഭയിലെ സ്വതന്ത്രനായ പിസി ജോര്‍ജ്ജാണ്. വെറുതെ വോട്ട് അസാധു ആക്കികളയുകയല്ല ജോര്‍ജ്ജ് ചെയ്തത്. തനിക്ക് കിട്ടിയ ബാലറ്റ് പേപ്പറില്‍ ഒരു ആവശ്യം എഴുതിചേര്‍ത്താണ് ജോര്‍ജ്ജ് ബാലറ്റ് പേപ്പര്‍ പെട്ടിയിലിട്ടത്.
നിയമസഭയിലും നോട്ട വേണമെന്നാണ് ജോര്‍ജ്ജിന്റെ ആവശ്യം. ഇക്കാര്യമാണ് ബാലറ്റില്‍ എഴുതിയിരുന്നത്. എന്ത് കൊണ്ട് നിയമസഭയില്‍ നോട്ട എന്ന ഒപ്ഷനില്ലെന്നാണ് പിസി ജോര്‍ജ്ജിന്റെ ചോദ്യം. സ്ഥാനാര്‍ത്ഥികളെ സ്വീകാര്യമല്ലെങ്കില്‍ വിയോജിപ്പ് രേഖപ്പെടുത്താന്‍ കഴിയണം. അതിനുള്ള അവസരം വേണമെന്നുമാണ് പിസി ജോര്‍ജ്ജ് വാദിക്കുന്നത്.

സ്പീക്കര്‍ തിരഞ്ഞെടുപ്പിലും ജോര്‍ജ്ജ് വോട്ട് അസാധുവായിരുന്നു. ബാലറ്റില്‍ ഒന്നും രേഖപ്പെടുത്താതെ പെട്ടിയിലിട്ടു. തന്നെ പുകച്ച് പുറത്ത് ചാടിച്ച യുഡിഎഫിനും നിയമസഭാ തിരഞ്ഞെടുപ്പ് വരെ കൂടെ നിര്‍ത്തി അവസാനം പുറംതള്ളിയ എല്‍ഡിഎഫിനും വോട്ട് ചെയ്യില്ലെന്നായിരുന്നു അന്ന് ജോര്‍ജ്ജ് പറഞ്ഞത്. എന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമെന്ന് പിസി ജോര്‍ജ്ജ് നേരത്തെ വ്യക്തമാക്കിയിരുന്നു.
രാവിലെ നിയമസഭയിലെത്തിയപ്പോഴും താന്‍ വോട്ട് ചെയ്യുമെന്ന് ജോര്‍ജ്ജ് പറഞ്ഞു. ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് ഡെപ്യൂട്ടി സ്പീക്കറെ പ്രഖ്യാപിച്ചതിന് ശേഷം വെളിപ്പെടുത്താമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയായ ഐസി ബാലകൃഷ്ണനാണോ എല്‍ഡിഫ് സ്ഥാനാര്‍ത്ഥി വി ശശിക്കാണോ ജോര്‍ജ്ജ് വോട്ട് ചെയ്യുകയെന്ന ആകാംക്ഷയിലായിരുന്നു എല്ലാവരും.
എന്നാല്‍ ഇരു മുന്നണികള്‍ക്കും വോട്ട് നല്‍കാതെ വിയോജിപ്പ് പ്രകടിപ്പിക്കാന്‍ നോട്ട എന്ന കോളം വേണമെന്നാണ് ജോര്‍ജ്ജ് ബാലറ്റ് പേപ്പറില്‍ രേഖപ്പെടുത്തിയത്. തന്നെ വഞ്ചിച്ച മുന്നണികളോട് ഒറ്റയ്ക്ക് പോരാടാനുറച്ചിരിക്കുകയാണ് പൂഞ്ഞാര്‍ എംഎല്‍എ.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ












Click it and Unblock the Notifications