കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭയിലും നോട്ട വേണം... ബാലറ്റ് പേപ്പറില്‍ കുറിപ്പെഴുതി പിസി ജോര്‍ജ്ജ് !!!

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഒരു വോട്ട് ആസാധു ആയിരുന്നു. ആരാണ് വോട്ട് അസാധുവാക്കിയതെന്ന് എംഎല്‍എമാര്‍ പരസ്പരം ചോദിക്കുന്നതിനിടെ ആളെ തിരിച്ചറിഞ്ഞു. വോട്ട് അസാധു ആക്കിയത് നിയമസഭയിലെ സ്വതന്ത്രനായ പിസി ജോര്‍ജ്ജാണ്. വെറുതെ വോട്ട് അസാധു ആക്കികളയുകയല്ല ജോര്‍ജ്ജ് ചെയ്തത്. തനിക്ക് കിട്ടിയ ബാലറ്റ് പേപ്പറില്‍ ഒരു ആവശ്യം എഴുതിചേര്‍ത്താണ് ജോര്‍ജ്ജ് ബാലറ്റ് പേപ്പര്‍ പെട്ടിയിലിട്ടത്.

നിയമസഭയിലും നോട്ട വേണമെന്നാണ് ജോര്‍ജ്ജിന്റെ ആവശ്യം. ഇക്കാര്യമാണ് ബാലറ്റില്‍ എഴുതിയിരുന്നത്. എന്ത് കൊണ്ട് നിയമസഭയില്‍ നോട്ട എന്ന ഒപ്ഷനില്ലെന്നാണ് പിസി ജോര്‍ജ്ജിന്റെ ചോദ്യം. സ്ഥാനാര്‍ത്ഥികളെ സ്വീകാര്യമല്ലെങ്കില്‍ വിയോജിപ്പ് രേഖപ്പെടുത്താന്‍ കഴിയണം. അതിനുള്ള അവസരം വേണമെന്നുമാണ് പിസി ജോര്‍ജ്ജ് വാദിക്കുന്നത്.

P C George

സ്പീക്കര്‍ തിരഞ്ഞെടുപ്പിലും ജോര്‍ജ്ജ് വോട്ട് അസാധുവായിരുന്നു. ബാലറ്റില്‍ ഒന്നും രേഖപ്പെടുത്താതെ പെട്ടിയിലിട്ടു. തന്നെ പുകച്ച് പുറത്ത് ചാടിച്ച യുഡിഎഫിനും നിയമസഭാ തിരഞ്ഞെടുപ്പ് വരെ കൂടെ നിര്‍ത്തി അവസാനം പുറംതള്ളിയ എല്‍ഡിഎഫിനും വോട്ട് ചെയ്യില്ലെന്നായിരുന്നു അന്ന് ജോര്‍ജ്ജ് പറഞ്ഞത്. എന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമെന്ന് പിസി ജോര്‍ജ്ജ് നേരത്തെ വ്യക്തമാക്കിയിരുന്നു.

രാവിലെ നിയമസഭയിലെത്തിയപ്പോഴും താന്‍ വോട്ട് ചെയ്യുമെന്ന് ജോര്‍ജ്ജ് പറഞ്ഞു. ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് ഡെപ്യൂട്ടി സ്പീക്കറെ പ്രഖ്യാപിച്ചതിന് ശേഷം വെളിപ്പെടുത്താമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയായ ഐസി ബാലകൃഷ്ണനാണോ എല്‍ഡിഫ് സ്ഥാനാര്‍ത്ഥി വി ശശിക്കാണോ ജോര്‍ജ്ജ് വോട്ട് ചെയ്യുകയെന്ന ആകാംക്ഷയിലായിരുന്നു എല്ലാവരും.

എന്നാല്‍ ഇരു മുന്നണികള്‍ക്കും വോട്ട് നല്‍കാതെ വിയോജിപ്പ് പ്രകടിപ്പിക്കാന്‍ നോട്ട എന്ന കോളം വേണമെന്നാണ് ജോര്‍ജ്ജ് ബാലറ്റ് പേപ്പറില്‍ രേഖപ്പെടുത്തിയത്. തന്നെ വഞ്ചിച്ച മുന്നണികളോട് ഒറ്റയ്ക്ക് പോരാടാനുറച്ചിരിക്കുകയാണ് പൂഞ്ഞാര്‍ എംഎല്‍എ.

English summary
PC George demands NOTA in Niyamasabha Speaker and Deputy Speaker Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X