കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ഗീയത കലര്‍ത്തി ശബ്ദരേഖ; ശബ്ദം എന്റേതല്ലെന്ന് പിസി ജോര്‍ജ്, ഡിജിപിക്ക് പരാതി, മൂന്ന് മിനുറ്റ് ഓകെ

Google Oneindia Malayalam News

കോട്ടയം: ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വര്‍ഗീയ വിദ്വേഷം കലര്‍ത്തിയുള്ള ശബ്ദരേഖക്കെതിരെ പിസി ജോര്‍ജ് എംഎല്‍എ. ഏഴ് മിനിറ്റോളം നീളുന്ന ശബ്ദരേഖയില്‍ വന്നിട്ടുള്ള ശബ്ദം തന്റേതല്ലെന്ന് പിസി ജോര്‍ജ് പറയുന്നു. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കി.

21

ഏഴ് മിനുറ്റോളം നീളുന്നതാണ് ശബ്ദ രേഖ. സെബാസ്റ്റിയന്‍ എന്ന പേരില്‍ പരിചയപ്പെടുത്തിയ വ്യക്തിയാണ് വിളിച്ചത്. അത്തരത്തില്‍ ഒരു ഫോണ്‍ വന്നിരുന്നുവെന്ന് പിസി ജോര്‍ജ് പറയന്നു. ശബ്ദരേഖയിലെ മൂന്നു മിനുറ്റോളം ഭാഗം തന്റേതാണ്. അതിന് ശേഷമുള്ള ശബ്ദത്തെ സംബന്ധിച്ച് അറിയില്ല. ഇക്കാര്യം വിശദമായി പരിശോധിക്കണം. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് പിസി ജോര്‍ജ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പിസി ജോര്‍ജ് ആരോപിക്കുന്നു.

കോണ്‍ഗ്രസില്‍ കൂട്ടരാജി; സംസ്ഥാന അധ്യക്ഷന്‍മാര്‍ കളംവിടുന്നു, രാഹുലും രാജിസന്നദ്ധത അറിയിച്ചുകോണ്‍ഗ്രസില്‍ കൂട്ടരാജി; സംസ്ഥാന അധ്യക്ഷന്‍മാര്‍ കളംവിടുന്നു, രാഹുലും രാജിസന്നദ്ധത അറിയിച്ചു

കഴിഞ്ഞ ബുധനാഴ്ച മുതലാണ് സോഷ്യല്‍ മീഡിയയില്‍ പിസി ജോര്‍ജിന്റേതെന്ന പേരില്‍ ശബ്ദരേഖ പ്രചരിക്കാന്‍ തുടങ്ങിയത്. രാഷ്ട്രീയ വിഷയങ്ങളാണ് തുടക്കത്തില്‍ സംസാരിക്കുന്നത്. എന്തിന് ബിജെപിക്കൊപ്പം പോയി എന്ന വിഷയമെല്ലാം പറഞ്ഞ ശേഷം മോദി പ്രധാനമന്ത്രിയാകില്ലെന്നും ചന്ദ്രബാബു നായിഡുവിനാണ് സാധ്യതയെന്നും വിൡച്ച വ്യക്തി പറയുന്നു. ശേഷമാണ് മുസ്ലിം വിരുദ്ധ പരാമര്‍ശം പിസി ജോര്‍ജ് നടത്തുന്നത്. ശ്രീലങ്കയിലെ ആക്രമണം വരെ അതില്‍ പ്രതിപാദിക്കുന്നു. ശബ്ദരേഖയുടെ അവസാന ഭാഗത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടുണ്ടെന്നാണ് പിസി ജോര്‍ജിന്റെ ആരോപണം. ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

Recommended Video

cmsvideo
പി.സിയുടെ പൂഞ്ഞാറില്‍ സുരേന്ദ്രന്‍ മൂന്നാമത്

ഓഡിയോ പ്രചരിച്ചതോടെ പിസി ജോര്‍ജിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. അദ്ദേഹത്തിന്റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടക്കുകയും കല്ലേറുണ്ടാകുകയും ചെയ്തിരുന്നു. സംഭവത്തില്‍ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

English summary
PC George denied audio clip; Complained filed to DGP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X