ദിലീപ് മാത്രമല്ല..മമ്മൂട്ടിയും മോഹൻലാലും മഞ്ജു വാര്യരും..!! ആരെയും വെറുതേ വിടരുതെന്ന്...!

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അകത്തായത് മുതല്‍ മറ്റാരേക്കാളും ഉറക്കെ ജനപ്രിയന് വേണ്ടി വാദിക്കുകയാണ് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. ദിലീപ് നിരപരാധി ആണെന്നും കുടുക്കിയതാണെന്നും പിസി ജോര്‍ജ് പലതവണ പറയുകയുണ്ടായി. ഒടുവില്‍ ആക്രമണത്തിന് ഇരയായ നടിയെ അപമാനിക്കാനും പിസി മടി കാട്ടിയില്ല. പ്രതിഷേധം കനത്തപ്പോള്‍ ഒടുവില്‍ പറഞ്ഞതില്‍ നിന്നും നേരെ മലക്കം മറഞ്ഞിരിക്കുകയാണ് പൂഞ്ഞാര്‍ എംഎല്‍എ.

പിസി ജോർജിന്റെ ആപ്പീസ് പൂട്ടിച്ച് മറുപടി..പിസി ജോർജ് കവലച്ചട്ടമ്പി !! നാവ് പലർക്കുമായി വിൽക്കുന്നു!

ദിലീപിന് വേണ്ടി

ദിലീപിന് വേണ്ടി

ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്നാണ് പിസി ജോര്‍ജ് ആദ്യം മുതല്‍ക്കേ വാദിക്കുന്നത്. ഇക്കാര്യം കാണിച്ച് മുഖ്യമന്ത്രിക്ക് കത്ത് വരെ അയച്ചു എംഎല്‍എ. അതേസമയം നടിക്ക് വേണ്ടി ഒരക്ഷരം പോലും പറഞ്ഞതുമില്ല.

നടിയെ അപമാനിച്ചു

നടിയെ അപമാനിച്ചു

പറഞ്ഞതാകട്ടെ അങ്ങേയറ്റം അപമാനകരമായ വിധത്തിലും. നടി പീഡിപ്പിക്കപ്പെട്ടതിന് തെളിവില്ലെന്ന് പറഞ്ഞ പിസി ജോര്‍ജ്, അത്ര ക്രൂരമായി ആക്രമിക്കപ്പെട്ടു എങ്കില്‍ നടി എങ്ങെനെ അടുത്ത ദിവസം അഭിനയിക്കാന്‍ പോയി എന്നുവരെ പിസി ജോര്‍ജ് ചോദിക്കുകയുണ്ടായി.

ന്യായീകരണവുമായി

ന്യായീകരണവുമായി

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ മലക്കം മറിഞ്ഞിരിക്കുകയാണ് പിസി. നടിയെ ആക്രമിച്ച കേസില്‍ പോലീസിന്റെ തെറ്റാണ് താന്‍ ചൂണ്ടിക്കാട്ടിയത് എന്നും നടിയുടെ മാന്യത സംബന്ധിച്ചല്ല പറഞ്ഞത് എന്നുമാണ് വിശദീകരണം.

നിർഭയയ്ക്ക് സമാനമോ

നിർഭയയ്ക്ക് സമാനമോ

ദില്ലിയില്‍ നിര്‍ഭയ എന്ന പെണ്‍കുട്ടിയെ 7 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തോട് സമാനമാണ് നടിക്ക് സംഭവിച്ചത് എന്നാണ് കോടതിയില്‍ പോലീസ് പറഞ്ഞത്. ഈ പശ്ചാത്തലത്തിലാണ് നിര്‍ഭയ പോലെ ആക്രമിക്കപ്പെട്ടുവെങ്കില്‍ എങ്ങനെ രണ്ടാം ദിവസം ജോലി ചെയ്യുമെന്ന് താന്‍ ചോദിച്ചതെന്നും പിസി ജോര്‍ജ് ന്യായീകരിക്കുന്നു.

സ്വത്ത് അന്വേഷണം

സ്വത്ത് അന്വേഷണം

അതിനിടയിലും ദിലീപിന് വേണ്ടി വാദിക്കാന്‍ എംഎല്‍എ മറന്നില്ല. അനധികൃതമായി സ്വത്ത് ഉണ്ടെങ്കില്‍ ദിലീപിന്റെ മാത്രമല്ല മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ തുടങ്ങി എല്ലാ നടീനടന്മാരുടെ സ്വത്ത് വിവരങ്ങളും അന്വേഷിക്കണമെന്നാണ് ജോര്‍ജിന്റെ വാദം.

ദിലീപിനോട് മാത്രം കുശുമ്പ്

ദിലീപിനോട് മാത്രം കുശുമ്പ്

ദിലീപിന്റെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. ദിലീപിനോട് മാത്രം കുശുമ്പ് കുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങിത്തിരിക്കേണ്ട എന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

വാക്കുകൾ വളച്ചൊടിച്ചു

വാക്കുകൾ വളച്ചൊടിച്ചു

ഒരാളെ മാത്രം പിന്‍പോയിന്റ് ചെയ്ത് ആക്രമിക്കുന്ന നടപടിയോട് തനിക്ക് യോജിക്കാന്‍ സാധിക്കില്ലെന്നും പിസി ജോര്‍ജ് പറയുന്നു. ആലപ്പുഴയിലെ വാര്‍ത്താസമ്മേളനത്തില്‍ നടിയെക്കുറിച്ച് താന്‍ പറഞ്ഞ വളച്ചൊടിച്ചാണ് മാധ്യമങ്ങള്‍ പുറത്ത് വിട്ടതെന്നും പിസി ആരോപിക്കുന്നു.

ആദ്യത്തെ അഭിപ്രായം

ആദ്യത്തെ അഭിപ്രായം

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്‌ററ് ചെയ്തപ്പോള്‍ ആദ്യം താന്‍ കരുതിയത് അയാള്‍ കുറ്റക്കാരനാണ് എന്ന് തന്നെ ആയിരുന്നു. ആ നടനെ വെറുതെ വിടരുതെന്നും താന്‍ കരുതി. പരസ്യമായിത്തന്നെ ആ അഭിപ്രായം പറയുകയും ചെയ്തു.

പോലീസിന് തെളിയിക്കാനായില്ല

പോലീസിന് തെളിയിക്കാനായില്ല

എന്നാല്‍ ദിലീപിനെതിരെ 19 തെളിവുകള്‍ ഉണ്ടെന്ന് പോലീസ് പറയുമ്പോഴും അതില്‍ ഒന്നെങ്കിലും ജനങ്ങളുടെ മുന്നില്‍ ബോധ്യപ്പെടുത്താന്‍ പോലീസിന് സാധിക്കുന്നില്ല. അതാണ് താന്‍ കേസില്‍ ഇടപെട്ട് സംസാരിക്കാന്‍ കാരണമെന്നും പിസി ജോര്‍ജ് വ്യക്തമാക്കുന്നു.

ഷോണിനുള്ള ബന്ധം

ഷോണിനുള്ള ബന്ധം

ഷോണ്‍ ജോര്‍ജും ദിലീപും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് പിസിയുടെ മറുപടി ഇങ്ങനെയാണ്. ഷോണ്‍ ഏതെങ്കിലും കള്ളക്കച്ചവടത്തിന് കൂട്ട് നിന്നാല്‍ വീട്ടില്‍ നിന്നും പുറത്താക്കും. കുടുംബത്തിലെ കാശ് കൊണ്ട് ജീവിക്കുന്നവനാണ് താനും മകനും എന്നും പിസി ജോര്‍ജ് വ്യക്തമാക്കുന്നു.

വീഡിയോ

പിസി ജോർജ് സംസാരിക്കുന്നു

English summary
PC George MLA clarifies on his remarks against actress
Please Wait while comments are loading...