കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലാ പിടിക്കാന്‍ പുതിയ പാര്‍ട്ടിയുമായി പിസി ജോര്‍ജ്ജ്! അടിമുടി മാറ്റം, എല്ലാ നീക്കത്തിനും പിന്നില്‍

  • By
Google Oneindia Malayalam News

Recommended Video

cmsvideo
പാലാ പിടിക്കാന്‍ പുതിയ പാര്‍ട്ടിയുമായി പിസി ജോര്‍ജ്ജ് | News of The Day | Oneindia Malayalam

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിന് മുന്‍പ് നിര്‍ണായക നീക്കവുമായി ജനപക്ഷം നേതാവ് പിസി ജോര്‍ജ്ജ്. നിലവില്‍ എന്‍ഡിഎയുടെ ഭാഗമാണ് പിസി ജോര്‍ജ്ജിന്‍റെ ജനപക്ഷം. എന്നാല്‍ അടിമുടി മാറ്റങ്ങളോടെയാണ് പുതിയ പാര്‍ട്ടിയുടെ രൂപീകരണം. ജനപക്ഷം പിരിച്ചുവിട്ട് കേരള ജനപക്ഷം സെക്കുലര്‍ എന്ന പേരിലാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുക.

<strong>തമിഴകത്ത് വന്‍ ട്വിസ്റ്റ്!! ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വം ബിജെപിയിലേക്ക്? കേരളത്തില്‍ ഗവര്‍ണറാകും?</strong>തമിഴകത്ത് വന്‍ ട്വിസ്റ്റ്!! ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വം ബിജെപിയിലേക്ക്? കേരളത്തില്‍ ഗവര്‍ണറാകും?

കെഎം മാണിയുടെ മരണത്തോടെ ഒഴിവ് വന്ന പാലാ സീറ്റില്‍ ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മകന്‍ ഷോണ്‍ ജോര്‍ജ്ജ് മത്സരിക്കാനുള്ള സാധ്യത ഏറിയതായും ജോര്‍ജ്ജ് വ്യക്തമാക്കി. വിശദാംശങ്ങളിലേക്ക്

കമ്മിറ്റികള്‍ പിരിച്ചുവിടും

കമ്മിറ്റികള്‍ പിരിച്ചുവിടും

കേരള ജനപക്ഷം സെക്കുലര്‍ എന്ന പേരിലാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്. മകന്‍ ഷോണ്‍ ജോര്‍ജ്ജ് ആണ് പാര്‍ട്ടി ചെയര്‍മാന്‍.പിസി ജോര്‍ജ്ജ് രക്ഷാധികാരിയാകും.നിലവിലുള്ള കമ്മിറ്റികള്‍ പിരിച്ചുവിട്ടാണ് പാര്‍ട്ടി രൂപീകരണം.

ഭാരവാഹി നിര്‍ണയം

ഭാരവാഹി നിര്‍ണയം

തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാനദണ്ഡപ്രകാരം പാര്‍ട്ടി രൂപീകരണം നടത്തുന്നതിന്‍റെ ഭാഗമായാണ് നടപടി. 14 ജില്ലകളിലും പാര്‍ട്ടിക്കായി 4 അംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്, ഇവര്‍ പഞ്ചായത്ത് തലത്തില്‍ തുടങ്ങി ഭാരവാഹി നിര്‍ണയം നടത്തും.

സീറ്റ് ചോദിക്കും

സീറ്റ് ചോദിക്കും

അതേസമയം പാലായില്‍ ഉപതിരഞ്ഞെടുപ്പില്‍ ഷോണ്‍ ജോര്‍ജ്ജിനായി സീറ്റ് ചോദിക്കുമെന്ന് പിസി ജോര്‍ജ്ജ് വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്ന മെയ് 23 ന് ശേഷമേ സ്ഥാനാര്‍ത്ഥി ആരെന്ന് തിരുമാനിക്കുള്ളൂ.

ഷോണ്‍ ജോര്‍ജ്ജ് തന്നെ

ഷോണ്‍ ജോര്‍ജ്ജ് തന്നെ

എന്‍ഡിഎ ആവശ്യം അംഗീകരിക്കുകയാണെങ്കില്‍ ഷോണ്‍ ജോര്‍ജ്ജ് തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. മാണിയുടെ അഭാവത്തില്‍ ഷോണ്‍ ജോര്‍ജ്ജ് സ്ഥാനാര്‍ത്ഥിയായി എത്തുമ്പോള്‍ ശക്തമായ മത്സരം കാഴ്ച്ച വെക്കാന്‍ കഴിയുമെന്ന പ്രതീക്ഷ എന്‍ഡിഎയും മുന്നോട്ട് വെയ്ക്കുന്നുണ്ട്.

മൂന്നാം എംഎല്‍എ

മൂന്നാം എംഎല്‍എ

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ ജനപക്ഷം ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ജനപക്ഷം എൻഡിഎയുടെ ഭാഗമായതോടെ പല വാഗ്ദാനങ്ങളും ബിജെപി കേന്ദ്രനേതൃത്വം ജോര്‍ജ്ജിന് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഷോണ്‍ ജോര്‍ജ്ജ് വിജയിച്ചാല്‍ രാജഗോപാലിനും പിസി ജോര്‍ജ്ജിനും കൂടാതെ മൂന്നാമതൊരു എംഎല്‍എ കേരളത്തില്‍ എന്‍ഡിഎയ്ക്ക് ലഭിക്കും.

സ്ഥാനാര്‍ത്ഥി നിര്‍ണയം

സ്ഥാനാര്‍ത്ഥി നിര്‍ണയം

അതേസമയം മാണിയുടെ അഭാവത്തില്‍ ശക്തമായൊരു സ്ഥാനാര്‍ത്ഥിയെ തന്നെ മത്സരത്തിനിറക്കാനുള്ള നീക്കത്തിലാണ് കേരള കോണ്‍ഗ്രസ്. ജോസ് കെ മാണിയുടെ ഭാര്യ നിഷാ ജോസിനെ മത്സരിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

<strong>'മോദിയെ കൊല്ലാന്‍ 50 കോടി',ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്! നടുങ്ങി ബിജെപി, 50 ലക്ഷം വേറെ </strong>'മോദിയെ കൊല്ലാന്‍ 50 കോടി',ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്! നടുങ്ങി ബിജെപി, 50 ലക്ഷം വേറെ

English summary
pc george forms new political party in the name janapaksham secular
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X