കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴ കൊടുത്തത് മുഖ്യമന്ത്രി പറഞ്ഞിട്ടെന്ന് പിസി ജോര്‍ജ്ജിന്റെ മൊഴി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ മുഖ്യമന്ത്രിയേയും കുടുക്കാനുറച്ച് പിസി ജോര്‍ജ്ജ്. മന്ത്രിമാര്‍ക്ക് കോഴ കൊടുത്തത് മുഖ്യമന്ത്രി ആവശ്യപ്പെട്ട പ്രകാരമാണെന്ന് ബാര്‍ ഉടമകളുടെ സംഘടനാനേതാവ് രാജ്കുമാര്‍ ഉണ്ണി തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് ജോര്‍ജ്ജ് വിജിലന്‍സിന് മൊഴി നല്‍കിയിരിയ്ക്കുന്നത്.

എക്‌സൈസ് മന്ത്രി കെ ബാബുവിന് കൂടുതല്‍ പണം കൊടുത്തതില്‍ കെഎം മാണിയെ ചൊടിപ്പിച്ചുവെന്നും ജോര്‍ജ്ജിന്റെ മൊഴിയില്‍ ഉണ്ട്. രാജ്കുമാര്‍ ഉണ്ണിയാണ് മാണിയ്ക്ക് ഒരു കോടി രൂപ മൂന്ന് തവണയായി നല്‍കിയതെന്നും മൊഴിയിലുണ്ട്.

മാണി അഞ്ച് ചോദിച്ചു

മാണി അഞ്ച് ചോദിച്ചു

അഞ്ച് കോടി രൂപ തന്നെ വേണം എന്ന് കെഎം മാണി വാശിപിടിച്ചിരുന്നതായി രാജ്കുമാര്‍ ഉണ്ണ് തന്നോട് പറഞ്ഞതായി പിസി ജോര്‍ജ്ജ്.

രാജി വയ്ക്കാന്‍ തീരുമാനിച്ചു

രാജി വയ്ക്കാന്‍ തീരുമാനിച്ചു

താനും കെഎം മാണിയും രാജി വയ്ക്കാന്‍ തീരുമാനിച്ചു. എന്നാല്‍ മാണിയുടെ ഭാര്യ കുട്ടിയമ്മയും മകന്‍ ജോസ് കെ മാണിയും ഇടപെട്ട് ആ തീരുമാനം മാറ്റിച്ചു.

മുഖ്യമന്ത്രിയേയും ചെന്നിത്തലയേയും കണ്ടു

മുഖ്യമന്ത്രിയേയും ചെന്നിത്തലയേയും കണ്ടു

ബാര്‍ കേസില്‍ കെഎം മാണിയെ രക്ഷിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും നേരിട്ട് കണ്ടു. രണ്ട് പേരും സഹായം വാഗ്ദാനം ചെയ്തു.

കോഴ കുറയ്ക്കാന്‍ ഇടപെട്ടു

കോഴ കുറയ്ക്കാന്‍ ഇടപെട്ടു

മാണിയുടെ അഞ്ച് കോടി രൂപ ആവശ്യം കുറയ്ക്കണം എന്ന് രാജ്കുമാര്‍ ഉണ്ണി ആവശ്യപ്പെട്ടു. ഇക്കാര്യം താന്‍ മാണിയോട് സംസാരിച്ചു.

കുട്ടിയമ്മയും ജോസ് കെ മാണിയും

കുട്ടിയമ്മയും ജോസ് കെ മാണിയും

കെഎം മാണിയുടെ ഭാര്യ കുട്ടിയമ്മയും മകന്‍ ജോസ് കെ മാണിയും ചേര്‍ന്ന് ഒട്ടേറെ അഴിമതികള്‍ നടത്തി. ഇത് പുറത്ത് കൊണ്ടുവരും.

പിരിച്ചത് 15 കോടി

പിരിച്ചത് 15 കോടി

കോഴ കൊടുക്കാനായി മൊത്തം പിരിച്ചത് 15 കോടി രൂപയാണെന്ന് രാജ്കുമാര്‍ ഉണ്ണി തന്നോട് പറഞ്ഞിരുന്നതായി പിസി ജോര്‍ജ്ജിന്റെ മൊഴി.

മാണിയെ ചൊടിപ്പിച്ചു

മാണിയെ ചൊടിപ്പിച്ചു

കെ ബാബുവിന് 10 കോടി രൂപ കൊടുത്തത് കെഎം മാണിയെ ചൊടിപ്പിച്ചുവെന്നും പിസി ജോര്‍ജ്ജിന്റെ മൊഴി

English summary
PC George gave statement to Vigilance in Bar Bribe Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X