ബിജെപി ബന്ധത്തില്‍ പിസിക്ക് വീണ്ടും തിരിച്ചടി; യുഡിഎഫിനൊപ്പമെന്ന് പഞ്ചായത്ത് പ്രസിഡന്റും അംഗവും
പൂഞ്ഞാര്‍: ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് പൂഞ്ഞാര്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജ്ജ് എന്‍ഡിഎയില്‍ ചേര്‍ന്നത്. ശബരിമല സ്ത്രീപ്രവേശന വിഷയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ജോര്‍ജ്ജിന്റെ ചുവടുമാറ്റം. എന്നാല്‍ പിസി ജോര്‍ജ്ജിന്റെ എന്‍ഡിഎ പ്രവേശനത്തിനെതിരെ തുടക്കം മുതല്‍ തന്നെ പാര്‍ട്ടി നേതാക്കളില്‍ ചിലര്‍ രംഗത്തെത്തിയിരുന്നു. നേതാക്കള്‍ പ്രതിഷേധം ശക്തമാക്കിയതോടെ ജനപക്ഷം രണ്ടായി പിളരുന്ന സാഹചര്യം വരെയുണ്ടായി.
ഇപ്പോള്‍ പിസിയുടെ എന്‍ഡിഎ അനുകൂല നിലപാടിനെ തള്ളി കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. പിസിയെ തളളി തിടനാട് പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് അംഗവും യുഡിഎഫില്‍ ചേര്‍ന്നു. വിശദാംശങ്ങളിലേക്ക്

എന്‍ഡിഎ ബന്ധം
ബിജെപിയുമായി സഖ്യം ചേരാനുള്ള പിസി ജോര്‍ജ്ജിന്റെ നീക്കത്തിനിതെ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജനപക്ഷത്തില്‍ ശക്തമായ എതിര്‍പ്പാണ് തുടക്കം മുതല്‍ തന്നെ രൂപം കൊണ്ടത്. പിസി ജോര്‍ജ്ജ് ഏകപക്ഷീയമായ തീരുമാനം എടുക്കുന്നുവെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തിയ വിമര്‍ശനം.ന്യൂനപക്ഷങ്ങളുടെ അടക്കം വലിയ പിന്തുണയോടെയാണ് പൂഞ്ഞാറില്‍ വിജയിക്കാന്‍ കഴിഞ്ഞതെന്നിരിക്കെ ബിജെപിയുമായുള്ള സഖ്യം പാര്‍ട്ടിയുടെ അടിത്തറ തന്നെ ഇല്ലാതാക്കുമെന്നും നേതാക്കള്‍ പിസിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

പ്രസിഡന്റും അംഗവും
എന്നാല്‍ എന്‍ഡിഎ ബന്ധം തുടര്‍ന്ന പിസിക്ക് ലോക്സഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. തിരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലമായ പൂഞ്ഞാറില്‍ പോലും ബിജെപി സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന് മൂന്നാമതെത്തി. ഇതോടെ പിസിയെ എന്‍ഡിഎയേയും തഴഞ്ഞ മട്ടാണ്. ഇതിനിടെയാണ് ജനപക്ഷം അംഗങ്ങളുടെ യുഡിഎഫിലേക്കുള്ള ചുവടുമാറ്റം. തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ലീന ജോര്‍ജ്ജും ഏഴാം വാര്‍ഡ് അംഗം മേഴ്സി ജോസഫുമാണ് യുഡിഎഫില്‍ ചേര്‍ന്നത്.

മതേതര നിലപാട്
കേരള കോണ്‍ഗ്രസ് സെക്കുലര്‍ സ്ഥാനാര്‍ത്ഥികളായി ജയിച്ചവരാണ് ഇരുവരും. സെക്കുലര്‍, ജനപക്ഷം സെക്കുലര്‍ ആയതില്‍ വിയോജിപ്പ് പ്രകടിപ്പിച്ചാണ് ഇരുവരുടേയും നീക്കം. മതനിരപേക്ഷ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്നതുകൊണ്ടാണ് യുഡിഎഫിനൊപ്പം ചേര്‍ന്നതെന്ന് ഇരുവരും പ്രതികരിച്ചു. ജനപക്ഷത്തിന് സ്വാധീനമുള്ള പഞ്ചായത്താണിത്. കേരള കോണ്‍ഗ്രസിലേയും കോണ്‍ഗ്രസിലേയും രണ്ട് പേരുടേയും ജനപക്ഷത്തിലെ നാല് പേരുടേയും പിന്തുണയോടെയാണ് ലീന ജോര്‍ജ്ജ് പ്രസിഡന്റായത്.

സിപിഎമ്മും കോണ്‍ഗ്രസും
കഴിഞ്ഞ ദിവസം പുഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ പിസി ജോര്‍ജ്ജിനെതിരെ എല്‍ഡിഎഫും യുഡിഎഫും ഒന്നിച്ചതോടെ പഞ്ചായത്ത് ഭരണം ജനപക്ഷത്തിന് നഷ്ടമായിരുന്നു. ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്തുണച്ചതോടെ വിജയിക്കുകയും ജനപക്ഷത്തിന് ഭരണം നഷ്ടപ്പെടുകയുമായിരുന്നു.

ബന്ധം ഉപേക്ഷിച്ചു
14 അംഗ തെക്കേക്കര പഞ്ചായത്ത് ഭരണ സമിതിയില്‍ എല്‍ഡിഎഫിന് 5, കോണ്‍ഗ്രസിന് 2, കേരള കോണ്‍ഗ്രസിന് 2, ജനപക്ഷത്തിന് 6 എന്നിങ്ങനെയായിരുന്നു കക്ഷിനില. നേരത്തെ സിപിഎം-ജനപക്ഷം ധാരണയിലായിരുന്നു പഞ്ചായത്ത് ഭരണം നടന്നിരുന്നത്. എന്നാല്‍ ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടതോടെ സിപിഎം ബന്ധം ജനപക്ഷം അവസാനിപ്പിക്കുകയായിരുന്നു.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ












Click it and Unblock the Notifications