എങ്ങനെ വെടിവയ്ക്കാം!!! പൂഞ്ഞാര്‍ എംഎല്‍എയുടെ സ്റ്റഡി ക്ലാസ്

  • Posted By:
Subscribe to Oneindia Malayalam

കോട്ടയം:തോക്ക് ഉപയോഗിക്കുന്നവര്‍ക്കും വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഉപദേശവുമായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. തോക്ക് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചു കോട്ടയം ജില്ലാ പൊലീസ് സംഘടിപ്പിച്ച പരിപാടിയിലാണ് ഉപദേശവുമായി പിസി എത്തിയത്.

pc george

കയ്യില്‍ ട്വെല്‍വ് ബോറും ചെക്കോസ്ലോവാക്യന്‍ തോക്കുമേന്തിയായിരുന്നു പിസിയുടെ രംഗ പ്രവേശനം. ആദ്യം എല്ലാവരും ഒന്നു പരിഭ്രമിച്ചുവെങ്കിലും പിന്നെയാണ് ഏവര്‍ക്കും കാര്യം പിടികിട്ടിയത്. ജില്ലയില്‍ തോക്കു കൈവശം വച്ചിരിക്കുന്ന ആളുകള്‍ക്കായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു എംഎല്‍എ എത്തിയത്‌. ക്യാംപിലെത്തിയ ഉടന്‍ തോക്കുമായി സ്റ്റേജില്‍ പ്രവേശിച്ച പിസി എങ്ങനെ വെടിവെയ്ക്കാം എന്ന വിഷയത്തില്‍ ക്ലാസ് ആരംഭിച്ചു.തോക്ക് തന്റെ സന്തതസഹചാരിയാണ് പിസി ആമുഖമായി പറഞ്ഞു. തോക്ക് എടുത്തു എന്ന പേരു ദോഷം ഉണ്ടെങ്കിലും ഇതുവരെ വെടിവെയ്‌ക്കേണ്ട ഒരു സഹചര്യം വന്നിട്ടില്ലെന്നും പിസി കൂട്ടിച്ചേര്‍ത്തു.

പലരും സുരക്ഷയ്ക്ക് വേണ്ടിയാണ് തോക്ക് ഉപയോഗിക്കുന്നതെങ്കിലും തോക്കിനെ കുറിച്ചുള്ള അറിവില്ലായ്മ പലപ്പോഴും അപകടങ്ങള്‍ വിളിച്ചു വരുത്താറുണ്ട്.കൂടാതെ ദേഷ്യം നിയന്ത്രിക്കാനായില്ലെങ്കില്‍ വലിയ അപകടങ്ങള്‍ ഉണ്ടാകുമെന്നും പിസി മുന്നറിയിപ്പു നല്‍കി.

English summary
pc george advise to how to use loadded gun
Please Wait while comments are loading...