Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളീധരന്റെ ഊളത്തരം നിര്‍ത്തിക്കണം: ജോര്‍ജ്

കോട്ടയം: കോണ്‍ഗ്രസിനകത്തെ രണ്ട് ശക്തരായ ശത്രുക്കളാണെന്ന് തോന്നുന്നു ചീഫ് വിപ്പ് പിസി ജോര്‍ജും കെ മുരളീധരന്‍ എംഎല്‍എയും. ജോര്‍ജിനെ നിയന്ത്രിക്കണമെന്നാവശ്യവുമായി കഴിഞ്ഞ ദിവസവും കെ മുരളീധരന്‍ രംഗത്തെത്തിയരിന്നു. ഇപ്പോഴിതാ മുരളീധരനെ അടക്കണം എന്നും പറഞ്ഞ് ജോര്‍ജ് വന്നിരിക്കുന്നു.

മുരളീധരന്‍ ഊളത്തരം പറയുന്നത് കെപിസിസി ഇടപെട്ട് നിര്‍ത്തിക്കണമെന്നാണ് പിസി ജോര്‍ജിന്റെ ആവശ്യം. രമേശ് ചെന്നിത്തലയുടെയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും കൃപകൊണ്ടാണ് മുരളീധരന്‍ പാര്‍ട്ടിയില്‍ തിരിച്ചത്തിയതെന്നാണ് ജോര്‍ജ് പറയുന്നത്.

 PC George

2004ല്‍ എകെ ആന്റണിയ്‌ക്കെതിരെ പാരവയ്ക്കാന്‍ ശ്രമിച്ചയാളാണ് കെമുരളീധരന്‍. കമ്യൂണിസ്റ്റിന്റെ കാലുപിടിക്കാനും ശ്രമിച്ച മുരളിക്ക് കോണ്‍ഗ്രസിനെതിരെ പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ ശ്രമിച്ച ചരിത്രവുമുണ്ടന്ന് ജോര്‍ജ് പറഞ്ഞു. മിണ്ടാതെ നടക്കുന്ന എന്റെ വായില്‍ കമ്പിയിട്ടു കുത്തുന്ന ഏര്‍പ്പാട് നിര്‍ത്തണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം പേരെടുത്തുപറയാതെ തന്നെ ജോര്‍ജിനെതിരെ വിമര്‍ശനവുമായി മുരളീധരന്‍ രംഗത്ത് വന്നിരുന്നു. സര്‍ക്കാറിന്റെ ആനുകൂല്യവും പറ്റി അഴിച്ചുവിട്ട അമ്പലക്കാളയെപ്പോലെ കോണ്‍ഗ്രസിനെ തെറിയും വിളിച്ച് നടക്കുന്നയാളെ നിയന്ത്രിച്ചില്ലെങ്കില്‍ വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ജനം പ്രതികരിക്കുമെന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+