Get Updates
Get notified of breaking news, exclusive insights, and must-see stories!

'മലയാളികൾക്ക് സത്യം തിരിച്ചറിയാൻ കഴിവുണ്ട്'; പി സി ജോര്‍ജ് വിഷയത്തില്‍ പ്രതികരിച്ച് യൂസഫലി

അബുദാബി: മുൻ എം എൽ എ പി സി ജോർജ് വിഷയത്തിൽ പ്രതികരണവുമായി വ്യവസായി എം എ യൂസഫലി. തന്നെ കുറിച്ച് പറയുന്നതിലെ യഥാർത്ഥ സത്യം തിരിച്ചറിയാൻ മലയാളികൾക്ക് സാധിക്കുന്നുണ്ട് എന്നാണ് എം എ യൂസഫലി പ്രതികരിച്ചത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ പി സി ജോര്‍ജ് നടത്തിയ വിവാദ പരാമര്‍ശങ്ങളോട് പ്രതികരിച്ചാണ് അദ്ദേഹം രംഗത്ത് വന്നത്.

പറഞ്ഞ പ്രസ്താവന പി സി ജോർജ് തിരുത്തിയിരുന്നു. അതിനാൽ, തന്നെ ഇനി ആ വിഷയത്തിൽ പ്രതികരികാൻ ഇല്ലെന്നും യൂസഫലി വ്യക്തമാക്കി. പി സി ജോർജിന്റെ വിദ്വേഷ പ്രചാരണ പ്രസംഗം അനു നിമിഷം കൊണ്ട് വൈറൽ ആയി മാറിയിരുന്നു. ഇതിന് പിന്നാലെ കേസില്‍ ജാമ്യം ലഭിച്ച പിസി ജോർജ് യൂസഫലിയെ പറ്റി പറഞ്ഞ കാര്യങ്ങൾ തിരുത്തിയിരുന്നു.

pc

പി സി ജോർജിന്റെ വാക്കുകൾ; -

'യൂസഫലിയുടെ കാര്യത്തിൽ സംസാരത്തിനിടയിൽ മനസിലുള്ള ആശയവും സംസാരിച്ചതും രണ്ടായി പോയി. പിണറായി സർക്കാ‌ർ റിലയൻസിന്റെ ഔട്ട്‍ലെറ്റുകള്‍ തുടങ്ങാൻ അനുവദിക്കുമ്പോൾ സാധാരണക്കാരുടെ കച്ചവടം നഷ്ടപ്പെടും എന്ന് മുന്നേ പറഞ്ഞിരുന്നു, അത് പോലെ തന്നെയാണ് യൂസഫലിയുടെ കാര്യവും പറഞ്ഞത്. യൂസഫലി , അദ്ദേഹം ഒരു മാന്യനായ വ്യക്തിയാണ്. പക്ഷേ മാൾ തുടങ്ങിയാൽ എല്ലാവരും അവിടെ പോയി സാധനം വാങ്ങും.

ഇത് ചെറുകിടക്കാര്‍ പട്ടിണി ആകാൻ കാരണമാകും. അതിനാൽ, തന്നെ കൊണ്ട് യൂസഫലിയുടെ സ്ഥാപനത്തിൽ കയറയരുത്. പകരം സാധാരണ കച്ചവടക്കാരുടെ കടയിൽ കയറി സാധനം വാങ്ങാൻ തയ്യാറാകണം എന്ന് പറഞ്ഞു. എന്നാൽ, ഇത് യൂസഫലിയെ അപമാനിക്കാൻ വേണ്ടി താൻ പറഞ്ഞതല്ല. അദ്ദേഹത്തെ കുറിച്ച് പറഞ്ഞത് ഞാൻ പിൻവലിക്കുന്നു. കുത്തകകളുടെ കൈയ്യിലേക്ക് കച്ചവടം പോകുന്നത് സാധാരണക്കാരന് മോശമാണെന്നതിൽ ഉറച്ച് നിൽക്കുന്നു' - പി സി പറഞ്ഞു.

അതേസമയം, സംഘ പരിവാർ സംഘടനകൾ സംഘടിപ്പിച്ച അനന്തപുരി ഹിന്ദു മഹാസമ്മേളനം വേദിയിൽ വച്ചാണ് പി സി ജോർജ് പരാമർശങ്ങൾ നടത്തിയത്. ഹോട്ടല്‍ വ്യവസായം നടത്തുന്ന മുസ്ലീങ്ങള്‍ വന്ധ്യത വരുത്താൻ വേണ്ടി ഉളള മരുന്ന് പാനീയങ്ങളില്‍ കലര്‍ത്തുന്നുണ്ട്.

ഇത്തരം ആളുകള്‍ മുസ്ലിം ജനസംഖ്യ വര്‍ദ്ധിപ്പിച്ച് മുസ്ലിം രാജ്യമാക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു പി സി ജോര്‍ജ് നടത്തിയ വിവാദ പരാമര്‍ശം. മുസ്ലിം വ്യവസായികള്‍ മറ്റ് സ്ഥലങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ നടത്തി ഹിന്ദുക്കളുടെ പണം കവരാനാണ് ശ്രമിക്കുന്നത് എന്നും ജോര്‍ജ് വ്യക്തമാക്കിരുന്നു. ഇതിന് പിന്നാലെയാണ് വിവാദങ്ങൾ പൊട്ടിപുറപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+