ബിജെപിയുടെ 'കൂട്ടയോട്ട'ത്തില്‍ പിസി ജോര്‍ജ്
കോട്ടയം: ഒരു പാര്‍ട്ടിക്കാരന്‍ മറ്റൊരു പര്‍ട്ടിയുടെ പരിപാടില്‍ പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റ്. ഗവണ്‍മെന്റ് ചീഫ് വിപ്പ് പിസി ജോര്‍ജ് ബിജെപിയുടെ ഒരു പരിപാടിയില്‍ പങ്കെടുത്തത് വിവാദമാകുന്നു. സര്‍ദ്ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡി ആഹ്വാനം ചെയ്ത കൂട്ടയോട്ടം ജോര്‍ജ് ഫ്‌ളാഗ് ഓഫ് ചെയ്തതാണ് വിവാദമാകുന്നത്.
കളക്ടറേറ്റിന് മുന്നില്‍ രാവിലെ ആരംഭിച്ച കൂട്ടയോട്ടത്തില്‍ പങ്കെടുക്കാന്‍ തലയില്‍ കാവിമുണ്ടൊക്കെ കെട്ടിയായിരുന്നു ജോര്‍ജിന്റെ വരവ്. നരേന്ദ്ര മോഡിയുടെ ചിത്രമുള്ള ടീഷര്‍ട്ട് ജോര്‍ജ് വേദിയില്‍ ഉയര്‍ത്തിക്കാട്ടി. കഴിഞ്ഞ ദിവസമാണ് കെഎം മാണി മോഡിയെ വമര്‍ശിച്ച് രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ജോര്‍ജ് മോഡി ആഹ്വാനം ചെയ്തിരിക്കുന്ന പരിപാടിയില്‍ പങ്കെടുത്തിരിക്കുന്നതെന്നതാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.

ഗുജറാത്തില്‍ പട്ടേലിന്റെ പ്രതിമ സ്ഥാപിക്കുന്നതിന് മുന്നോടിയായാണ് റണ്‍ ഫൊര്‍ യൂണിറ്റി എന്ന പേരില്‍ രാജ്യത്തുടനീളം ബി ജെ പിയുടെ നേതൃത്വത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചത്. നേരത്തെ തന്നെ പിസി ജോര്‍ജിനെ പരിപാടിക്ക് ക്ഷണിച്ചിരുന്നെന്ന് കോട്ടയം ബിജെപി വക്താക്കള്‍ അറിയിച്ചിട്ടുണ്ട്.
അതേസമയ ബിജെപി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തത് വലിയ പാപമായി കാണുന്നില്ലെന്ന് പിസി ജോര്‍ജ് പ്രതികരിച്ചു. സര്‍ദാര്‍ പട്ടേലിനെ സംബന്ധിച്ചുള്ള ചടങ്ങില്‍ ആര് എതിര്‍ത്താലും പങ്കെടുക്കും. ചടങ്ങില്‍ മോഡിയുടെ ചിത്രമുള്ള ടീഷര്‍ട്ടില്‍ ഓട്ടോഗ്രാഫ് മാത്രമാണ് നല്‍കിയത്. എവിടെ പോകണമെന്ന് തീരുമാനിക്കാന്‍ തനിക്ക് സ്വാതന്ത്രമുണ്ട്. സമയം ഉണ്ടെങ്കില്‍ ഉദ്ഘാടനം ചെയ്യുക മാത്രമല്ല, ഓടുകയും ചെയ്യുമായിരുന്നു- പിസി ജോര്‍ജ് പറഞ്ഞു












Click it and Unblock the Notifications