കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്കും 'തലവേദനയായി' പിസി ജോര്‍ജ്; രൂക്ഷവിമര്‍ശനവുമായി നേതാക്കള്‍, ശൈലി ബിജെപിക്ക് ചേര്‍ന്നതല്ല

Google Oneindia Malayalam News

കോട്ടയം: കേരളാ കോണ്‍ഗ്രസില്‍ നിന്ന് മാണിയുമായി ഇടഞ്ഞ് പുറത്ത് വന്ന പിസി ജോര്‍ജ്ജ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച് വിജിയിച്ച് ഏവരേയും ഞെട്ടിച്ചിരുന്നു. ഇരുമുന്നണികളുടേയും ശക്തമായ വെല്ലുവിളി മറികടന്ന് 25000 ത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു പൂഞ്ഞാറില്‍ നിന്നും പിസി ജോര്‍ജ്ജ് നിയമസഭയിലേക്ക് വിജിയച്ചു കയറിയത്.

<strong> കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാന മുഖ്യന്‍മാരുടെ പേര് തെറ്റിച്ച് രാഹുല്‍, ട്രോള്‍ വീഡിയോ, യാഥാര്‍ത്ഥ്യം</strong> കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാന മുഖ്യന്‍മാരുടെ പേര് തെറ്റിച്ച് രാഹുല്‍, ട്രോള്‍ വീഡിയോ, യാഥാര്‍ത്ഥ്യം

സ്വതന്ത്രനായിരിക്കെ കേരള ജനപക്ഷം എന്ന പാര്‍ട്ടി അദ്ദേഹം രൂപീകരിച്ചെങ്കിലും ഇടതുമുന്നണിയോ വലതുമുന്നണിയോ അദ്ദേഹത്തെ ഒപ്പം നിര്‍ത്താന്‍ തയ്യാറായില്ല. പിസിയുടെ 'നാക്ക്' തന്നെയായിരുന്നു ഇരുമുന്നണികളുടേയും പ്രധാനപ്രശ്നം. ഈ സാഹചര്യത്തില്‍ നില്‍ക്കേയാണ് ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ബിജെപി സഖ്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പിസി ജോര്‍ജ്ജ് തീരുമാനിക്കുന്നത്. എന്നാല്‍ പിസിയുടെ ശൈലി എന്‍ഡിഎയ്ക്കുള്ളില്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുവെന്ന് റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

പാലാ സീറ്റിനായി

പാലാ സീറ്റിനായി

എന്‍ഡിഎയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച് നാളുകള്‍ കഴിയുന്നതിന് മുമ്പ് തന്നെ പാലാ സീറ്റിനായി പിസി ജോര്‍ജ്ജ് നീക്കങ്ങള്‍ സജീവമാക്കിയിരുന്നു. ബിജെപിയില്‍ നിന്ന് സീറ്റ് ചോദിച്ച് വാങ്ങ് മകന്‍ ഷോണ്‍ ജോര്‍ജ്ജിനെ മത്സരിപ്പിക്കാനായിരുന്നു പിസി ജോര്‍ജ്ജിന്‍റെ നീക്കം.

വിമര്‍ശനം

വിമര്‍ശനം

നിലവില്‍ ബിജെപി മത്സരിക്കുന്ന സീറ്റിന് വേണ്ടി മുന്നണിയില്‍ യാതൊരു കൂടിയാലോചനയും നടത്താത്തെ പിസി ജോര്‍ജ്ജ് നീക്കം തുടങ്ങിയതാണ് കോട്ടയത്തെ ബിജെപി നേതാക്കളെ അസ്വസ്ഥരാക്കിയിരിക്കുന്നത്. പിസി ജോര്‍ജ്ജിനെതിരെ രൂക്ഷമായ ഭാഷയിലാണ് പാലായില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ വിമര്‍ശനം ഉന്നയിക്കുന്നത്.

ബിജെപിക്കു ചേര്‍ന്നതല്ല

ബിജെപിക്കു ചേര്‍ന്നതല്ല

ഇന്നലെ കോട്ടയത്തു ബിജെപി കോട്ടയം പാര്‍ലമെന്‍റ് നേതൃയോഗവും തിരഞ്ഞെടുപ്പ് വിശകലനവും നടക്കുന്നതിനിടെയാണ് ജോര്‍ജ്ജിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. പിസി ജോര്‍ജ്ജിന്‍റെ ശൈലി ബിജെപിക്കു ചേര്‍ന്നതല്ലെന്നായിരുന്നു യോഗത്തിലുണ്ടായ വിമര്‍ശനം.

മക്കള്‍ രാഷ്ട്രീയം

മക്കള്‍ രാഷ്ട്രീയം

പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയംഗം പികെ കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി എം ഗണേഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പിസി ജോര്‍ജ്ജിന‍െ വിമര്‍ശിച്ച് പാലായില്‍ നിന്നുള്ള നേതാക്കള്‍ രംഗത്ത് എത്തിയത്. മക്കള്‍ രാഷ്ട്രീയത്തെ തള്ളപ്പറയുന്ന ബിജെപിയുടെ നിലപാടിന് വിരുദ്ധമായാണ് പിസി ജോര്‍ജ്ജ് പാലായില്‍ ഷോണ്‍ ജോര്‍ജ്ജിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

കെഎം മാണിയുടെ അഭാവത്തില്‍

കെഎം മാണിയുടെ അഭാവത്തില്‍

ഈ രീതി അംഗീകരിക്കാനാവില്ല. പാലായും പൂഞ്ഞാറും അടുത്തടുത്ത് കിടക്കുന്ന മണ്ഡലങ്ങളാണ്. ഇവിടെ പിതാവും മകനും മത്സരിക്കുന്നത് അംഗീകരിക്കാനാവില്ല. ഷോണ്‍ ജോര്‍ജ്ജ് സ്ഥാനാര്‍ത്ഥിയായി എത്തിയില്ലെങ്കിലും കെഎം മാണിയുടെ അഭാവത്തില്‍ മണ്ഡലത്തില്‍ ബിജെപിക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നും നേതാക്കള്‍ വിശദീകരിച്ചു.

സീറ്റ് ഘടകകക്ഷിക്ക് നല്‍കിയത്

സീറ്റ് ഘടകകക്ഷിക്ക് നല്‍കിയത്

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാല ഉള്‍പ്പെടുന്ന കോട്ടയം സീറ്റ് ഘടകകക്ഷിക്ക് നല്‍കിയത് ബിജെപി പ്രവര്‍ത്തകരില്‍ വലിയ ആവേശം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിന് പിന്നാലെ പാല ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് ഘടകക്ഷിക്കന് നല്‍കിയാല്‍ ബിജെപി പ്രവര്‍ത്തകര്‍ പിന്തിരിച്ചു നില്‍ക്കുന്ന സാഹചര്യമുണ്ടാകും.

യോഗ തീരുമാനം

യോഗ തീരുമാനം

പാല ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ തന്നെ മത്സരിപ്പിക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിയില്‍ നിന്ന് അനുകൂല സമീപനം ലഭിച്ചതെന്നും ഇക്കാരണാത്താല്‍ ബിഡിജെഎസ് ഉള്‍വലിഞ്ഞെന്നും യോഗം വിലയിരുത്തി.

സഹായമുണ്ടായില്ല

സഹായമുണ്ടായില്ല

കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം പാര്‍ലമെന്‍റ് മണ്ഡലത്തിന് കീഴിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ബിഡിജെഎസ് നല്‍കിയ സഹായം ഇത്തവണയുണ്ടായില്ലെന്നാണ് മണ്ഡലം നേതാക്കളുടെ കണ്ടെത്തല്‍. അതേസമയം ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്ന് വലിയ സഹായം ഉണ്ടായിട്ടുണ്ടെന്നും യോഗം വിലയിരുത്തി.

കോട്ടയത്ത് വോട്ടാവില്ല

കോട്ടയത്ത് വോട്ടാവില്ല

പിസി ജോര്‍ജ്ജിന്‍റെ പിന്തുണ ബിജെപിക്ക് ഉണ്ടായിരുന്നെങ്കിലും അത് വലിയ തോതില്‍ കോട്ടയത്ത് വോട്ടായി മാറാന്‍ ഇടയില്ലെന്നാണ് വിലയിരുത്തല്‍. പിസി ജോര്‍ജ്ജിന്‍റെ തട്ടകമായ പൂഞ്ഞാറും സ്വാധീനമുള്ള കാഞ്ഞിരപ്പള്ളിയും ഉള്‍പ്പെടുന്ന പത്തനം തിട്ട പാര്‍ലമെന്‍റ് മണ്ഡലത്തിലാണ്. അവിടെ പിസിയുടെ പിന്തുണ ഗുണകരമാവാമെങ്കിലും കോട്ടയത്ത് അത് നേരിയ തോതില്‍ മാത്രമേ ഗുണം ചെയ്യു.

പാലായിലെ സ്വാധീനം

പാലായിലെ സ്വാധീനം

മാത്രവുമല്ല, പിസി ജോര്‍ജ്ജിന്‍റെ ബിജെപി ബന്ധത്തില്‍ എതിര്‍പ്പുള്ള നിരവധിയാളുകള്‍ ജനപക്ഷത്തിനുള്ളില്‍ തന്നെയുണ്ട് എന്നതും പരിഗണനാ വിധേയമാണ്. പാലായില്‍ വലിയ സ്വാധീനമില്ലാത്ത പിസി ജോര്‍ജ്ജിന്‍റെ പാര്‍ട്ടിക്ക് സീറ്റ് വിട്ടുല്‍കുന്നതിലും നല്ലത് ബിജെപി നേതാക്കള്‍ തന്നെ മത്സരിക്കുന്നതാണെന്നും ബിജെപി വിലയിരുത്തുന്നു.

<strong> മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കടവൂർ ശിവദാസൻ അന്തരിച്ചു</strong> മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കടവൂർ ശിവദാസൻ അന്തരിച്ചു

English summary
pc george is no fit for nda, says bjp leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X