ജോര്‍ജ്ജിന്റെ കാര്യത്തില്‍ തീരുമാനം അടുത്ത നാള്‍
തിരുവനന്തപുരം: പിസി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കുന്ന കാര്യത്തില്‍ തീരുമാനം ആയില്ല. മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖ്യമന്ത്രി അടുത്ത ദിവസം തീരുമാനം അറിയക്കാം എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
പിസി ജോര്‍ജ്ജിനെ യുഡിഎഫില്‍ നിലനിര്‍ത്തുന്നതിനായുള്ള അനുനയ ചര്‍ച്ചകള്‍ എല്ലാം വെറുതെയായി എന്നാണ് വിവരം. ജോര്‍ജ്ജിനെ പിസി ജോര്‍ജ്ജ് സ്ഥാനത്ത് നിന്ന് നീക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന് മാണി ആവര്‍ത്തിച്ച് വ്യക്തമാക്കിക്കഴിഞ്ഞു.

ചീഫ് വിപ്പ് സ്ഥാനം രാജിവക്കാന്‍ ജോര്‍ജ്ജ് മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളും കെഎം മാണി തള്ളി. രണ്ടാം വട്ടവും സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ മാണിയുമായി ചര്‍ച്ച നടത്തിയെങ്കിലും ധാരണയിലെത്താന്‍ കഴിഞ്ഞില്ല.
അടുത്ത ദിവസം തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പായി വീണ്ടും അനുനയ ചര്‍ച്ചകള്‍ നടന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് കൊല്ലത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാനുള്ളതിനാല്‍ ചര്‍ച്ചകള്‍ അവസാനിപ്പിക്കുന്നു എന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
ചീഫ് വിപ്പ് സ്ഥാനം ഒഴിഞ്ഞ് അച്ചടക്കമുള്ള ഒരു പാര്‍ട്ടി എംഎല്‍എ ആയി കേരള കോണ്‍ഗ്രസില്‍ തുടരാന്‍ താത്പര്യമില്ലെന്ന് ജോര്‍ജ്ജും വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍ അരുവിക്കര ഉപതിരഞ്ഞെടുപ്പും തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളും അടുത്തു വരുന്നതിനാല്‍ ജോര്‍ജ്ജിനെ പുറത്താക്കുന്നതിനോട് മുഖ്യമന്ത്രിക്ക് ഇപ്പോഴും താത്പര്യമില്ല.












Click it and Unblock the Notifications