India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പിസി ജോർജ് പരസ്യമായാണ് മതങ്ങൾക്കെതിരെ നിലാപാട് സ്വീകരിച്ചത്'- പ്രതികരിച്ച് മൂവാറ്റുപുഴ അഷ്റഫ് മൗലവി

Google Oneindia Malayalam News

ആലപ്പുഴ: മുൻ എം എൽ എ പിസി ജോർജിന്റെ വിവാദ പരാമർശ വിഷയത്തിൽ പ്രതികരിച്ച് എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി രംഗത്ത്. വിവാദ പരാമർശങ്ങൾ ആരോപിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പി സി ജോർജ് പറയുന്ന കാര്യങ്ങൾ മത വിരോധവും വർ​ഗീയതയും ഉണ്ടാക്കുന്നതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പി സി ജോർജ് പരസ്യമായി ആണ് മതങ്ങൾക്ക് എതിരെ നിലപാട് സ്വീകരിച്ചതെന്നും ഇത്തരം പരാമർശം വഴി സമൂഹത്തിൽ സംഘർഷം സൃഷ്ടിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി പരാമർശിച്ചു.

പൂഞ്ഞാറിൽ ഞങ്ങൾ സ്വീകരിച്ച രാഷ്ട്രീയ നിലപാടും രാഷ്ട്രീയ പരീക്ഷണവും ആയിരുന്നു പി സി ജോർജ് എന്നത്. അന്ന് പൂഞ്ഞാറിൽ പി സി ജോർജ് മത്സരിച്ചപ്പോൾ അദ്ദേഹത്തെ പിന്തുണക്കാനുളള പാർട്ടിയുടെ തീരുമാനം തെറ്റായിരുന്നു എന്ന് ഇപ്പോഴും തനിക്ക് തോന്നുന്നില്ല. താൻ പി സിക്കൊപ്പം വേദി പങ്കിട്ടുണ്ട്. അന്ന് അദ്ദേഹം ഇത്തരത്തിൽ ഉളള വിവാദ പരമർശങ്ങൾ ഒന്നും നടത്തിയിരുന്നില്ല.

അക്കാലത്ത് പി സി ജോർജ് ഒരു പക്ഷെ, രാഷ്ട്രീയം പറഞ്ഞിട്ടുണ്ടാകാം. പക്ഷെ, മറ്റൊരു മത വിഭാഗത്തെ അധിക്ഷേപിക്കുകയോ വംശീയത പറയുകയോ ചെയ്തിട്ടില്ല. എസ് ഡി പി ഐയുടെ വേദികളിൽ ഇന്നു വരെ ഒരു മത വിഭാ​ഗത്തേയും ചീത്ത പറഞ്ഞിട്ടുളള വേദി അല്ല. അത്തരം കാര്യങ്ങൾ എസ് ഡി പി ഐയുടെ പ്രത്യയ ശാസ്ത്രമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം, പ്രത്യയ ശാസ്ത്രങ്ങൾ ഉളളതിനാൽ തന്നെ, എസ് ഡി പി ഐയുടെ വേദിയിൽ വന്ന് ഏതെങ്കിലും മത വിഭാ​ഗത്തെ ചീത്ത പറയില്ല. ഇക്കാര്യത്തിൽ‌ നിയമ നടപടി സ്വീകരിക്കാതായാൽ ജനങ്ങൾക്ക് നീതി ന്യായ വ്യവസ്ഥയിൽ ഉളള വിശ്വാസം കുറയുമെന്നും അഷ്റഫ് മൗലവി മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം, എറണാകുളം വെണ്ണലയിലെ പി സി ജോർജ് നടത്തിയ വിദ്വേഷ പ്രസംഗം ഏറെ വിവാദമായി മാറിയിരുന്നു. ഇതിന് പിന്നാലെ പി സി യക്ക് എതിരെ പൊലീസ് കേസ് എടുത്തു. സംഭവത്തിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് ശേഷം, അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് ശ്രമം ആരംഭിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി പി സി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പൊലീസ് എത്തി. എന്നാൽ, പി സി യെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പനങ്ങാട് നിന്നുള്ള പോലീസ് സംഘമാണ് വസതിയില്‍ പരിശോധന നടത്തിയത്.

തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസിന് പിന്നാലെ ആയിരുന്നു എറണാകുളം പാലാരിവട്ടം പോലീസും പി സി ജോര്‍ജിനെതിരേ സമാന കേസ് രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരത്ത് സംഘ പരിവാർ സംഘടനകൾ സംഘടിപ്പിച്ച അനന്തപുരി ഹിന്ദു മഹാസമ്മേളനം വേദിയിൽ വച്ചാണ് പി സി ജോർജ് ആദ്യം വിവാദ പരാമർശങ്ങൾ നടത്തിയത്.

 പൃഥ്വിരാജിന്റെ ജനഗണ മന ദേശവിരുദ്ധം, മട്ടാഞ്ചേരി മാഫിയയുടെ സിനിമയാണതെന്ന് സന്ദീപ് വാര്യര്‍ പൃഥ്വിരാജിന്റെ ജനഗണ മന ദേശവിരുദ്ധം, മട്ടാഞ്ചേരി മാഫിയയുടെ സിനിമയാണതെന്ന് സന്ദീപ് വാര്യര്‍

ഹോട്ടല്‍ വ്യവസായം നടത്തുന്ന മുസ്ലിങ്ങള്‍ വന്ധ്യത വരുത്താൻ വേണ്ടി ഉളള മരുന്ന് പാനീയങ്ങളില്‍ കലര്‍ത്തുന്നുണ്ട്. ഇത്തരം ആളുകള്‍ മുസ്ലിം ജനസംഖ്യ വര്‍ദ്ധിപ്പിച്ച് മുസ്ലിം രാജ്യമാക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു പി സി ജോര്‍ജ് നടത്തിയ വിവാദ പരാമര്‍ശം. മുസ്ലിം വ്യവസായികള്‍ മറ്റ് സ്ഥലങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ നടത്തി ഹിന്ദുക്കളുടെ പണം കവരാനാണ് ശ്രമിക്കുന്നത് എന്നും ജോര്‍ജ് വ്യക്തമാക്കിരുന്നു. സംഭവം വലിയ വിവാദമായി മാറിയിരുന്നു. പിന്നാലെ, തിരുവനന്തപുരത്തെ കേസില്‍ പി സി ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, മണിക്കൂറുകള്‍ക്കുള്ളില്‍ കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചിക്കുകയാണ് ചെയ്തത്.

English summary
pc george issues: SDPI State President Muvattupuzha Ashraf Moulavi opens up his reaction goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X