മോഡിക്കെന്താ എയിഡ്സുണ്ടോയെന്ന് ജോര്‍ജ്ജ്
കോട്ടയം: നരേന്ദ്രമോഡിയെ അകത്തി നിര്‍ത്താന്‍ അദ്ദേഹത്തിനെന്താ എയിഡ്സോ കുഷ്ഠമോ ഉണ്ടോ എന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് സിപി ജോര്‍ജ്ജ്. ഗുജറാത്തില്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുത്തിന് വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നപ്പോള്‍ പിസി ജോര്‍ജ്ജിന്റെ പ്രതികരണമാണിത്. ചടങ്ങില്‍ മോഡിയുടെ ചിത്രം പതിച്ച ടീ ഷര്‍ട്ട് ജോര്‍ജ്ജ് ഉയര്‍ത്തിക്കാട്ടിയതും വന്‍ വിവാദത്തിന് വഴിവച്ചിരുന്നു.
അങ്ങനെ മാറ്റി നിര്‍ത്താന്‍ മാത്രം മോശക്കാരനാണ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി എന്നാണ് ജോര്‍ജ്ജിന്റെ ചോദ്യം. കോരളത്തിലെ കോണ്ഗ്ര്സി് പാര്‍ട്ടിയും കേരള കോണ്‍ഗ്രസും ബിജെപിയുമായി സഖ്യമുണ്ടാക്കിയിട്ടുള്ളവരാണെന്നും ജോര്‍ജ്ജ് പറഞ്ഞു.

ബിജെപിയുമായി സഖ്യം ഉണ്ടാക്കിയ സ്ഥലങ്ങള്‍ ഏതൊക്കെയുന്നും ജോര്‍ജ്ജ് പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി. ചിറക്കടവ് പഞ്ചായത്തില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന ആപ്പിള്‍ മുന്നണിയാണ് വര്‍ഷങ്ങളായി മത്സരിച്ചുകൊണ്ടിര്ക്കുന്നത്. വഴൂര്‍ പഞ്ചായത്തിലും ഇത് തന്നെയാണ് സ്ഥിതി-ജോര്‍ജ്ജ് പറഞ്ഞു.
കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തതില്‍ ഒരു തെറ്റും ഇല്ലെന്നും ജോര്‍ജ്ജ് പറഞ്ഞു. മോഡിയുടെ ചിത്രമുള്ള ടീ ഷര്‍ട്ട് പ്രദര്‍ശിപ്പിച്ചതിലും തെറ്റില്ല. ബിദെപി പൊതു പരിപാടി സംഘടിപ്പിച്ചാല്‍ അതില്‍ പങ്കെടുക്കും- ജോര്‍ജ്ജ് പറഞ്ഞു.
ജോര്‍ജ്ജിനെതിരെ ആക്ഷേപവുമായി എത്തിയ കെ മുരളീധരനും കൃത്യമായി മറുപടി കൊടുത്തു. ബാലഗോഗകുലത്തിന്റെ പരിപാടി ഉദ്ഘാടനം ചെയ്ത മുരളീധരന് തന്നെ വിമര്ശിക്ാന് അര്‍ഹതയില്ലെന്നാണ് ജോര്‍ജ്ജ് പറഞ്ഞത്. കെ കരുണാകരന് പണ്ട് ബേപ്പൂരിലും വടകരയിലും ബിജെപിയുമായി സഖ്യമുണ്ടാക്കിയ സംഭവം കെജി മാരാര്‍ തന്റെ പുസ്തകത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ജോര്‍ജ്ജ് പറഞ്ഞു.
-
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ്












Click it and Unblock the Notifications