കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണി അഞ്ച് കോടി വാങ്ങിയെന്ന് ജോര്‍ജ്ജ്, ജോര്‍ജ്ജ് പ്രതിപക്ഷ നേതാവെന്ന് മാണി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി/തിരുവനന്തപുരം: കെഎം മാണിയും പിസി ജോര്‍ജ്ജും തമ്മിലുളള പ്രസ്താവനായുദ്ധം അവസാനിക്കുന്നില്ല. ആദ്യം പൂട്ടിയ 418 ബാറുകള്‍ വീണ്ടും തുറക്കാതിരിക്കാന്‍ കെഎം മാണി അഞ്ച് കോടി രൂപ കൈക്കൂലി വാങ്ങി എന്നാണ് പിസി ജോര്‍ജ്ജിന്റെ പുതിയ ആരോപണം.

കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗം നടന്ന നെടുമ്പാശേരിയില്‍ വച്ചാണ് കോഴ വാങ്ങിയതെന്നാണ് ജോര്‍ജ്ജിന്റെ ആരോപണം. അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ പിസി ഐപ്പ് ഇതിന് സാക്ഷിയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ പിസി ഐപ്പ് പിന്നീട് ഇക്കാര്യം നിഷേധിച്ചു.

Mani George

പിസി ജോര്‍ജ്ജിനെ പാര്‍ട്ടിയിലെ പ്രതിപക്ഷ നേതാവെന്നാണ് കെഎം മാണി വിശേഷിപ്പിച്ചത്. ജോര്‍ജിനെ പുറത്താക്കാന്‍ ശക്തിയില്ലാത്ത പാര്‍ട്ടിയല്ല തങ്ങളുടയത്. ജോര്‍ജ്ജിനെ ഭയമില്ലെന്നും മാണി പറഞ്ഞു.

പിസി ജോര്‍ജ്ജിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയാത്തതിന്റെ കാരണവും മാണി വ്യക്തമാക്കി. ജോര്‍ജ്ജിന് മറുപടി പറഞ്ഞാല്‍ തന്റെ നിലവാരം താഴും എന്നാണ് അദ്ദേഹം പറയുന്നത്. എഫ്‌ഐആര്‍ റദ്ദാക്കാന്‍ കോടതിയെ സമീപിക്കാത്തിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കി. തെറ്റ് ചെയ്യാത്തതുകൊണ്ട് ഒരു പേടിയും ഇല്ലെന്നും മാണി പറഞ്ഞു.

English summary
PC George-KM Mani statement war continues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X