India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പിസി ജോർജിനെ അറസ്റ്റ് ചെയ്യാത്തതിൽ ഒളിച്ചുകളിയുണ്ട്, സർക്കാരിന്റെ മൗനാനുവാദം'; - കെ മുരളീധരൻ

Google Oneindia Malayalam News

കോഴിക്കോട്: പി സി ജോർജിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുതിർന്ന കോൺഗ്രസ്സ് നേതാവ് കെ മുരളീധരൻ രംഗത്ത്. പി സി ജോർജിന്റെ കാര്യത്തിൽ സർക്കാർ ഒളിച്ചു കളിക്കുന്നു എന്ന് മുരളീധരൻ കുറ്റപ്പെടുത്തി.

അറസ്റ്റ് ചെയ്യാതിരിക്കാനുള്ള നാടകം കളിക്കുകയാണ് പൊലീസെന്നും അദ്ദേഹം വിമർശിച്ചു. ഇവിടെ, എം എൽ എമാരെ പോലും ഓടിച്ചിട്ട് പിടിച്ച പൊലീസ് പി സി ജോർജിനെ അറസ്റ്റ് ചെയ്യാത്തതിൽ എന്തോ ഒളിച്ചു കളിയുണ്ട്. ഇതിൽ സർക്കാരിന്റെ മൗനാനുവാദം ഉണ്ടെന്നും കെ മുരളീധരൻ വ്യക്തമാക്കി.

അതേസമയം, ഇന്ധന നികുതി വെട്ടിക്കുറച്ച വിഷയത്തിവും അദ്ദേഹം പ്രതികരിച്ചിരുന്നു. കേന്ദ്ര സർക്കാർ സഹികെട്ടാണ് ഇന്ധന നികുതി കുറച്ചത്. ഇത് കേരള സർക്കാരും നടപ്പിലാക്കണമെന്ന് കെ മുരളീധരൻ എം പി ആവശ്യപ്പെട്ടു. വരാനിരിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലേക്കുളള പ്രചാരണത്തിൽ മന്ത്രിമാരെ കണ്ട് ജനങ്ങൾ ഭയപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് മന്ത്രിമാരെ ഒന്നും അറിയില്ല.

ശശീന്ദ്രന് എതിരെയുള്ള ആരോപണമാണ് ആന്റണി രാജു നടത്തുന്നത്. അങ്ങനെയെങ്കിലും മന്ത്രിമാരെ ജനങ്ങൾ അറിയട്ടെ എന്ന് കെ മുരളീധരൻ പരിഹസിച്ചു. അതേസമയം, മുരളീധരൻ എം പി പരാമർശിച്ച സമാന വിഷയമായ പി സി ജോർജ് വിഷയത്തിൽ ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനും പ്രതികരിച്ചിരുന്നു. പി സി യെ വേട്ടയാടി ആരും, മൂലയ്ക്ക് ഇരുത്താമെന്ന് വിചാരിക്കേണ്ടെന്ന് സുരേന്ദ്രൻ വിമർശിച്ചു. പി സി ജോർജിന്റെ പ്രസംഗം അപരാധമെങ്കിൽ പി സി യെക്കാൾ മ്ലേച്ഛമായി സംസാരിച്ചവർ ഇന്നും വിലസുന്നു എന്ന് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് വ്യക്തമാക്കി.

എന്താണ് പി സി ജോർജിന് എതിരെ മാത്രം ഇവിടെ കേസ് എടുക്കാൻ പൊലീസ് തയ്യാറയത് എന്നും കെ സുരേന്ദ്രന്‍ ആരാഞ്ഞു. മറ്റാളുകളെ അറസ്റ്റ് ചെയ്ത ശേഷം മതി പി സിയെ അറസ്റ്റ് ചെയ്യുന്നത്. പി സി ജോര്‍ജിന് ബി ജെ പി ജനാധിപത്യ സംരക്ഷണം നല്‍കാൻ ആണ് തീരുമാനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദുക്കളെ ഭിന്നിപ്പിക്കും എന്നു പറഞ്ഞ ഫസൽ ഗഫൂറിനെതിരെ സർക്കാർ കേസെടുത്ത് മുന്നോട്ട് വരാൻ തയ്യാറായോ എന്നും കെ സുരേന്ദ്രൻ ചോദിച്ചു.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാലാ ബിഷപ്പിനെതിരെ തിരിഞ്ഞപ്പോഴും യാതൊരു നടപടിയുമുണ്ടായില്ല. അന്ന് ബി ജെ പി പ്രവർത്തകരാണ് സംരക്ഷിക്കാൻ വേണ്ടി എത്തിയത്. അതേസമയം, പൊലീസിന് എതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. പി സി ജോര്‍ജിനെ കണ്ടെത്താനുള്ള പൊലീസിന്റെ തെരച്ചിലിനെയാണ് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് വിമർശനം എത്തിയത്.

തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസിന് പിന്നാലെ ആയിരുന്നു എറണാകുളം പാലാരിവട്ടം പോലീസും പി സി ജോര്‍ജിനെതിരേ സമാന കേസ് രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരത്ത് സംഘ പരിവാർ സംഘടനകൾ സംഘടിപ്പിച്ച അനന്തപുരി ഹിന്ദു മഹാസമ്മേളനം വേദിയിൽ വച്ചാണ് പി സി ജോർജ് ആദ്യം വിവാദ പരാമർശങ്ങൾ നടത്തിയത്.

'പേടിയാണ്, എനിക്ക് സഹിക്കാൻ കഴിയുന്നില്ല'; അച്ഛനോട് കരഞ്ഞ് പറഞ്ഞ് വിസ്മയ; ശബ്ദസന്ദേശം പുറത്ത്'പേടിയാണ്, എനിക്ക് സഹിക്കാൻ കഴിയുന്നില്ല'; അച്ഛനോട് കരഞ്ഞ് പറഞ്ഞ് വിസ്മയ; ശബ്ദസന്ദേശം പുറത്ത്

ഹോട്ടല്‍ വ്യവസായം നടത്തുന്ന മുസ്ലിങ്ങള്‍ വന്ധ്യത വരുത്താൻ വേണ്ടി ഉളള മരുന്ന് പാനീയങ്ങളില്‍ കലര്‍ത്തുന്നുണ്ട്. ഇത്തരം ആളുകള്‍ മുസ്ലിം ജനസംഖ്യ വര്‍ദ്ധിപ്പിച്ച് മുസ്ലിം രാജ്യമാക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു പി സി ജോര്‍ജ് നടത്തിയ വിവാദ പരാമര്‍ശം. മുസ്ലിം വ്യവസായികള്‍ മറ്റ് സ്ഥലങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ നടത്തി ഹിന്ദുക്കളുടെ പണം കവരാനാണ് ശ്രമിക്കുന്നത് എന്നും ജോര്‍ജ് വ്യക്തമാക്കിരുന്നു. സംഭവം വലിയ വിവാദമായി മാറിയിരുന്നു. പിന്നാലെ, തിരുവനന്തപുരത്തെ കേസില്‍ പി സി ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, മണിക്കൂറുകള്‍ക്കുള്ളില്‍ കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചിക്കുകയാണ് ചെയ്തത്.

English summary
pc george latest issues; k muraleedharan reacted to aganist ldf government and police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X