ജോര്‍ജ് അമ്പലക്കാളയെന്ന് മുരളീധരന്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് അഴിച്ചുവിട്ട അമ്പലക്കാളയെന്ന് കെ മുരളീധരന് എംഎല്‍എ. സര്‍ക്കാറിന്റെ ആനുകൂല്യവും പറ്റി അഴിച്ചുവിട്ട അമ്പലക്കാളയെപ്പോലെ കോണ്‍ഗ്രസിനെ തെറിയും വിളിച്ച് നടക്കുന്നയാളെ നിയന്ത്രിച്ചില്ലെങ്കില്‍ വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ജനം പ്രതികരിക്കുമെന്ന് ജോര്‍ജിന്റെ പേരെടുത്ത് പറയാതെയായിരുന്നു മുരളീധരന്റെ വിമര്‍ശനം.
ഇയാളെ എന്നാണ് മുരളീധരന്‍ സംബോധന ചെയ്തത്. ഇയാളെ പാര്‍ട്ടി നേതാവ് നിയന്ത്രിക്കണമെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും തിരുവനന്തപുരത്ത് സന്ധ്യ എന്ന വീട്ടമ്മ കാണിച്ച ധൈര്യം പോലും ഇയാളെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ് കാണിക്കുന്നില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. കെ കരുണാകരന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ ഇങ്ങനെയൊക്കെ പറയുന്നതുകൊണ്ട് അയാളെനിക്ക് ശത്രുവാകും എന്നതിനപ്പുറം ഒന്നും സംഭവിക്കില്ല. കോണ്‍ഗ്രസുകാരെ തെറിവിളിച്ചുനടക്കുന്നയാള്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുക്കേണ്ട ഗതികേടാണിപ്പോള്‍. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയും സന്ധ്യയുടെ പ്രതികരണവും നമുക്ക് അനുകൂല സാഹചര്യമുണ്ടാക്കിയപ്പോഴാണ് മറുവശത്ത് നിന്ന് ഇയാള്‍ വെടിപൊട്ടിക്കുന്നത്- മുരളീധരന്‍ പറഞ്ഞു.
ഒരു സ്ഥലത്തിരിക്കുമ്പോള്‍ മറുവശത്തോട് ആഭിമുഖ്യം കാണിക്കുന്നതാണ് ഇയാളുടെ രീതി. പണ്ട് നാളീകര സമരം നടക്കുമ്പോള്‍ ഈ തേങ്ങ കരുണാകരന്റെ തലയില്‍ പതിക്കട്ടെ എന്ന് പറഞ്ഞ ഇയാള്‍ക്കാണ് അടുത്ത തിരഞ്ഞെടുപ്പില്‍ ജനം തേങ്ങയടിച്ചത്. ഇയാളവച്ച് തിരഞ്ഞെടുപ്പ് നടത്തിയാല്‍ തിരഞ്ഞെടുപ്പില്‍ എന്ത് കിട്ടുമെന്ന് ആലോചിക്കണമെന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications