കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജ്ജ് യുഡിഎഫിലേക്ക് മടങ്ങുന്നു; സോണിയാ ഗാന്ധിയെ കാണാന്‍ ദില്ലിയിലെത്തി

Google Oneindia Malayalam News

Recommended Video

cmsvideo
പിസി ജോര്‍ജ്ജ് യുഡിഎഫിലേക്ക് മടങ്ങുന്നു | Oneindia Malayalam

ദില്ലി: കെഎം മാണിയോട് തെറ്റിപ്പിരിഞ്ഞ് കേരളകോണ്‍ഗ്രസ്സില്‍ നിന്ന് കേരള കോണ്‍ഗ്രസ്സ് സെക്കുലര്‍ എന്ന തന്റെ പഴയ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിച്ച് സ്വതന്ത്രനായി നിന്ന നേതാവായിരുന്നു പിസി ജേര്‍ജ്ജ്. നേതാക്കാളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് അവിടെ നിന്നും പടിയിറങ്ങേണ്ടി വന്ന പിസി ജോര്‍ജ്ജ് കേരള ജനപക്ഷം എന്ന പുതിയ പാര്‍ട്ടിയുണ്ടാക്കി ഇരുമുന്നണികളോടും മല്ലിട്ടു നിന്നു.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി പൂഞ്ഞാറില്‍ നിന്ന് വിജയിച്ചു കയറിയത് ഏവരേയും അമ്പരിപ്പിച്ചു. പിന്നീട് ഇരുമുന്നണികളോടും അകലം പാലിച്ച പിസി ജോര്‍ജ്ജ് ശബരിമല വിഷയത്തോടനുബന്ധിച്ചാണ് ബിജെപി പാളയത്തില്‍ എത്തുന്നത്. ബിജെപി പാളയത്തില്‍ എത്തി അധികമൊന്നും ആയില്ലെങ്കിലും അദ്ദേഹം വീണ്ടും തന്റെ പഴയ തട്ടകമായ യുഡിഎഫിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നു എന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ചീഫ് വിപ്പ് പദവി

ചീഫ് വിപ്പ് പദവി

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് പദവി വഹിച്ചിരുന്ന നേതാവായിരുന്നു പിസി ജോര്‍ജ്ജ്. കേരളാ കോണ്‍ഗ്രസ്സില്‍ കെഎം മാണിയും പിജെ ജോസഫും കഴിഞ്ഞാല്‍ പ്രബലനായ നേതാവ്. എന്നാല്‍ ഇടക്കാലത്ത് അദ്ദേഹവും പാര്‍ട്ടി ചെയര്‍മാനുമായ പിസി കെഎം മാണിയുമായുള്ള തര്‍ക്കം മൂത്തു.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ്

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ്

ഈ തര്‍ക്കം പിസി ജോര്‍ജ്ജിന്റെ പാര്‍ട്ടി വിടലിലാണ് കലാശിച്ചത്. അവിടുന്ന കേരളാ കോണ്‍ഗ്രസ് സെക്കുലറിലേക്കും പിന്നീട് കേരള ജനപക്ഷത്തിലേക്കും എത്തിയ പിസി ജോര്‍ജ്ജ് തന്റെ കരുത്ത് തെളിയിച്ചത് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആയിരുന്നു.

പൂഞ്ഞാറില്‍

പൂഞ്ഞാറില്‍

ഇരുമുന്നണികളുടേയോ ബിജെപിയുടേയോ പിന്തുണയില്ലാത്ത പൂഞ്ഞാറില്‍ നിന്ന് മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച പിസി രാഷ്ട്രീയ കേരളത്തിന് തന്റെ കരുത്ത് കാണിച്ചു കൊടുത്തു. പിസി ജോര്‍ജ്ജ് ഒരു മുന്നണിയിലില്ലെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജനപക്ഷം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ഇടതിന് പിന്തുണ കൊടുത്തു പോന്നു.

ഇടതുമുന്നണിയില്‍

ഇടതുമുന്നണിയില്‍

ഈ ബന്ധം വളര്‍ന്ന് അദ്ദേഹം ഇടതുമുന്നണിയില്‍ എത്തുമെന്ന പ്രചരണം ശക്തമായിരിക്കേയാണ് ശബരിമല വിഷയം ഉയര്‍ന്നു വരുന്നത്. ഇതോടെ ഇടതുമുന്നണിയുമായി അകന്ന അദ്ദേഹം ബിജെപിയുമായി അടുത്തു. ഈ ബന്ധം നിയമസഭയിലേക്കും വളര്‍ന്നു.

എന്‍ഡിഎയിലേക്ക്

എന്‍ഡിഎയിലേക്ക്

ശബരിമലയുടെ പരിപാവനത നിലനിര്‍ത്താന്‍ ബിജെപിയാണ് ശക്തമായ നിലപാട് എടുത്തത്. കോണ്‍ഗ്രസിന് വലിയ സത്യസന്ധത ഉണ്ടായിരുന്നില്ല. പിണറായിയുടെ നേതൃത്തിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിശ്വാസികളെ അടിച്ച് തകര്‍ക്കാനാണ് ശ്രമിക്കുന്നത് എന്നായിരിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

സോണിയ ഗാന്ധിയെ കാണാന്‍

സോണിയ ഗാന്ധിയെ കാണാന്‍

ബിജെപിയോട് അടുത്തെങ്കിലും അദ്ദേഹത്തെ ഔദ്യോഗിമായി എന്‍ഡിഎയിലേക്ക് ക്ഷണിക്കാന്‍ അവര്‍ ഇതുവരെ മുന്നോട്ടു വന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് പിസി ജോര്‍ജ്ജ് വീണ്ടും യുഡിഎഫിലേക്ക് മടങ്ങന്‍ ഒരുങ്ങുന്നു എന്ന സൂചനകള്‍ ശക്തമാക്കി കൊണ്ട് അദ്ദേഹം സോണിയ ഗാന്ധിയെ കാണാന്‍ ദില്ലിയിലെത്തിയത്.

കേരളത്തില്‍ ചര്‍ച്ച ചെയ്യൂ

കേരളത്തില്‍ ചര്‍ച്ച ചെയ്യൂ

സോണിയയെ കാണാന്‍ അവരുടെ 10 ജന്‍പഥ് വസതിയില്‍ പിസി ജോര്‍ജ്ജ് എത്തിയെങ്കിലും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സമയം അനുവദിക്കാത്തതിനാല്‍ കൂടിക്കാഴ്ച്ച നടന്നില്ല. മുന്നണിപ്രവേശം സംബന്ധിച്ച് കേരളത്തില്‍ തന്നെ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുക എന്നാണ് സോണിയയുടെ നിലപാട് എന്നാണ് ദില്ലി കോണ്‍ഗ്രസ് നേതാക്കള്‍ ന്ല്‍കുന്ന സൂചന.

തിരഞ്ഞെടുപ്പിന് മുമ്പ്

തിരഞ്ഞെടുപ്പിന് മുമ്പ്

സോണിയ ഗാന്ധിയെ കാണാന്‍ ശ്രമിച്ചുവെന്ന കാര്യം പിസി ജോര്‍ജ്ജ് സമ്മതിച്ചതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാനാണ് പിസി ജോര്‍ജ്ജിന്റെ നീക്കം.

വാതില്‍ അടഞ്ഞു

വാതില്‍ അടഞ്ഞു

ശബരമല വിഷയത്തില്‍ സുപ്രീംകോടതി വിധിക്കെതിരായ ശക്തമായ നിലപാടെടുത്തതോടെ ഇടുതുമുന്നണിയിലേക്കുള്ള വാതില്‍ അടഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും വലിയ സാധ്യത കേരളത്തില്‍ കാണുന്നില്ല. പിന്നീടുള്ള ഏക ആശ്രയം യൂഡിഎഫ് ആണെന്നാണ് പിസി കണക്കുകൂട്ടുന്നത്.

ചര്‍ച്ച കേരളത്തില്‍

ചര്‍ച്ച കേരളത്തില്‍

രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാമെന്നും എന്തായാലും ഇടതുമുന്നണിയിലേക്ക് ഇല്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. സോണിയാ ഗാന്ധി തഴഞ്ഞ സ്ഥിതിക്ക് പിസി ജോര്‍ജ്ജ് അടുത്തഘട്ടത്തില്‍ ചര്‍ച്ച നടത്തേണ്ടത് കേരളത്തിലെ യുഡിഎഫ് നേതാക്കളോടാണ്. പിസി ജോര്‍ജ്ജിന്റെ മുന്നണിപ്രവേശനം കെഎം മാണി ശക്തമായി എതിര്‍ത്തേക്കും.

പുതിയ നാടകം

പുതിയ നാടകം

അതേസമയം തന്നെ കോണ്‍ഗ്രസോ മറ്റ് യുഡിഎഫ് നേതാക്കളോ പിസി ജോര്‍ജ്ജുമായി ഒരു കൂടിക്കാഴ്ച്ചയും നടത്തിയിട്ടില്ലെന്നാണ് യുഡിഎഫ് കണ്‍വീനര്‍ ബൈന്നി ബഹനാല്‍ വ്യക്തമാക്കുന്നുത്. ബിജെപിയുമായി അടുക്കാന്‍ ശ്രമിച്ച പിസി ജോര്‍ജ്ജ് അവിടെ കൂടുതല്‍ സ്ഥാനമാനങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി നടത്തുന്ന പുതിയ നാടകമാവാം ഇതെന്ന വിലയിരുത്തലും സംസ്ഥാന യുഡിഎഫ് നേതാക്കള്‍ക്കുണ്ട്.

English summary
pc george likely to return to udf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X