Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാനൽ ചർച്ചയിൽ ഹാലിളകി പിസി ജോർജ്, അഭിഭാഷകയുമായി തെറിയുദ്ധം, വീഡിയോ വൈറൽ

Recommended Video

cmsvideo
    ചാനൽ ചര്‍ച്ചയിൽ പിസിയും അഡ്വക്കേറ്റ് മേരിക്കുഞ്ഞ് ജോണും വാക്‌പോര്

    തിരുവനന്തപുരം: നാക്കിന് എല്ലില്ലാത്ത എംഎല്‍എ എന്ന ചീത്തപ്പേര് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന് പണ്ടേയുണ്ട്. ചാനല്‍ ചര്‍ച്ചയെന്നോ വാര്‍ത്താ സമ്മേളനമെന്നോ വ്യത്യാസമില്ലാതെ വായില്‍ തോന്നിയത് വിളിച്ച് പറയാറുണ്ട് പിസി ജോര്‍ജ്. അതില്‍ അശ്ലീലവും സ്ത്രീവിരുദ്ധതയുമടക്കം കടന്ന് വരാറുമുണ്ട്.

    പീഡനക്കേസിലെ പ്രതികളുടെ വക്കാലത്തുമായാണ് അടുത്തകാലത്തായി പിസി ജോര്‍ജിന്റെ പുതിയ അവതാരം. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ എന്ന പോലെ കന്യാസ്ത്രീയുടെ കേസില്‍ ബിഷപ്പിനേയും പിസി ജോര്‍ജ് പിന്തുണയ്ക്കുന്നു. ഇതുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ കഴിഞ്ഞ ദിവസം അക്ഷരാര്‍ത്ഥത്തില്‍ യുദ്ധം തന്നെയാണ് നടന്നത്. തെറിയുദ്ധം!

    ബിഷപ്പിനൊപ്പം പിസി

    ബിഷപ്പിനൊപ്പം പിസി

    കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജയിലിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഒപ്പമാണ് തുടക്കം മുതല്‍ പിസി ജോര്‍ജ്. ബിഷപ്പ് നിരപരാധായാണെന്നും കന്യാസ്ത്രീകള്‍ വൃത്തികെട്ട കൂട്ടങ്ങളാണെന്നും പിസി ജോര്‍ജ് എത്രയോ തവണ ആവര്‍ത്തിച്ച് പറഞ്ഞു കഴിഞ്ഞു. പാലാ സബ് ജയിലില്‍ ചെന്ന് ബിഷപ്പിനെ കണ്ട് വണങ്ങി കൈ മുത്തുക വരെ ചെയ്തു എംഎല്‍എ.

    തെറിയുദ്ധമായി ചർച്ച

    തെറിയുദ്ധമായി ചർച്ച

    ബിഷപ്പിനെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം അദ്ദേഹം യേശുവിന്റെ പ്രതിപുരുഷനാണ് എന്ന് വരെ പിസി ജോര്‍ജ് പറഞ്ഞു കളഞ്ഞു. മംഗളം ചാനലിലെ ചര്‍ച്ചാ പരിപാടിയായ മീഡിയോ കോര്‍ട്ടില്‍ പ്രതികരണത്തിന് വേണ്ടി പിസി ജോര്‍ജിനേയും പങ്കെടുപ്പിച്ചിരുന്നു. ഈ ചര്‍ച്ചയിലാണ് ബിഷപ്പിനെച്ചൊല്ലി പിസിയും അഡ്വക്കേറ്റ് മേരിക്കുഞ്ഞ് ജോണും കൊമ്പ് കോര്‍ത്തത്.

    ഉറഞ്ഞ് തുളളി പിസി

    ഉറഞ്ഞ് തുളളി പിസി

    താന്‍ സംസാരിക്കുമ്പോള്‍ മേരിക്കുഞ്ഞ് ഇടയ്ക്ക് കയറി എന്ന് പറഞ്ഞാണ് പിസി ജോര്‍ജ് ഉറഞ്ഞ് തുള്ളിയത്. തെറിക്കുത്തരം മുറിപ്പത്തല്‍ എന്ന് പറഞ്ഞത് പോലെ മേരിക്കുഞ്ഞും വിട്ട് കൊടുത്തില്ല. കിണ്ണം കാച്ചിയ മറുപടികള്‍ തന്നെ കൊടുത്തു. ഒടുക്കം പിസി ജോര്‍ജ് ഫോണ്‍ വെച്ച് കണ്ടം വഴി ഓടി.

    പണക്കൊഴുപ്പിൽ ബിഷപ്പ്

    പണക്കൊഴുപ്പിൽ ബിഷപ്പ്

    ബിഷപ്പിനെ യേശുവിനോട് ഉപമിച്ചതിലാണ് ആദ്യം അഡ്വക്കേറ്റ് മേരിക്കുഞ്ഞ് ജോണ്‍ സംസാരിച്ചത്. യേശുവുമായി ഉപമിക്കുന്നതിന് മുന്‍പ് ബ്ിഷപ്പിന്റെ ആഢംബര ജീവിതം പരിശോധിക്കണമെന്ന് വക്കീല്‍ ആവശ്യപ്പെട്ടു. ജയിലിലേക്ക് പോകും മുന്‍പ് ലക്ഷങ്ങള്‍ ചെലവാക്കി ആഢംബര ഹോട്ടലില്‍ ആണ് ബിഷപ്പ് താമസിച്ചിരുന്നതെന്ന് മേരിക്കുഞ്ഞ് ചൂണ്ടിക്കാട്ടി.

    നാണമില്ലേ ബിഷപ്പേ

    നാണമില്ലേ ബിഷപ്പേ

    ബിഷപ്പിന്റെ വേഷത്തില്‍ യേശുവിന്റെ കുരിശ്‌രൂപവും കഴുത്തിലിട്ട് പോലീസിന് മുന്നില്‍ ചെന്ന് നില്‍ക്കാന്‍ നാണമില്ലേ ബിഷപ്പിനെന്നും മേരിക്കുഞ്ഞ് ചോദിച്ചു. ഒന്നുമില്ലാത്ത ഇടത്ത് നിന്ന് കയറി വന്ന ആള്‍ എങ്ങനെ കോടികളുണ്ടാക്കിയെന്നും മേരിക്കുഞ്ഞ് ചോദിച്ചു. ഇതിന് ശേഷം അവതാരകന്‍ പിസി ജോര്‍ജിനോട് പ്രതികരണം തേടി.

    മേരിക്കുഞ്ഞിന് കുശുമ്പ്

    മേരിക്കുഞ്ഞിന് കുശുമ്പ്

    പിന്നെ അവതാരകന്റെയും ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റുള്ളവരുടേയും കിളി പോകുന്ന തരത്തിലാണ് പിസി ജോര്‍ജ് അഭിഭാഷകയുമായി ഏറ്റുമുട്ടിയത്. മേരിക്കുഞ്ഞിന്റെ മാനസിക നില തകരാറില്‍ ആണെന്നും മനസ്സില്‍ കുശുമ്പ് ആണെന്നുമാണ് പിസി ജോര്‍ജ് സംസാരിച്ച് തുടങ്ങിയത് തന്നെ. ഇത് കേട്ടതോടെ വക്കീലിന്റെയും നിയന്ത്രണം വിട്ടു.

    ഒന്ന് നിര്‍ത്ത് പെണ്ണുമ്പിള്ളേ

    ഒന്ന് നിര്‍ത്ത് പെണ്ണുമ്പിള്ളേ

    തനിക്ക് എന്തിനാണ് കുശുമ്പെന്ന് മേരിക്കുഞ്ഞ് ചോദിച്ചു. ഇതോടെ പിസിക്കും ഹാലിളകി. ഒന്ന് നിര്‍ത്ത് പെണ്ണുമ്പിള്ളേ എന്നായി എംഎല്‍എ. നിങ്ങള്‍ എന്നെ പേടിപ്പിക്കേണ്ടെന്നും നിങ്ങളുടെ പണി നോക്കെന്നും പിസി ജോര്‍ജ് പറഞ്ഞു. നിങ്ങള്‍ പേടിപ്പിച്ചാല്‍ താന്‍ പേടിക്കുമെന്നും കരുതേണ്ടതില്ല എന്ന് മേരിക്കുഞ്ഞ് ഉടനെ തന്നെ ചുട്ട മറുപടിയും നല്‍കി.

    കൂടുതൽ വർത്തമാനം പറയല്ലേ

    കൂടുതൽ വർത്തമാനം പറയല്ലേ

    ആ സ്ത്രീ ഈ സ്ത്രീ എന്നൊന്നും പറഞ്ഞാല്‍ കേട്ടോണ്ട് ഇരിക്കില്ല എന്ന് അഭിഭാഷക വ്യക്തമാക്കി. കൂടുതല്‍ വര്‍ത്തമാനം പറയേണ്ട എന്നായി എംഎല്‍എ. വര്‍ത്തമാനം പറയാനല്ലേ ചര്‍ച്ചയ്ക്ക് വന്നത് എന്ന് അഭിഭാഷകയുടെ ചുട്ടമറുപടി. ബിഷപ്പിനെ യേശുവിനോട് ഉപമിക്കുന്നത് വിവരമില്ലാത്തത് കൊണ്ടാണെന്ന് മേരിക്കുഞ്ഞ് തുറന്നടിച്ചു.

    ഉരുളയ്ക്ക് ഉപ്പേരി

    ഉരുളയ്ക്ക് ഉപ്പേരി

    എന്നാല്‍പ്പിന്നെ നിങ്ങള്‍ സഭയുണ്ടാക്ക് എന്ന് പിസി ജോര്‍ജ് ഉറഞ്ഞ് തുള്ളി. വേറെ പണി പോയി നോക്ക് എന്നും പിസി ജോര്‍ജ് പറഞ്ഞു. നിങ്ങള്‍ പറയുന്ന പണി നോക്കാനല്ല താന്‍ വന്നിരിക്കുന്നത് എന്ന് മേരിക്കുഞ്ഞ് ഉരുളയ്ക്ക് ഉപ്പേരി പോലെ ഉത്തരം നല്‍കി. പിസി ജോര്‍ജ് വിടാന്‍ ഭാവമില്ലായിരുന്നു. ഈ നാണം കെട്ട സ്ത്രീ പറയുന്നതൊന്നും ശരിയല്ല എന്നായിരുന്നു പിസിയുടെ മറുപടി.

    എംഎൽഎ ആണത്രേ

    എംഎൽഎ ആണത്രേ

    കന്യാസ്ത്രീയുടെ വീട്ടില്‍ നടക്കുന്നത് മാത്രമല്ല, ബിഷപ്പിന്റെ വീട്ടില്‍ നടക്കുന്നത് കൂടി അന്വേഷിക്ക് എന്ന് മേരിക്കുഞ്ഞ് വെല്ലുവിളിച്ചു. ഈ പുരുഷന് എംഎല്‍എ ആയിരിക്കാന്‍ അവകാശമുണ്ടോ എന്നും മേരിക്കുഞ്ഞ് ചോദിച്ചു. ഇതോടെ അവതാരകന്‍ ഇടപെട്ടു. താന്‍ സംസാരിക്കുമ്പോള്‍ മിണ്ടാതിരിക്കാനുള്ള മാന്യത ആ സ്ത്രീയോട് കാട്ടാന്‍ പറ എന്ന് പിസി ജോര്‍ജ് പറഞ്ഞു.

    വൃത്തികെട്ട പുരുഷന്‍

    വൃത്തികെട്ട പുരുഷന്‍

    ഉടനെ വന്നു അഭിഭാഷകയുടെ ഉത്തരം. മാന്യത ഇല്ലാത്തവരോട് മാന്യമായി സംസാരിക്കാന്‍ തന്നെ കിട്ടില്ല. വൃത്തികെട്ട സ്ത്രീ എന്ന് പിസി ആക്ഷേപിച്ചപ്പോള്‍ വൃത്തികെട്ട പുരുഷന്‍ എന്നായി മേരിക്കുഞ്ഞ്. ഇങ്ങനെ കുറേയെണ്ണമുണ്ട് കത്തോലിക്ക സഭയെ പറയിപ്പിക്കാന്‍ എന്ന് പറഞ്ഞപ്പോള്‍ നിങ്ങളല്ലേ വഴിനീളെ നടന്ന് പെണ്ണുങ്ങളെ തെറിപറയുന്നത് എന്ന ചുട്ടമറുപടിയാണ് അഭിഭാഷക നല്‍കിയത്.

    നാണംകെട്ട സ്ത്രീ

    നാണംകെട്ട സ്ത്രീ

    എനിക്ക് സൗകര്യമുള്ളത് പറയും നീയാരാ എന്നോട് ചോദിക്കാന്‍ എന്ന് പിസി ജോര്‍ജ്. നാണംകെട്ട സ്ത്രീയെന്ന് വീണ്ടും അധിക്ഷേപം. നാണംകെട്ട പുരുഷനെന്ന് മറുപടി കൊടുത്ത മേരിക്കുഞ്ഞ് നിങ്ങള്‍ നിങ്ങളുടെ നിലവാരമാണ് കാണിക്കുന്നത് എന്നും പറഞ്ഞു. ഇതിനേക്കാളും വലിയ പൂഞ്ഞാറില്‍ നിന്നാണ് താന്‍ വരുന്നത് എന്നും മേരിക്കുഞ്ഞ് തുറന്നടിച്ചു.

    കണ്ടം വഴി ഓടി പിസി

    കണ്ടം വഴി ഓടി പിസി

    സ്ത്രീകളോട് മര്യാദയ്ക്ക് സംസാരിക്കാന്‍ പോലും അറിയാത്ത ഇയാള്‍ക്ക് ഇനി ഏത് സ്ത്രീയാണ് വോട്ട് ചെയ്യുക എന്ന് നോക്കണമെന്ന് മേരിക്കുഞ്ഞ് പറഞ്ഞപ്പോള്‍ പിസി ജോര്‍ജ് മാന്യതയുടെ എല്ലാ പരിധിയും വിട്ട്. നിന്റെ വോട്ടല്ല ഒരു കോപ്പും എനിക്ക് വേണ്ടെടി എന്നാണ് എംഎല്‍എ പറഞ്ഞത്. ഈ വൃത്തികെട്ട സ്ത്രീയോട് സംസാരിക്കാനില്ലെന്ന് പറഞ്ഞ് പിസി ജോര്‍ജ് ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി ഓടുകയാണ്.

    വീഡിയോ കാണാം

    വൈറലായ ചാനൽ ചർച്ച കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+