കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പിസി ജോര്‍ജ്ജിനെ പുറത്താക്കാന്‍ ധാരണയായി?

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പിസി ജോര്‍ജ്ജിനെ നീക്കാന്‍ ധാരണയായതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയാല്‍ തീരുമാനം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍. കെഎം മാണിയുടെ ആവശ്യം അംഗീകരിയ്‌ക്കേണ്ടി വരുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ ഇടപെടലില്‍ കഴിഞ്ഞ ദിവസം രാജി സമര്‍പ്പിയ്ക്കാനെത്തിയ ജോര്‍ജ്ജിനെ ശാന്തനാക്കി തിരിച്ചയച്ചിരുന്നു. ജോര്‍ജ്ജ് രാജി വയ്‌ക്കേണ്ട സാഹചര്യമില്ലെന്നും പ്രതികണം ഉണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും കെഎം മാണി അന്ത്യശാസനം നല്‍കിയതായാണ് റിപ്പോര്‍ട്ട് .യുഡിഎഫില്‍ പ്രതിസന്ധിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. മുഖ്യമന്ത്രി മടങ്ങിയെത്തിയാല്‍ കാര്യങ്ങളില്‍ അന്തിമ തീരുമാനം ആകും .

PC George

മാണി നിലപാട് കടുപ്പിച്ചതോടെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് ജോര്‍ജ്ജിനെ പുറത്താക്കമെന്ന ധാരണയില്‍ കോണ്‍ഗ്രസും എത്തിച്ചേര്‍ന്നതായാണ് ഏറ്റവും ഒടുവില്‍ ലഭിയ്ക്കുന്ന വിവരം . ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റിയല്ലാതെ കെഎം മാണി സമ്മദര്‍ദ്ദം അവസാനിപ്പിയ്ക്കില്ലെന്നാണ് അറിയുന്നത് . ചീഫ് വിപ്പ് സ്ഥാനം നഷ്ടമായാല്‍ എംഎല്‍എയായി മുന്നണിയില്‍ ജോര്‍ജ്ജ് തുടരുമെന്നാണ് അറിയുന്നത് .

English summary
PC George may lose Chief Whip post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X