ജോര്‍ജ്ജിനെ മാറ്റും..തീരുമാനമായി?ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്?
തിരുവനന്തപുരം: പിസി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് യുഡിഎഫ് നേതാക്കള്‍ തീരുമാനിച്ചതായി മാധ്യമ റിപ്പോര്‍ട്ട്. പുറത്താക്കിയാലും ജോര്‍ജ്ജിന്റെ എംഎല്‍എ സ്ഥാനം നഷ്ടപ്പെടുത്തുന്ന സാഹചര്യത്തിലേയ്ക്ക് എത്തിയ്ക്കാന്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുന്ന നേതാക്കള്‍ക്ക് താത്പര്യമില്ല. ഉന്നതാധികാര സമിതിയില്‍ നിന്നും ജോര്‍ജ്ജിനെ ഒഴിവാക്കാമെന്നും നേതാക്കള്‍.
ജോര്‍ജ്ജിനെ പുറത്താക്കിയാലും അദ്ദേഹത്തിന്റെ എംഎല്‍എ സ്ഥാനം നഷ്ടപ്പെടുത്തില്ലെന്നുള്ള ഉറപ്പ് കെഎം മാണി നല്‍കണമെന്ന ഉപാധിയും നേതാക്കള്‍ മുന്നോട്ട് വയ്ക്കുന്നു. മാണിയുടെ ആവശ്യങ്ങള്‍ അംഗീകരിയ്ക്കുന്പോള് ജോര്‍ജ്ജിനെ യുഡിഎഫില്‍ നിന്ന് തന്നെ പുറത്താക്കാതിരിയ്ക്കാനുള്ള ഉപാധികളാണ് മാണിയ്ക്ക് മുന്നില്‍ നേതൃത്വം വയ്ക്കുന്നത്. കേരള കോണ്‍ഗ്രസ് (എം) വൈസ് ചെയര്മാന് സ്ഥാനത്ത് ജോര്‍ജ്ജ് തുടരട്ടേയെന്നും നേതാക്കള്‍.

ജോര്‍ജ്ജിന് എംഎല്‍എ ആയി തുടരുന്നതിന് വേണ്ട സാഹചര്യങ്ങള്‍ മാണി ഒരുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെടുന്നു. വൈകിട്ട് 5.15 ന് പിസി ജോര്‍ജ്ജുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നുണ്ട്. ഈ ചര്‍ച്ചയിലാവും ചീഫ് വിപ്പ് സ്ഥാനം ഉള്‍പ്പെടയുള്ളവയില്‍ അന്തിമ തീരുമാനം ഉണ്ടാവുക. ജോര്‍ജ്ജിന്റെ ചീഫ് വിപ്പ് സ്ഥാനം പുറത്താക്കുമെന്ന് തന്നെയാണ് യുഡിഎഫ് നേതാക്കളില്‍ നിന്ന് ലഭിയ്ക്കുന്ന വിവരം.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications