Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോര്‍ജ്ജിനെ പുറത്താക്കാനൊരുങ്ങി മാണി? പുറത്താക്കും മുന്പ് ജോര്‍ജ്ജ് രാജിവയ്ക്കും?

തിരുവനനന്തപുരം: ബാര്‍കോഴ വിഷയത്തെത്തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് പാര്‍ട്ടിയ്ക്ക് പുറത്താകുമെന്ന് സൂചന. വിവാദം ആളിപ്പടരുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയ്ക്കും മാണിയ്ക്കും എതിരെ ജോര്‍ജ്ജ് പ്രത്യക്ഷമായും പരോക്ഷമായും നടത്തുന്ന പരമാര്‍ശങ്ങള്‍ അണികളെ ചൊടിപ്പിച്ചിട്ടുണ്ട്.

ഇതിനിടെ അഴിമതി വിരുദ്ധ സമരവുമായി മുന്നോട്ട് പോകുന്ന വിഎസ്ഡിപിയ്‌ക്കൊപ്പം ചേര്‍ന്ന് സംസ്ഥാന വ്യാപകമായി അഴിമതി വിരുദ്ധ ശൃംഖല തീര്‍ക്കാനുള്ള ശ്രമത്തിലാണ് ജോര്‍ജ്ജെന്ന് അറിയുന്നു. ബാര്‍കോഴ വിവാദത്തില്‍ മാണിയും ജോര്‍ജ്ജും തമ്മിലുള്ള ചെളിവാരി എറിയല്‍ പലതവണ കണ്ടതാണ്.

PC George

മാണിഗ്രൂപ്പിനെ നടുക്കടലില്‍ മുക്കുന്നത് ജോര്‍ജ്ജാണെന്ന ഗ്രൂപ്പില്‍ ഒരു വിഭാഗം പറയുന്നു. ഇതിനിടെ യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകര്‍ ജോര്‍ജ്ജിന്റെ കോലം പലയിടത്തും കത്തിച്ചു . തലസ്ഥാനത്ത് കോലം കത്തിയ്ക്കാന്‍ എത്തിയ പ്രവര്‍ത്തകരെ വിഎസ്ഡിപി പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.

ജോര്‍ജ്ജിനെ ഒറ്റപ്പെടുത്തി വരുതിയ്ക്കാക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ പുരോഗമിയ്ക്കുന്നതായും റിപ്പോര്‍ട്ടുണ്ട് . തന്നെ പുറത്താക്കും മുന്‍പ് പാര്‍ട്ടിയില്‍ നിന്ന് ജോര്‍ജ്ജ് രാജിവയ്ക്കുമെന്നും അഭ്യൂഹങ്ങളുണ്ട് . പാര്‍ട്ടി വിട്ടാല്‍ ജോര്‍ജ്ജിന്‍റെ അടുത്ത നടപടി എന്താകുമെന്നതും അവ്യക്തം .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+