ജോര്‍ജ്ജ് രാജിക്കത്തുമായി മുഖ്യന്റെ മുന്നില്‍
തിരുവനന്തപുരം: ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് രാജിവക്കാന്‍ സന്നദ്ധനായി പിസി ജോര്‍ജ്ജ് മുഖ്യമന്ത്രിക്ക് മുന്നില്‍. രാജിക്കത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഉയര്‍ത്തിക്കാണിച്ചാണ് ജോര്‍ജ്ജ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് കയറിയത്.
പിസി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കണം എന്നാവശ്യപ്പെട്ട് കെഎം മാണി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിരുന്നു. കേരള കോണ്‍ഗ്രസിലെ ജോര്‍ജ്ജ് ഒഴികെയുള്ള എല്ലാ എംഎല്‍എമാരുടേയും പിന്തുണ കെഎം മാണിക്കാണ്.

മുസ്ലീം ലീഗ് നേതാവും വ്യവസായ മന്ത്രിയും ആയ പികെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് പിസി ജോര്‍ജ്ജ് മുഖ്യമന്ത്രിയെ കാണുന്നത്. ഈ കൂടിക്കാഴ്ചയില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും കൂടി പങ്കെടുക്കുന്നുണ്ട്.
മാന്യമായ രാജിവച്ചൊഴിയാന്‍ അവസരം നല്‍കണം എന്ന് കഴിഞ്ഞ ദിവസം പിസി ജോര്‍ജ്ജ് പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ കെഎം മാണിക്ക് മാത്രമേ തന്നോട് എതിര്‍പ്പുള്ളൂ എന്നാണ് ജോര്‍ജ്ജ് പറയുന്നത്. പിജെ ജോസഫ് അടക്കം ആര്‍ക്കും തന്നോട് ഒരു പ്രശ്‌നവും ഇല്ലെന്നും പിസി ജോര്‍ജ്ജ് അവകാശപ്പെടുന്നു. തന്റെ കൂടെയുള്ള ഒരാളെ പോലും മാണിക്ക് കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ചീഫ് വിപ്പ് സ്ഥാനം രാജിവക്കുന്ന പിസി ജോര്‍ജ്ജ് ഇനി യുഡിഎഫില്‍ നില്‍ക്കുമോ എന്നാണ് കേരളം കാത്തിരിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ തന്നെ വരും ദിവസങ്ങളില്‍ മാറി മറിഞ്ഞേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications