കോടതിപിഴ പിണറായിയുടെ ശമ്പളത്തില്‍ നിന്ന് കൊടുക്കണമെന്ന് പിസി;സര്‍ക്കാരിന് തിരിച്ചടിയില്ലെന്ന് ബാലന്‍
കോട്ടയം: ടിപി സെന്‍കുമാര്‍ വിഷത്തില്‍ സുപ്രീംകോടതി പിഴ വിധിച്ച 25,000 രൂപ പിണറായിയുടെ ശമ്പളത്തില്‍ നിന്ന് നല്‍കണമെന്ന പിസി ജോര്‍ജ് എംഎല്‍എ. കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ച്രിയായി തുടരാന്‍ മാനാഭിമാനമുണ്ടെങ്കില്‍
പിണറായി വിജയന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പിസി ജോര്‍ജ് തന്റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം പറഞ്ഞത്. ഇത് കേരള സര്‍ക്കാരിനെതിരായുള്ള സുപ്രീംകോടതിയുടെ വിധിയായി കേരള ജനപക്ഷം കാണുന്നില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

അതേസമയം ടി.പി.സെന്‍കുമാര്‍ കേസില്‍ കോടതി നടപടി തിരിച്ചടിയല്ലെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു. കോടതിയെ സമീപിക്കാനുള്ള അവകാശം സര്‍ക്കാരിനുണ്ട്. . കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും ബാലന്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications