കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫും എല്‍ഡിഎഫും കള്ളന്‍മാര്‍... തന്റെ വോട്ട് ആര്‍ക്കെന്ന് വിശദീകരിച്ച് പിസി ജോര്‍ജ്

Google Oneindia Malayalam News

കൊച്ചി: കേരളത്തിലെ പ്രബല മുന്നണികളായ എല്‍ഡിഎഫിനെയും യുഡിഎഫിനെയും പരാജയപ്പെടുത്തി പൂഞ്ഞാറില്‍ വിജയം കൊയ്ത നേതാവാണ് പിസി ജോര്‍ജ്. കേരള രാഷ്ട്രീയത്തില്‍ ഒറ്റയ്ക്ക് നിന്നാലും മാധ്യമങ്ങളില്‍ നിറ സാന്നിധ്യം ലഭിക്കുന്ന ഇദ്ദേഹം എല്ലാ മുന്നണികള്‍ക്കുമൊപ്പവും സഖ്യസാധ്യതകള്‍ പരീക്ഷിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ എന്‍ഡിഎക്കൊപ്പവും പരീക്ഷണം നടത്തി.

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫില്‍ തിരിച്ചെത്താന്‍ ചില ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്-മുസ്ലിം ലീഗ് നേതാക്കള്‍ തടഞ്ഞു. ഇതോടെ ഇത്തവണയും പിസി ജോര്‍ജ് തനിച്ചാണ്. ആര്‍ക്കാണ് വോട്ട് ചെയ്യുക, ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടത് എന്നെല്ലാം സ്വകാര്യ ചാനലിലെ പരിപാടിയില്‍ അദ്ദേഹം വിശദീകരിക്കുന്നു...

ആരവം ഒട്ടും കുറവില്ല

ആരവം ഒട്ടും കുറവില്ല

കൊറോണ ഭീതിയുണ്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആരവം ഒട്ടും കുറവില്ല. കൊറോണയുടെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് പിസി ജോര്‍ജ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഹര്‍ജി ഹൈക്കോടതി തള്ളുകയാണ് ചെയ്തത്. ശക്തമായ മുന്‍കരുതല്‍ എടുത്തു എന്ന് തിരഞ്ഞെടുപ്പ്് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു.

ആര്‍ക്കാണ് വോട്ട്

ആര്‍ക്കാണ് വോട്ട്

ഇത്തവണ മൂന്ന് ഘട്ടങ്ങളായിട്ടാണ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 14നാണ് മൂന്നാംഘട്ടം. 16ന് വോട്ടെണ്ണല്‍ നടക്കും. പ്രചാരണം അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഈ സാഹചര്യത്തില്‍ ആര്‍ക്കാണ് വോട്ട് എന്ന് വിശദീകരിക്കുകയാണ് പിസി ജോര്‍ജ്.

മാന്യതയുള്ള സ്ഥാനാര്‍ഥിക്ക്

മാന്യതയുള്ള സ്ഥാനാര്‍ഥിക്ക്

തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കുമല്ല, വ്യക്തികളെ നോക്കിയാണ് വോട്ട് ചെയ്യുക എന്ന് പിസി ജോര്‍ജ് അഭിപ്രായപ്പെടുന്നു. മാന്യതയുള്ള സ്ഥാനാര്‍ഥിക്കാണ് എല്ലാവരും വോട്ട് ചെയ്യുക. ഞാനും അക്കാര്യം നോക്കിയാണ് വോട്ട് ചെയ്യുക എന്നും പിസി ജോര്‍ഡ് പറയുന്നു.

തമ്മില്‍ ഭേദം

തമ്മില്‍ ഭേദം

യുഡിഎഫും എല്‍ഡിഎഫും കള്ളന്‍മാരാണ്. തമ്മില്‍ ഭേദം എന്ന് പറഞ്ഞണ് വോട്ട് ചെയ്യുന്നത്. വ്യക്തികളെ നോക്കിയാണ് ഈ തിരഞ്ഞെടുപ്പില്‍ എല്ലാവരും വോട്ട് ചെയ്യുക. ഞാനും അങ്ങനെയാണ്. ഇബ്രാഹിം കുഞ്ഞ്, കമറുദ്ദീന്‍ കേസുകള്‍ യുഡിഎഫിന് മങ്ങലുണ്ടാക്കിയെന്നും പിസി ജോര്‍ജ് പറഞ്ഞു.

ഇപ്പോള്‍ പറയാന്‍ സാധിക്കില്ല

ഇപ്പോള്‍ പറയാന്‍ സാധിക്കില്ല

തിരുവനന്തപുരം കോര്‍പറേഷനില്‍ യുവാക്കളെ മല്‍സരിപ്പിക്കുകയാണ് സിപിഎം. ബിജെപി ശക്തമായിരിക്കുന്നു എന്നാണ് ഇത് തെളിയിക്കുന്നത്. പ്രചാരണം ശക്തമാണ്. ആര് വിജയിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. ശക്തമായ പോരാട്ടമാണ് നടക്കുക. കോണ്‍ഗ്രസിലെ മറ്റൊരു പ്രശ്‌നം ഗ്രൂപ്പ് പോരാണെന്നും പിസി ജോര്‍ജ് പറഞ്ഞു.

കോട്ടയം ആര് ഭരിക്കും

കോട്ടയം ആര് ഭരിക്കും

കോട്ടയം ജില്ലാ പഞ്ചായത്തും ചില ബ്ലോക്ക് പഞ്ചായത്തുകളും ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്നതില്‍ ഇത്തവണ ജനപക്ഷം നിര്‍ണായക ശക്തിയാകുമെന്ന് പിസി ജോര്‍ജ് പറഞ്ഞു. ഏഴ് ജില്ലാ പഞ്ചായത്തുകള്‍, 18 ബോക്ക് പഞ്ചായത്തുകള്‍, 8 നഗരസഭകള്‍, 1 കോര്‍പറേഷന്‍, 137 പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് ജനപക്ഷം സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുക എന്നും പിസി ജോര്‍ജ് പറഞ്ഞു.

പാര്‍ട്ടി വ്യത്യാസമില്ല

പാര്‍ട്ടി വ്യത്യാസമില്ല

ജനപക്ഷം സ്ഥാനാര്‍ഥികള്‍ മല്‍സരിക്കാത്ത ഇടങ്ങളില്‍ സ്ഥാനാര്‍ഥിയെ നോക്കി വോട്ട് ചെയ്യും. പ്രവര്‍ത്തന പാരമ്പര്യവും അഴിമതിക്കെതിരെ പോരാടുന്ന നിലപാടും നോക്കിയാകും ബാക്കിയുള്ള സ്ഥലങ്ങളില്‍ പ്രവര്‍ത്തകര്‍ വോട്ട് ചെയ്യുക. അക്കാര്യത്തില്‍ പാര്‍ട്ടി നോക്കില്ല. എല്‍ഡിഎഫ്, ബിജെപി, യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ഈ ഗുണം നോക്കി വോട്ട് ചെയ്യുമെന്നും ജോര്‍ജ് പറഞ്ഞു.

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

ബിജെപിക്ക് വോട്ട് തേടി ബാലചന്ദ്രമേനോന്റെ ചിത്രം പ്രചരിക്കുന്നു; വിശദീകരണവുമായി നടന്‍, സോറി...ബിജെപിക്ക് വോട്ട് തേടി ബാലചന്ദ്രമേനോന്റെ ചിത്രം പ്രചരിക്കുന്നു; വിശദീകരണവുമായി നടന്‍, സോറി...

English summary
PC George MLA Describes Vote For Whom in Local Body Election 2020 in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X