ഇതൊക്കെ എന്ത്! ജെസിബിയെ മെരുക്കി പൂഞ്ഞാർ ഹീറോ പിസി ജോർജ്, മാസ്മരിക പ്രകടനം, വീഡിയോ കാണാം...

  • Posted By: Desk
Subscribe to Oneindia Malayalam

കോട്ടയം: വീണ്ടും താരമായി പിസി ജോർജ് എംഎൽഎ. തോക്കെടുത്തും ബസ് ഓടിച്ചും വാർത്തകളിലിടം നേടിയ പിസി ജോർജ്, ഇത്തവണ ഐറ്റമൊന്നു മാറ്റിപ്പിടിച്ചുവെന്ന് മാത്രം. കൊമ്പു കുലുക്കി വരുന്ന ജെസിബിയെയാണ് ഇത്തവണ പിസി ജോർജ് മെരുക്കിയെടുത്തത്. കോട്ടയം കോരുത്തോട് കോസടി ട്രൈബൽ സ്കൂളിലായിരുന്നു സംഭവം.

മക്കയിലും മദീനയിലും ഫോട്ടോ എടുക്കാനും വീഡിയോ ചിത്രീകരിക്കാനും വിലക്ക്! ലംഘിച്ചാൽ വിവരമറിയും...

രണ്ടാം ഭാര്യ അർച്ചനയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി! സംവിധായകൻ ദേവൻ പണിക്കറിന് ജീവപര്യന്തം...

കെട്ടിട നിർമ്മാണോദ്ഘാടനത്തിനായാണ് പിസി ജോർജ് എംഎൽഎ കോസടി സ്കൂളിലെത്തിയത്. എല്ലാവരും ഉദ്ഘാടനം ചെയ്യുന്ന പോലെ രണ്ട് വാക്ക് പ്രസംഗിച്ച് പിസി പോകുമെന്നായിരുന്നു കുട്ടികളും അദ്ധ്യാപകരും വിചാരിച്ചിരുന്നത്. പക്ഷേ, ജെസിബി കണ്ടപ്പോൾ പിസി ആ പതിവ് ഉപേക്ഷിച്ചു. സ്കൂൾ മുറ്റത്തെ നിർമ്മാണ പ്രവർത്തനങ്ങൾ മണ്ണുമാന്തി നിർവഹിക്കുമെന്ന് പറഞ്ഞ് പിസി ജെസിബിയിൽ കയറി.

കയ്യടി...കയ്യടി...

കയ്യടി...കയ്യടി...

സ്കൂളിലെ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും സാക്ഷിനിർത്തിയായിരുന്നു പിസി ജോർജിന്റെ പ്രകടനം. ജെസിബിയിൽ കയറിയിരുന്ന് മണ്ണുമാന്തിയ പിസിയെ കുട്ടികൾ കയ്യടിച്ചാണ് പ്രോത്സാഹിപ്പിച്ചത്. ജെസിബിയിലിരുന്ന് കുട്ടികൾക്കൊപ്പം സെൽഫിയെടുക്കാനും അദ്ദേഹം തയ്യാറായി.

ഫേസ്ബുക്ക് പേജിൽ...

ഫേസ്ബുക്ക് പേജിൽ...

കോട്ടയം കോരുത്തോട് കോസടി ട്രൈബൽ സ്കൂളിലായിരുന്നു പിസി ജോർജ് എംഎൽഎയുടെ ജെസിബി പ്രകടനം അരങ്ങേറിയത്. സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനമാണ് മാസ്മരിക പ്രകടനത്തിലൂടെ പിസി വ്യത്യസ്തമാക്കിയത്. പൂഞ്ഞാർ ആശാൻ പിസി ജോർജ് എന്ന ഫേസ്ബുക്ക് പേജിലാണ് ജെസിബി ഓടിക്കുന്ന ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബസ്...

ബസ്...

വിവാദ പ്രസ്താവനകളിലൂടെയും നടപടികളിലൂടെയും വാർത്തകളിലിടം പിടിയ്ക്കുന്ന വ്യക്തിയാണ് പിസി ജോർജ് എംഎൽഎ. തോട്ടം തൊഴിലാളികൾക്ക് നേരെ തോക്കെടുത്തതും, ബസ് ഓടിച്ച് റോഡ് ഉദ്ഘാടനം നിർവഹിച്ചതും അദ്ദേഹത്തിന്റെ ചില പ്രകടനങ്ങളിൽ ഒന്നുമാത്രം. ഇതിൽ തോട്ടം തൊഴിലാളികൾക്കെതിരെ തോക്കെടുത്ത സംഭവത്തിൽ വിമർശനവുമുയർന്നിരുന്നു.

ദിലീപിനൊപ്പം....

ദിലീപിനൊപ്പം....

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയതാണ് പിസിക്ക് വീണ്ടും വാർത്തകളിലിടം നേടികൊടുത്തത്. ദിലീപിനെ കേസിൽ കുടുക്കിയതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇതിന് പിന്നാലെ താനൊരു ഹിന്ദുവാണെന്നും കഴിഞ്ഞദിവസം പിസി ജോർജ് പ്രസംഗിച്ചിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
pc george mla drives jcb, video goes viral.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്