കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജ് യുഡിഎഫിലേക്കില്ല?, നോ പറഞ്ഞ് ലീഗും പിജെ ജോസഫും; പിസി തോമസിന് മുന്നില്‍ ലയനം

Google Oneindia Malayalam News

തിരുവനന്തപുരം: ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എമ്മും എല്‍ജെഡിയും മുന്നണി വിട്ടത് തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ആക്കം കൂട്ടിയെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. എല്‍ജെഡിയുടെ മാറ്റം അത്ര പ്രതിഫലിച്ചില്ലെങ്കിലും മധ്യകേരളത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ചുവടുമാറ്റം ചരിത്രത്തിലെ തന്നെ ഏറ്റവു വലിയ തിരിച്ചടികളിലൊന്നാണ് യുഡിഎഫിന് നല്‍കിയത്. ഈ സാഹചര്യത്തിലാണ് മുന്നണി വിപുലീകരണം എന്ന അജണ്ടയുമായി കോണ്‍ഗ്രസ് നേതാക്കള്‍ മുന്നിട്ട് ഇറങ്ങിയത്. പിസി തോമസ്, പിസി ജോര്‍ജ് എന്നിവരെ മുന്നണിയില്‍ എത്തിക്കാനായിരുന്നു ഇവരുടെ ശ്രമം. എന്നാല്‍ ഈ നീക്കത്തില്‍ ശക്തമായ എതിര്‍പ്പാണ് മുന്നണിയിലെ മറ്റ് ഘടകക്ഷികളില്‍ നിന്നും ഉയരുന്നത്.

 ഉമ്മന്‍ചാണ്ടിയുമായി പ്രശ്നം ഇല്ല

ഉമ്മന്‍ചാണ്ടിയുമായി പ്രശ്നം ഇല്ല

കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ മുന്നണി വിപുലീകരണം സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഉടന്‍ തീരുമാനം ഉണ്ടാകുമെന്ന് പിസി ജോര്‍ജും വ്യക്തമാക്കിയിരുന്നു. ഉമ്മന്‍ചാണ്ടിയുമായി യാതൊരു പ്രശ്നവും ഇല്ലെന്നും യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും പിസി ജോര്‍ജ് പരസ്യമായി വ്യക്തമാക്കുകയും ചെയ്തിരുന്നു.

പിസി തോമസ് വിഭാഗവും

പിസി തോമസ് വിഭാഗവും

എന്‍ഡിഎ വിട്ട് യുഡിഎഫില്‍ ചേരാന്‍ കേരള കോണ്‍ഗ്രസ് പിസി തോമസ് വിഭാഗവും ശ്രമം ആരംഭിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ അടക്കം വലിയ അവഗണനയാണ് മുന്നണിയില്‍ നിന്നും ഉണ്ടായത്. ഇത് സഹിച്ച് ഇനിയും മുന്നണിയില്‍ തുടരാന്‍ കഴിയില്ലെന്നായിരുന്നു പിസി തോമസ് വ്യക്തമാക്കിയത്. പിസി തോമസിനെ മുന്നണിയില്‍ എത്തിക്കുന്നതിന് പിജെ ജോസഫിനും താല്‍പര്യം ഉണ്ടായിരുന്നു.

പിസി ജോര്‍ജിന്‍റെ കാര്യം

പിസി ജോര്‍ജിന്‍റെ കാര്യം

എന്നാല്‍ ഇരുവരുടേയും കാര്യത്തില്‍ പല വിധ എതിര്‍പ്പുകള്‍ ഉയര്‍ന്നതിനാല്‍ തീരുമാനം ഉടന്‍ വേണ്ടെന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് എത്തുകയായിരുന്നു. പിസി ജോര്‍ജിന്‍റെ കാര്യത്തില്‍ മുസ്ലിം ലീഗും യുഡിഎഫ് പ്രാദേശിക നേതൃത്വവും അതിശക്തമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ഈരാറ്റുപേട്ട മണ്ഡലം കമ്മറ്റി പ്രമേയം അവതരിപ്പിക്കുകയും ചെയ്തു.

ജോര്‍ജിനെതിരെ ജോസഫ്

ജോര്‍ജിനെതിരെ ജോസഫ്

ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്നതിനിടെ പിജെ ജോസഫും രംഗത്ത് വന്നു. പിസി ജോര്‍ജിനെ പാര്‍ട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്നാണ് പിജെ ജോസഫ് വ്യക്തമാക്കിയത്. ജോര്‍ജിന് പൂഞ്ഞാറില്‍ സ്വതന്ത്രനായി മത്സരിക്കാം. പാലാ അടക്കമുള്ള അതിരുകടന്ന അവകാശവദങ്ങളൊന്നും ജോര്‍ജിന് വേണ്ടെന്നും ജോസഫ് ചൂണ്ടിക്കാട്ടി.

ജോര്‍ജിന്‍റെ അമിതാവേശം

ജോര്‍ജിന്‍റെ അമിതാവേശം

അതേസമയം തന്നെ, പിസി ജോര്‍ജിനോടോ പിസി തോമസിനോടോ കോണ്‍ഗ്രസ് തീര്‍ത്തും നോ പറഞ്ഞിട്ടില്ല. യുഡിഎഫുമായി ചര്‍ച്ച നടത്താന്‍ സമിതിയെ നിയോഗിച്ചതായ ഏകപക്ഷീയ പ്രസ്താവന ജോർജ് നടത്തിയതും മുന്നണിക്കുള്ളിലെ എതിര്‍പ്പ് ശക്തമാക്കി. യുഡിഎഫില്‍ ചേരാന്‍ തയ്യാറാണെന്ന് പരസ്യമായി അഭിപ്രായം പ്രകടിപ്പിച്ചതല്ലാതെ യുഡിഎഫിന് ഔദ്യോഗികമായി കത്തൊന്നും നല്‍കിയിട്ടില്ല.

പിസി തോമസിനോട് എതിര്‍പ്പില്ല

പിസി തോമസിനോട് എതിര്‍പ്പില്ല

പരസ്യമായും ചില നേതാക്കള്‍ മുഖേനയും മാത്രം നല്‍കിയ സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു കക്ഷിയെ കൂട്ടുന്നതോ സീറ്റ് കൈമാറുന്നതോ ചര്‍ച്ച് ചെയ്യാന്‍ കഴിയില്ലെന്നും യുഡിഎഫ് നേതാക്കള്‍ നിലവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പിസി ജോര്‍ജിന്‍റെ അത്ര എതിര്‍പ്പ് പിസി തോമസിന്‍റെ കാര്യത്തില്‍ ഇല്ല. എന്നാല്‍ ഘടകക്ഷി ആക്കുന്നതിനോട് താല്‍പര്യമില്ല.

പൂഞ്ഞാര്‍ അടക്കം അഞ്ച് സീറ്റുകള്‍

പൂഞ്ഞാര്‍ അടക്കം അഞ്ച് സീറ്റുകള്‍

പൂഞ്ഞാര്‍ ഉള്‍പ്പടെ അഞ്ച് സീറ്റുകള്‍ ആവശ്യപ്പെടാനായിരുന്നു ജോര്‍ജിന്‍റെ നീക്കം. പാലാ, കാഞ്ഞിരപ്പള്ളി, ഇരിങ്ങാലക്കുട, പേരാമ്പ്ര സീറ്റുകളാണ് അദ്ദേഹം വേണമെന്ന് പറഞ്ഞത്. പാലായില്‍ ജോസ് കെ മാണി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാല്‍ താന്‍ അവിടെ മത്സരിക്കുമെന്നും പിസി ജോര്‍ജ് പ്രഖ്യാപിച്ചിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പന്‍ ഇല്ലെങ്കില്‍ മാത്രമേ മത്സരത്തിന് ഉണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ജോസഫുമായി ലയിക്കുക

ജോസഫുമായി ലയിക്കുക

കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗത്തില്‍ ലയിച്ച് യുഡിഎഫില്‍ എത്തുക എന്ന നിര്‍ദേശമാണ് പിസി തോമസിന് മുന്നില്‍ യുഡിഎഫ് വെച്ചിരിക്കുന്നത്. പിസി തോമസുമായുള്ള ലയനത്തിന് ജോസഫിനും സമ്മതമാണ്. പാര്‍ട്ടിയുടെ അവകാശവാദത്തെ ചൊല്ലി ജോസ് കെ മാണിയുമായുള്ള തര്‍ക്കത്തില്‍ കോടതിയില്‍ നിന്നും തിരിച്ചടിയേറ്റ് പശ്ചാത്തലത്തില്‍ ലയനം ജോസഫിനും ആവശ്യമാണ്.

ജോസഫിന്‍റെ നില്‍പ്പ്

ജോസഫിന്‍റെ നില്‍പ്പ്

നിലവില്‍ ഒരു പാര്‍ട്ടി ഇല്ലാതെയാണ് ജോസഫിന്‍റെ നില്‍പ്പ്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എന്ന പഴയ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാതെ പിസി തോമസുമായി ലയിച്ച് കേരള കോണ്‍ഗ്രസ് എന്ന പേര് സ്വന്തമാക്കാനാണ് ജോസഫിന്‍റെ താല്‍പര്യം. നിലവില്‍ ബ്രാക്കറ്റുകള്‍ ഒന്നും ഇല്ലാത്ത ഏക കേരള കോണ്‍ഗ്രസ് പിസി തോമസിന്‍റേതാണ്.

പിസി തോമസിന് താല്‍പര്യമില്ല

പിസി തോമസിന് താല്‍പര്യമില്ല

എന്നാല്‍ ലയനത്തിന് പിസി തോമസിന് താല്‍പര്യമില്ല. കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയായി തന്നെ തങ്ങളെ മുന്നണിയില്‍ എടുക്കണമെന്നാണ് അദ്ദേഹത്തിന്‍റെ ആവശ്യം. യുഡിഎഫിന്‍റെ ഭാഗമായി കാഞ്ഞിപ്പള്ളി സീറ്റില്‍ മത്സരിക്കാനാണ് പിസി തോമസിന് താല്‍പര്യം. എന്നാല്‍ ഈ സീറ്റില്‍ ജോസഫ് വിഭാഗത്തില്‍ നിന്നുമുള്ള മുൻ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തോമസ് കുന്നപ്പള്ളി രംഗത്തുമുണ്ട്....

കയ്യകലത്ത് ഭാഗ്യം; 1.15 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

Recommended Video

cmsvideo
SV pradeep's demise is not an accident says pc George | Oneindia Malayalam

English summary
orge may not join UDF ?, League and PJ Joseph says no; put merger option before PC Thomas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X