പിസി ജോര്‍ജ് എംഎല്‍എ സ്ഥാനം രാജി വെച്ചു, പൂഞ്ഞാറിൽ കരുത്തരായ എതിരാളികൾ, തീപാറും പോരാട്ടം
കോട്ടയം: ഇക്കുറിയും നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയാനായാണ് പിസി ജോര്‍ജ് പൊരുതാനിറങ്ങുന്നത്. കേരള ജനപക്ഷം സെക്യുലര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിട്ടാണ് പിസി ജോര്‍ജ് ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കുന്നത്.
തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പ് പിസി ജോര്‍ജ് എംഎല്‍എ സ്ഥാനം രാജി വെച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ
കര്‍ഷക പ്രതിഷേധം: 12 മണിക്കൂര്‍ ഭാരത് ബന്ദിന് തുടക്കമായി, ചിത്രങ്ങൾ കാണാം

2016ലെ ഞെട്ടിച്ച വിജയം
മുന്നണി ബന്ധങ്ങള്‍ എല്ലാം ഉപേക്ഷിച്ച് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായാണ് പൂഞ്ഞാറില്‍ നിന്ന് പിസി ജോര്‍ജ് മത്സരിച്ചത്. അന്ന് എല്‍ഡിഎഫിനേയും യുഡിഎഫിനേയും ഞെട്ടിച്ച് പിസി ജോര്‍ജ് വിജയിക്കുകയും ചെയ്തു. 27, 821 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്നും കഴിഞ്ഞ തവണ പിസി ജോര്‍ജ് സ്വതന്ത്രനായി ജയിച്ചത്.

രാജി വെച്ചു
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച ശേഷം മറ്റ് പാര്‍ട്ടികളില്‍ ചേര്‍ന്നാണ് അയോഗ്യത ഉണ്ടാവും. ഈ സാഹചര്യത്തില്‍ കൂടിയാണ് എംഎല്‍എ സ്ഥാനം നാമനിര്‍ദേശ പത്രിക കൊടുക്കുന്നതിന് മുന്‍പായി രാജി വെച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നാല്‍ ഇത് ബാധകമല്ല. ആദ്യം യുഡിഎഫില്‍ നിന്നും പിന്നെ എന്‍ഡിഎയില്‍ നിന്നും പുറത്ത് വന്നതിന് ശേഷമാണ് പിസി ജോര്‍ജ് ജനപക്ഷം പാര്‍ട്ടി ആരംഭിച്ചത്.

മുന്നണികൾക്ക് വേണ്ട
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി യുഡിഎഫില്‍ ഇടംപിടിക്കാന്‍ പിസി ജോര്‍ജ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ കടുത്ത എതിര്‍പ്പാണ് പിസി ജോര്‍ജിന് മുന്നില്‍ യുഡിഎഫിന്റെ വാതില്‍ അടച്ചത്. രമേശ് ചെന്നിത്തലയ്ക്ക് പിസി ജോര്‍ജിനെ മുന്നണിയിലെടുക്കാന്‍ താല്പര്യം ഉണ്ടായിരുന്നു. അതേസമയം കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം കടുത്ത എതിര്‍പ്പ് ഉന്നയിച്ചു.

2016ലെ മാജിക് ആവർത്തിക്കാൻ
ഇടത് മുന്നണിയുടെ വാതില്‍ നേരത്തെ മുതല്ക്കേ പിസി ജോര്‍ജിന് മുന്നില്‍ അടഞ്ഞ് കിടക്കുകയാണ്. പിസി ജോര്‍ജിനെ വീണ്ടും മുന്നണിയില്‍ എത്തിക്കാന്‍ എന്‍ഡിഎയും ശ്രമം നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടില്ല. 2016ലെ മാജിക് ഇക്കുറിയും പൂഞ്ഞാറില്‍ ആവര്‍ത്തിക്കാനാവും എന്നാണ് പിസി ജോര്‍ജ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.

കരുത്തരായ സ്ഥാനാർത്ഥികൾ
എന്നാല്‍ കഴിഞ്ഞ തവണ പൂഞ്ഞാറില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ദുര്‍ബലരായ സ്ഥാനാര്‍ത്ഥികള്‍ ആയിരുന്നു. ഇത്തവണ പൂഞ്ഞാര്‍ പിടിച്ചെടുക്കാന്‍ ഉറച്ചാണ് മുന്നണികള്‍. ശക്തരാ സ്ഥാനാര്‍ത്ഥികളെ തന്നെ പൂഞ്ഞാറില്‍ യുഡിഎഫും ഇടത് മുന്നണിയും ഇറക്കിയിട്ടുണ്ട്. ഇവരെ മാത്രമല്ല എന്‍ഡിഎ സ്ഥാനാര്‍ത്ഥിയേയും പൂഞ്ഞാറില്‍ പിസി ജോര്‍ജിന് നേരിടേണ്ടതായിട്ടുണ്ട്.

ടോമി കല്ലാനി മത്സരിക്കുന്നു
ടോമി കല്ലാനിയെ ആണ് പൂഞ്ഞാറില്‍ യുഡിഎഫ് ഇറക്കിയിരിക്കുന്നത്. കോട്ടയം ഡിസിസി പ്രസിഡണ്ട് ആയിരുന്നു കല്ലാനി. ഇടതുപക്ഷത്ത് നിന്നും കേരള കോണ്‍ഗ്രസ് എം നേതാവ് സെബാസ്റ്റിയന് കളത്തുങ്കലും മത്സരിക്കുന്നു. എന്‍ഡിഎയില്‍ സഖ്യകക്ഷിയായ ബിഡിജെഎസിനാണ് സീറ്റ്. എംപി സെന്‍ ആണ് പൂഞ്ഞാറിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ശക്തമായ ചതുഷ്ക്കോണ മത്സരത്തിനാണ് പൂഞ്ഞാര്‍ ഇക്കുറി സാക്ഷിയാകുന്നത്.

മുസ്ലീം വോട്ടർമാർ എതിര്
2016ലെ സാഹചര്യമല്ല പൂഞ്ഞാറില്‍ ഇക്കുറി പിസി ജോര്ജിനുളളത്. പിസിയുടെ ഉറച്ച വോട്ട് ബാങ്കെന്ന് കരുതിയിരുന്ന മുസ്ലീം സമുദായം ഇത്തവണ പിസി ജോര്‍ജിന് എതിരെ തിരിഞ്ഞിരിക്കുന്ന കാഴ്ചയാണ്. പിസി ജോര്‍ജ് നിരന്തരമായി നടത്തുന്ന മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളാണ് അതിന് പ്രധാന കാരണം. മാത്രമല്ല കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് പിസി ജോര്‍ജ് ബിജെപിക്കൊപ്പം ചേര്‍ന്നതും മണ്ഡലത്തില്‍ വിരുദ്ധ വികാരമുണ്ടാക്കിയിട്ടുണ്ട്.
ക്യൂട്ടായി പാർവ്വതി നായർ, ചിത്രങ്ങൾ കാണാം
Recommended Video
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications