കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേട്ടാലറയ്ക്കുന്ന തെറി; ആ പെണ്‍കുട്ടി ഒരു സ്ത്രീയാണോ... ഭാഗ്യലക്ഷ്മി വിവാദത്തില്‍ പിസി ജോര്‍ജ്

Google Oneindia Malayalam News

കൊച്ചി: സ്ത്രീകളെ അധിക്ഷേപിച്ച യുട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ നടന്ന കൈയ്യേറ്റം സംബന്ധിച്ച് വിവിധ കോണുകളില്‍ നിന്ന് അഭിപ്രായം ഉയരുകയാണ്. അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തുവന്നു. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും മറ്റു രണ്ടുപേരും ചേര്‍ന്നാണ് വിജയ് പി നായരെ ഗാന്ധാരി അമ്മന്‍ കോവിലിനടുത്ത് ഇയാള്‍ താമസിക്കുന്ന സ്ഥലത്തെത്തി കൈയ്യേറ്റം ചെയ്തത്.

അവര്‍ ചെയ്തത് ശരിയാണ് എന്ന അഭിപ്രായവുമായി പല പ്രമുഖരും രംഗത്തുണ്ട്. എന്നാല്‍, നിയമം കൈയ്യിലെടുക്കുന്നത് ശരിയല്ല എന്ന അഭിപ്രായവും ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന്റെ പ്രതികരണം വന്നിരിക്കുന്നത്. മനോരമ ന്യൂസില്‍ സംസാരിക്കുകയായിരുന്നു പിസി ജോര്‍ജ്...

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

ശനിയാഴ്ച വൈകീട്ടാണ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ തുടങ്ങിയവര്‍ ചേര്‍ന്ന് വിജയ് പി നായരുടെ താമസസ്ഥലത്തെത്തി ആക്രമിച്ചത്. മൂന്ന് പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീകളെ അധിക്ഷേപിച്ചതിന് വിജയ് പി നായര്‍ക്കെതിരെയും കേസുണ്ട്. കേസെടുത്ത വിഷയത്തിലും വ്യത്യസ്ത അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

 ഭാഗികമായി കുഴപ്പമില്ല

ഭാഗികമായി കുഴപ്പമില്ല

സംഭവത്തില്‍ വ്യത്യസ്തമായ നിലപാടാണ് പിസി ജോര്‍ജ് എംഎല്‍എ സ്വീകരിച്ചത്. മൂന്ന് പേര്‍ ചേര്‍ന്ന് വീട്ടിലെത്തി മര്‍ദ്ദിച്ചതിനെ ഭാഗികമായി അദ്ദേഹം കുഴപ്പമില്ല എന്ന് പറഞ്ഞെങ്കിലും വളരെ മോശമായ ഭാഷയില്‍ സംസാരിച്ചത് ശരിയായില്ല എന്ന് പിസി ജോര്‍ജ് പറഞ്ഞു. കേട്ടാലറയ്ക്കുന്ന തെറിയാണ് ഒരു സ്ത്രീ വിളിച്ചതെന്നും പിസി ജോര്‍ജ് പറഞ്ഞു.

ഒരുപാട് വിഷമം തോന്നി

ഒരുപാട് വിഷമം തോന്നി

വീഡിയോ കണ്ടപ്പോള്‍ ഒരുപാട് വിഷമം തോന്നി. ഫെമിനിസത്തിന് വിലയില്ലേ. സ്ത്രീത്വത്തിന് വിലയില്ലേ. വിജയ് പി നായര്‍ എന്ന പൊട്ടന്‍ പറഞ്ഞത് ഒട്ടും ശരയല്ല. ഒരു സ്ത്രീയെയും ഇത്ര മോശം ഭാഷയില്‍ പറയരുത് എന്നാണ് എന്റെ നിലപാട്. അതിനോട് ഒരിക്കലും യോജിക്കാനാകില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

രണ്ടടിയും കൊടുത്ത്...

രണ്ടടിയും കൊടുത്ത്...

മൂന്ന് സ്ത്രീകളും പോയി രണ്ടടിയും കൊടുത്ത് ഇറങ്ങിപ്പോന്നിരുന്നെങ്കില്‍ അത്ര പ്രശ്‌നമില്ലായിരുന്നു. ഇവര്‍ അതാണോ ചെയ്തത്. മഷിയില്‍ കുളിപ്പിച്ചു. ചൊറിയണം അയാളുടെ മുണ്ടിനടിയില്‍ ഇട്ടു. ചെവിക്കുറ്റിക്കടിച്ചു. അതൊക്കെ പോട്ടെ, കേട്ടാലറയ്ക്കുന്ന തെറി വിളിച്ചു- ഇതൊക്കെ ശരിയാണോ എന്ന് പിസി ജോര്‍ജ് ചോദിക്കുന്നു.

എന്റെ ദൈവം തമ്പുരാനേ

എന്റെ ദൈവം തമ്പുരാനേ

ശ്രീലക്ഷ്മി എന്ന് പറയുന്ന സ്ത്രീയുടെ ശബ്ദം ഞാന്‍ കേട്ടിരുന്നു. എന്റെ ദൈവം തമ്പുരാനേ ഇതൊരു സ്ത്രീയാണോ. ചന്തപെണ്ണുങ്ങള്‍ പറയുമോ ഇത്രയും മോശമായി. സ്ത്രീകള്‍ക്ക് ചേര്‍ന്നതാണോ. ഇതാണോ ഫെമിനിസം. എത്ര സംഭവമുണ്ടായി. അന്നൊന്നും ഈ മൂന്ന് സ്ത്രീകളെയും കണ്ടിരുന്നില്ലല്ലോ എന്നും പിസി ജോര്‍ജ് പറഞ്ഞു.

Recommended Video

cmsvideo
തെളിവുസഹിതം ഇതാ പൊളിച്ചടുക്കി,വിജയ് പി കമ്പി വ്യാജൻ
നാണം കെട്ട പരിപാടി

നാണം കെട്ട പരിപാടി

വാളയാര്‍ പെണ്‍കുട്ടികളുടെ വിഷയത്തില്‍ ഈ സ്ത്രീകള്‍ എവിടെ ആയിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍ കൊറോണ സംശയിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചപ്പോള്‍ ഇവരെവിടെ ആയിരുന്നു. ഇത് തന്‍പ്രമാണിത്വം കാണിച്ച് പേരുണ്ടാക്കാന്‍ വേണ്ടി നാണം കെട്ട പരിപാടിയാണിത്. സ്ത്രീ സമൂഹത്തിന് അപമാനമാണ് ഇവര്‍ കാണിച്ചതെന്നും പിസി ജോര്‍ജ് പറഞ്ഞു.

റാണു മണ്ഡലിന്റെ ഇന്നത്തെ അവസ്ഥ ദയനീയം; മനോഹര ശബ്ദത്തിലൂടെ മനം കവര്‍ന്ന ഗായികറാണു മണ്ഡലിന്റെ ഇന്നത്തെ അവസ്ഥ ദയനീയം; മനോഹര ശബ്ദത്തിലൂടെ മനം കവര്‍ന്ന ഗായിക

English summary
PC George MLA response about Bhagyalakshmi Youtuber attack case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X