സിസ്റ്റർ ലൂസി സാത്താൻ സേവക്കാരി, വൃത്തികെട്ട സ്ത്രീ, സ്ത്രീ വിരുദ്ധ പരാമർശങ്ങളുമായി പിസി ജോർജ്!
കോട്ടയം: കടുത്ത സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുമായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ് വീണ്ടും. സിസ്റ്റര്‍ ലൂസി കളപ്പുരയേയും ബിന്ദു അമ്മിണിയേയും തൃപ്തി ദേശായിയേയും അടക്കമാണ് പിസി ജോര്‍ജ് അധിക്ഷേപിച്ചത്. കോട്ടയം പ്രസ് ക്ലബ്ബില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പിസി ജോര്‍ജിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍. സഭയില്‍ കന്യാസ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ തുറന്ന് പറഞ്ഞ സിസ്റ്റര്‍ ലൂസി ബ്ലാക്ക് മാസ്സിന്റെ ആളാണെന്ന് പിസി ജോര്‍ജ് ആരോപിച്ചു.
'ദിലീപേട്ടാ വിലക്കിനെ കുറിച്ച് എന്താണ് അഭിപ്രായം'? ഷെയിൻ വിവാദത്തിൽ ദിലീപിന്റെ മറുപടി ഇങ്ങനെ
സാത്താന്‍ സേവയുടെ ഭാഗമായിട്ടാണ് സഭയ്‌ക്കെതിരെ ആത്മകഥ എഴുതുന്നത്.
ലൂസി കളപ്പുരയ്ക്കല്‍ വൃത്തികെട്ട സ്ത്രീയാണ്. അവര്‍ നടത്തുന്നത് കളള കച്ചവടമാണ്. നഗരത്തില്‍ പലയിടത്തും ലൂസിയുടെ ചിത്രം പതിച്ച വലിയ ബോര്‍ഡുകള്‍ വെക്കുന്നുണ്ടെന്നും ഇതിനൊക്കെയുളള പണം എവിടെ നിന്നാണ് എന്നും പിസി ജോര്‍ജ് ചോദിച്ചു.
ലൂസിയുടെ ആത്മകഥ വായിക്കുന്നതിലും ഭേദം ആത്മഹത്യ ചെയ്യുന്നതാണ് എന്നും പിസി ജോര്‍ജ് പറഞ്ഞു. ലൂസിയുടെ ആരോപണത്തിന് മെത്രാന്‍മാരാണ് മറുപടി പറയേണ്ടത്. എന്തുകൊണ്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച വൈദികരുടെ പേര് പറയാന്‍ ലൂസി തയ്യാറാകാത്തത് എന്നും പിസി ജോര്‍ജ് ചോദിച്ചു. തനിക്കെതിരെ 6 കേസുകള്‍ ഉളളത് കൊണ്ട് മാത്രം ഈ വിഷയത്തില്‍ കൂടുതലൊന്നും പറയുന്നില്ലെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നിരപരാധിയാണെന്നും പിസി ജോര്‍ജ് പറഞ്ഞു. ശബരിമല കയറിയ ബിന്ദു അമ്മിണി കാണിക്കുന്നത് ചാനലില്‍ മുഖം കാട്ടാനുളള കോപ്രായങ്ങളാണെന്ന് പിസി ജോര്‍ജ് ആരോപിച്ചു. ഭൂമാതാ ബ്രിഗേഡ് നേതാവായ തൃപ്തി ദേശായിക്ക് സൂക്കേടാണെന്നും പൂഞ്ഞാര്‍ എംഎല്‍എ അധിക്ഷേപിച്ചു. ആ സൂക്കേട് തീര്‍ക്കാന്‍ കഴിയുന്നവര്‍ അവിടെ തന്നെയുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.