കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കില്ലപ്പട്ടി നിന്നാല്‍ ജയിക്കുന്നിടത്ത് തോറ്റില്ലേ'; ഏറ്റുമുട്ടി സ്റ്റീഫന്‍ ജോര്‍ജും ഷോണ്‍ ജോര്‍ജും

Google Oneindia Malayalam News

കോട്ടയം; പൂഞ്ഞാര്‍ എംഎല്‍എയും ജനപക്ഷം നേതാവുമായി പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രതികരണങ്ങളാണ് യുഡിഎഫിന്‍റെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന് വരുന്നത്. യുഡിഎഫിന്‍റെ ഭാഗമാവാന്‍ താല്‍പര്യം ഉണ്ടെന്ന് പിസി ജോര്‍ജ് പരസ്യമായി വ്യക്തമാക്കിയതോടെയാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്. പിസി ജോര്‍ജിന്‍റെ കാര്യത്തില്‍ യുഡിഎഫ് പ്രാദേശിക നേതൃത്വം ആദ്യം തന്നെ വലിയ എതിര്‍പ്പാണ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ ജോര്‍ജിനെ മുന്നണിയിലോ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയിലോ എടുക്കില്ലെന്ന് വ്യക്തമാക്കി പിജെ ജോസഫും രംഗത്ത് എത്തി. ജോസഫിന്‍റെ ഈ പ്രതികരണത്തിനുമേല്‍ മീഡിയവണ്‍ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ കേരള കോണ്‍ഗ്രസ് എം നേതാവായ സ്റ്റീഫന്‍ ജോര്‍ജും പിസി ജോര്‍ജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജും പരസ്യമായി ഏറ്റമുട്ടുകയും ചെയ്തു.

സ്റ്റീഫന്‍ ജോര്‍ജ് അവകാശപ്പെട്ടത്

സ്റ്റീഫന്‍ ജോര്‍ജ് അവകാശപ്പെട്ടത്

പിസി ജോര്‍ജിനെ യുഡിഎഫില്‍ എടുക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് പിജെ ജോസഫ് ആണെന്നാണ് കേരള കോണ്‍ഗ്രസ് എം നേതാവ് സ്റ്റീഫന്‍ ജോര്‍ജ് അവകാശപ്പെട്ടത്. യുഡിഎഫിലെ പല നേതാക്കള്‍ക്കും പിസി ജോര്‍ജിന്‍റെ കാര്യത്തില്‍ താല്‍പര്യം ഉണ്ടായിരുന്നു. എന്നാല്‍ പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കരുതെന്ന് ആവശ്യപ്പെട്ട് പൂഞ്ഞാറിലെ മുഴുവന്‍ മണ്ഡലം കമ്മറ്റികളും പ്രമേയം പാസാക്കിയതോടെയാണ് തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോയതെന്നും അദ്ദേഹം പറയുന്നു.

പിസി ജോര്‍ജിന്‍റെ നാവും പ്രവര്‍ത്തിയും

പിസി ജോര്‍ജിന്‍റെ നാവും പ്രവര്‍ത്തിയും

പൊതുവികാരം ഉയര്‍ന്നതോടെ പിജെ ജോസഫും പുറകോട്ട് പോവുകയായിരുന്നു. എല്‍ഡിഎഫും അദ്ദേഹത്തെ മുന്നണിയില്‍ എടുക്കില്ല. ഒരു മുന്നണിക്കും പിസി ജോര്‍ജിനോട് താല്‍പര്യം ഇല്ല. അദ്ദേഹത്തിന്‍റെ രീതികള്‍ തന്നെയാണ് അതിന്‍റെ കാരണം. യുഡിഎഫ് പിസി ജോര്‍ജിനെ എടുത്താല്‍ എല്‍ഡിഎഫിന് ആശ്വാസമേയുള്ളു. ആ സീറ്റില്‍ ഞങ്ങള്‍ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പിസി തോമസിന്‍റെ കാര്യത്തില്‍

പിസി തോമസിന്‍റെ കാര്യത്തില്‍

വരുന്ന തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ പിജെ ജോസഫിന് ഇനി ആകെ ഉള്ള ഒരു മാര്‍ഗം പിസി തോമസിന്‍റെ കേരള കോണ്‍ഗ്രസുമായി ലയിച്ച് അദ്ദേഹത്തിന്‍റെ പാര്‍ട്ടിയുടെ പേരും ചിഹ്നവും സ്വന്തമാക്കലാണ്. അതാണ് പിസി തോമസിന്‍റെ കാര്യത്തിലുള്ള സ്ഥിതിയെന്നും സ്റ്റീഫന്‍ ജോര്‍ജ് പറയുന്നു.

പിസി ജോര്‍ജ് ഒറ്റപ്പെടും

പിസി ജോര്‍ജ് ഒറ്റപ്പെടും

പിസി ജോര്‍ജിന്‍റെ കാര്യത്തില്‍ സംസാരവും പ്രവര്‍ത്തനവും കാരണം അദ്ദേഹം സ്വയം വരുത്തിവെച്ച വിനയാണ്. സ്വന്തം പെരുമാറ്റം കൊണ്ട് ഉണ്ടാക്കിയ ബുദ്ധിമുട്ടാണ് പിസി ജോര്‍ജ് അനുഭവിക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ പിസി ജോര്‍ജ് ഒറ്റപ്പെടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അദ്ദേഹത്തിന്‍റെ സംസാരം ജനങ്ങളും ഒരു മുന്നണിയും ഉള്‍ക്കൊന്നില്ല.

ജോര്‍ജ് ലീഗ് നേതാക്കളെ കണ്ടു

ജോര്‍ജ് ലീഗ് നേതാക്കളെ കണ്ടു

മുസ്ലിം ലീഗിലെ നേതാക്കന്‍മാരെ പിസി ജോര്‍ജ് പോയി കാണുകയുണ്ടായി. എന്നാല്‍ പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്‍റിനെ പോയി കാണാനാണ് ലീഗ് നേതൃത്വം ജോര്‍ജിനോട് ആവശ്യപ്പെട്ടത്. അദ്ദേഹത്തെ പോയി കണ്ടപ്പോള്‍ പ്രാദേശിക നേതൃത്വം സമ്മതിക്കുന്നില്ലെന്ന കാര്യമാണ് പറഞ്ഞത്. അവസാനം മുസ്ലിം സമുദായത്തോട് പരസ്യമായ മാപ്പ് പറയുകയാണ് ഉണ്ടായതെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞത്.

ഷോണ്‍ ജോര്‍ജിന്‍റെ മറുപടി

ഷോണ്‍ ജോര്‍ജിന്‍റെ മറുപടി

ചര്‍ച്ചയില്‍ ഉണ്ടായിരുന്ന പിസി ജോര്‍ജിന്‍റെ മകനും ജനപക്ഷം നേതാവുമായി ഷോണ്‍ ജോര്‍ജ് രൂക്ഷമായ ഭാഷയിലാണ് പിന്നീട് സ്റ്റീഫന്‍ ജോര്‍ജിന് മറുപടി നല്‍കിയത്. കില്ലപ്പട്ടിയെ കെട്ടിയിട്ടാല്‍ പോലും ജയിക്കുന്ന കടുത്തുരുത്തിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിന്ന് തോറ്റ ഒരാളാണ് ഈ ചാരിത്ര പ്രസംഗം നടത്തുന്നത് എന്ന് കേള്‍ക്കുന്നതാണ് രസകരമായ കാര്യം എന്നായിരുന്നു ഷോണ്‍ ജോര്‍ജിന്‍റെ മറുപടി.

പുഞ്ഞാര്‍ ജയിക്കാന്‍

പുഞ്ഞാര്‍ ജയിക്കാന്‍

പുഞ്ഞാര്‍ ജയിക്കാന്‍ ഞങ്ങള്‍ക്ക് അറിയാം. യുഡിഎഫില്‍ ചേരാന്‍ അവരുടെ നേതാക്കള്‍ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. അതേ കുറിച്ച് മാണി ഗ്രൂപ്പ് നേതാവ് സ്റ്റീഫന്‍ ജോര്‍ജിനോട് പറയേണ്ട ആവശ്യമില്ല. പിജെ ജോസഫ് പറഞ്ഞത് അദ്ദേഹത്തിന്‍റെ അഭിപ്രായം ആയിരിക്കും. അത് ഉള്‍ക്കൊള്ളണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് യുഡിഎഫ് ആണെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന് തിരിച്ചടിയുണ്ടാവും

യുഡിഎഫിന് തിരിച്ചടിയുണ്ടാവും

കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലേക്ക് പോയതിന്‍റെ വിടവ് നികത്താന്‍ യുഡിഎഫിന് ഇതുവരെ സാധിച്ചിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അതാണ് തെളിയിക്കുന്നത്. അഭിഭ്രായങ്ങള്‍ തുറന്ന് പറയുമ്പോഴാണ് തലവേദന ഉണ്ടാകുന്നതെങ്കില്‍ അത് പിന്നെയും ഉണ്ടാവും. നിലവിലെ അവസ്ഥയില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ യുഡിഎഫിന് തിരിച്ചടിയുണ്ടാവും. അത് മനസ്സിലാക്കിയാണ് ചര്‍ച്ചകള്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

അപ്പന്‍റെ മകന്‍

അപ്പന്‍റെ മകന്‍


എന്നാല്‍ അപ്പന്‍റെ മകന്‍ തന്നെയാണ് ഷോണ്‍ ജോര്‍ജെന്ന് തെളിയിച്ചിരിക്കുകയാണെന്നായിരുന്നു സ്റ്റീഫന്‍ ജോര്‍ജിന്‍റെ മറുപടി. വാ പൊളിച്ചാല്‍ പട്ടിയുടേയും പോത്തിന്‍റെയും കാര്യമാണ് പറയുന്നത്. ഷോണിന്‍റെ അപ്പന്‍ പൂഞ്ഞാറില്‍ തോറ്റ കാര്യം മറക്കരുത്. അപ്പന്‍റെ പാത തുടര്‍ന്നാല്‍ രക്ഷയുണ്ടാകില്ലെന്ന് മകന്‍ മനസ്സിലാക്കണമെന്നും സ്റ്റീഫന്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ബാര്‍ കോഴ എവിടെ എത്തി

ബാര്‍ കോഴ എവിടെ എത്തി

കേരള കോണ്‍ഗ്രസ് എം ഇപ്പോള്‍ എല്‍ഡിഎഫില്‍ അല്ലേ. രാഷ്ട്രീയ മര്യാദ എന്ന് ഇനിയും പറയുന്നതില്‍ കാര്യമെന്താണ്. മുന്നണി മാറ്റങ്ങള്‍ സ്വാഭാവികമാണ്. കെഎം മാണിക്കെതിരെ കൃത്യമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ആ പാര്‍ട്ടിയില്‍ നിന്നും ഞങ്ങള്‍ പുറത്ത് വന്നത്. ബാര്‍കോഴ സത്യമാണെന്ന് അറിയാത്ത ആരെങ്കിലും ഉണ്ടോ. ജോസ് കെ മാണിക്കെതിരെ അടക്കം അന്വേഷണം നടത്തിയിട്ട് എവിടെ എങ്കിലും എത്തിയോയെന്നും ഷോണ്‍ ജോര്‍ജ് ചോദിച്ചു.

കയ്യകലത്ത് ഭാഗ്യം; 1.15 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

English summary
PC George mla's UDF entry; shone george and Stephen George clash in channel discussion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X