മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്‍റെ മരണം കൊലപാതകം; ചില കാര്യം തുറന്നു പറയുമെന്ന് പിസി ജോര്‍ജ്
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്‍റെ മരണത്തില്‍ ദുരൂഹതയാരോപിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പടേയുള്ള രാഷ്ട്രീയ നേതാക്കളും അദ്ദേഹത്തിന്‍റെ കുടുംബവും. പ്രദീപിന്‍റെ അപകടമരണം ആസൂത്രിതമാണന്ന് സംശയം ഉണ്ടെന്നും പ്രദീപിന് പലരില്‍ നിന്നും ഭീഷണിയുണ്ടായിരുന്നതായുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. മകനെ ചതിച്ചു കൊന്നതാണ്. അവന്റെ തുറന്ന നിലപാടുകൾ ആസൂത്രിതമായ ഒരു അപകടമരണത്തിലെത്തിച്ചോയെന്ന സംശയമുണ്ടെന്നാണ് അദ്ദേഹത്തിന്‍റെ അമ്മ പറയുന്നത്. ഇതേ സംശയമാണ് പിസി ജോര്‍ജ് എംഎല്‍എയും ഉന്നയിക്കുന്നത്.

പിസി ജോര്‍ജ് പറയുന്നു
മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നൂറ് ശതമാനം വിശ്വസിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് മാനസിക രോഗികള്‍ക്ക് മാത്രമെ പറയാന്‍ സാധിക്കുകയുള്ളു. ഇത് ആശൂത്രിതമായ ഒരു കൊലപാതകമാണോയെന്ന് ഞാന്‍ സംശയക്കുന്നുണ്ട്. അക്കാര്യം ആര്‍ക്ക് മുന്നിലും തുറന്നു പറയാന്‍ എനിക്ക് മടിയില്ലെന്നും പിസി ജോര്‍ജ് പറയുന്നു.

പ്രദീപിന്‍റെ സ്വഭാവം
പ്രദീപിന്‍റെ സ്വഭാവം നമുക്ക് അറിയാം. വളെര റാഷ് ആയിട്ടും അഗ്രസീവ് ആയിട്ടും പെരുമാറുന്ന സ്വഭാവക്കാരനായിരുന്നു അദ്ദേഹം. ഉള്ളകാര്യം ഉള്ളത് പോലെ ജനങ്ങളെ അറിയിച്ചിരുന്ന ആളാണ് പ്രദീപ്. വളരെ അധികം എതിരാളികള്‍ അദ്ദഹേത്തിന് ഉണ്ടായിരുന്നെന്ന കാര്യം മാധ്യമപ്രവര്‍ത്തക മേഖലയില്‍ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും റിപ്പോര്‍ട്ടര്‍ ചാനലില്‍ അദ്ദേഹം പറഞ്ഞു.

സിസിടിവി ദൃശ്യങ്ങള്‍
ആ നിലക്ക് ഏറ്റവും എളുപ്പ വഴി ഇതുപോലുള്ള അപകടങ്ങളാണ്. ആള് തട്ടിപ്പോവും പിടുത്തവും കിട്ടില്ല. ഇപ്പോള്‍ സിസിടിവി ഉണ്ടല്ലോ. ആ സിസിടിവി നോക്കിയിട്ട് നമ്പര്‍ കിട്ടിയില്ലെന്നാണ് പൊലീസ് പറഞ്ഞത്. അവിടെ കിട്ടിയില്ലെങ്കില്‍ ആ വണ്ടി പോയ റൂട്ടില്‍ ഇത്തിരി അകലെയുള്ള സിസിടിവി ദൃശ്യങ്ങള്‍ നോക്കിയാല്‍ കിട്ടില്ലേ. ആ സിസിടിവി ദൃശ്യങ്ങളെല്ലാം പരിശോധിക്കണം.

എന്‍റെ മനസ്സില്‍ തോന്നുന്നത്
ഇത്തരം പരിശോധനകള്‍ നടത്തിയാല്‍ വണ്ടി ഏതാണെന്ന് തിരിച്ചറിയാന്‍ സാധിക്കും. അത് ചെയ്യാതെ ഇതില്‍ ദുരൂഹതയുണ്ടോയെന്ന് ചോദിച്ചിരുന്നിട്ട് കാര്യമൊന്നും ഇല്ല. ഇത് കൊലപാതകം ആണോയെന്ന് ചോദിച്ചാല്‍ അങ്ങനെ പറയാനാണ് എനിക്ക് തോന്നുന്നത്. എന്‍റെ മനസ്സില്‍ തോന്നുന്നത് തെറ്റാറില്ല. പ്രദീപ് നല്ല ഒരു ഫ്രണ്ടാണ്. അത് അദ്ദേഹത്തെ അടുത്ത് പരിചയമുള്ള എല്ലാവര്‍ക്കും അറിയാം.

മാധ്യമപ്രവര്‍ത്തനത്തില്‍
എന്നാല്‍ തന്‍റെ മാധ്യമപ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിന് ഒരു സൗഹൃദവും ഇല്ല. അദ്ദേഹം അയാള്‍ക്ക് കാണുന്നത് പോലെ റിപ്പോര്‍ട്ട് ചെയ്യും. ഞാന്‍ ചെയ്തത് തെറ്റാണെങ്കിലും പിസി ജോര്‍ജ് ചെയ്തത് തെറ്റാണ് എന്ന് പറയുന്ന സ്വഭാവക്കാരനാണ്. സ്നേഹമൊക്കെ വേറെ കാര്യം. അപ്പോള്‍ സ്വാഭാവികമായും അദ്ദേഹത്തിന് എതിരാളികള്‍ ഉണ്ടാവുമെന്നും പിസി ജോര്‍ജ് പറയുന്നു.

എന്‍റെ സംശയങ്ങള്‍
ഒന്ന് ആലോചിച്ച് നോക്ക്. 45 വയസ്സുള്ള നല്ല ഒരു ചെറുപ്പക്കാരന്‍, നല്ലൊരു മാധ്യമ സുഹൃത്ത് മൃഗീയമായി കൊലചെയ്യപ്പെടുക എന്ന് പറയുന്നത് എത്ര ദുഃഖകരമാണ്. വലിയ മനഃപ്രയാസം ഉണ്ട്. കുടുംബത്തില്‍ പങ്കു ചേരുന്നു എന്ന് പറഞ്ഞ് മാത്രം അവസാനിപ്പിക്കുകയാണ്. ഇപ്പോള്‍ ഒരു സംശയവും ഉന്നയിക്കുന്നില്ല. ഒരു രണ്ട് ദിവസം കൂടി പോലീസിന് കൊടുക്കുകയാണ് . പൊലീസ് അന്വേഷിച്ച് സത്യം കണ്ടെത്തുന്നില്ലെങ്കില്‍ എന്‍റെ സംശയങ്ങള്‍ മുഴുവന്‍ വിളിച്ചു പറയുമെന്നും അദ്ദേഹം പറഞ്ഞു.

ഭീഷണി ഉണ്ടായിരുന്നു
അതേസമയം എസ് വി പ്രദീപിന് സാമൂഹ്യ മാധ്യമങ്ങളിലൂടേയും മറ്റും ഭീഷണി ഉണ്ടായിരുന്നതായാണ് സഹോദരി പ്രീജ എസ് നായരും പറയുന്നത്. നേമം പൊലീസ് സ്റ്റേഷനില്‍ ഫോര്‍ട്ട് എസിയുടെ നേതൃത്വത്തില്‍ പ്രദീപിന്‍റെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രദീപിനെ ഇടിച്ചിട്ടത് ടിപ്പര്‍ ലോറിയാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. എന്നാല്‍ ഇതിന്‍റെ ഉടമസ്ഥനെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.

കാരയ്ക്കാമണ്ഡപം
അപകടം നടന്ന കാരയ്ക്കാമണ്ഡപം തുലവിളയ്ക്ക് സമീപത്തെ വിവിധ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇടിച്ചിട്ട വാഹനം ഏതാണെന്ന് കണ്ടെത്തിയത്. ടിപ്പര്‍ ലോറിയിടിച്ചാണ് അപകരമുണ്ടായതെന്ന് ദൃക്സാക്ഷികളും പറഞ്ഞിരുന്നു. അപകടത്തില്‍ ബൈക്കിന്‍റെ ഫൂട്ട് റെസ്റ്റിന് മാത്രമാണ് കേട് പാട് പറ്റിയത്. ദുരൂഹത ഉയര്‍ന്നതോടെ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് പൊലീസ് അന്വേഷണം ആരഭിച്ചിട്ടുണ്ട്.

പ്രത്യേക അന്വേഷണസംഘം
തിരുവനന്തപുരം ഫോർട്ട് അസി. കമ്മീഷണറുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘത്തെ രൂപവത്‌കരിച്ചിരിക്കുന്നത്. എസ് വി പ്രദീപിന്റെ അപകടമരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അദ്ദേഹം സഞ്ചരിച്ച ഇരുചക്രവാഹനത്തെ ഇടിച്ച വണ്ടി ഏതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലന്നാണ് അറിയുന്നത്. ഇക്കാര്യത്തില്‍ ഉന്നത തല അന്വേഷണം നടത്തണം. വസ്തുതകള്‍ പുറത്ത് കൊണ്ടുവരണം.
262 ദശലക്ഷം രൂപ കയ്യില്‍ എത്തണോ ? ഇതാ ഇന്ത്യയില്‍ നിന്നും മികച്ച അവസരം, ഭാഗ്യം പരീക്ഷിക്കാം