Get Updates
Get notified of breaking news, exclusive insights, and must-see stories!

'ചിരിച്ച് കൊണ്ട് കഴുത്തറക്കും', ഉമ്മൻചാണ്ടിക്കെതിരെ പിസി ചാക്കോയ്‌ക്കൊപ്പം ചേര്‍ന്ന് പിസി ജോര്‍ജ്

തിരുവനന്തപുരം: നിര്‍ണായകമായ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിലെത്തി നില്‍ക്കേ മുതിര്‍ന്ന നേതാവ് പിസി ചാക്കോ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ്. കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലെന്നും ഗ്രൂപ്പ് കളികളാണ് എന്നും ആരോപിച്ചാണ് പിസി ചാക്കോ രാജി വെച്ചിരിക്കുന്നത്.

ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ രൂക്ഷ വിമര്‍ശനം പിസി ചാക്കോ ഉയര്‍ത്തിയിട്ടുണ്ട്. ചാക്കോയുടെ വിമര്‍ശനം ഏറ്റുപിടിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോർജ്.

നന്ദിഗ്രാമില്‍ ആക്രമണശ്രമത്തിനിടെ പരിക്കേറ്റ് മമതാ ബാനര്‍ജി, ചിത്രങ്ങള്‍ കാണാം

കാരണം ഉമ്മൻ ചാണ്ടി

കാരണം ഉമ്മൻ ചാണ്ടി

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി യുഡിഎഫിലേക്ക് ജനപക്ഷം പാര്‍ട്ടിയെ എത്തിക്കാന്‍ പിസി ജോര്‍ജ് കിണഞ്ഞ് പരിശ്രമിച്ചിരുന്നു. എന്നാല്‍ ജോര്‍ജിന്റെ പാര്‍ട്ടിയെ മുന്നണിയില്‍ വേണ്ടെന്നാണ് യുഡിഎഫ് തീരുമാനിച്ചത്. തനിക്ക് യുഡിഎഫില്‍ പ്രവേശനം ലഭിക്കാത്തതിനുളള കാരണം ഉമ്മന്‍ചാണ്ടിയുടെ എതിര്‍പ്പാണ് എന്നാണ് പിസി ജോര്‍ജ് ആരോപിക്കുന്നത്.

ആ നന്ദി ഉമ്മന്‍ചാണ്ടിക്കില്ല

ആ നന്ദി ഉമ്മന്‍ചാണ്ടിക്കില്ല

തുടര്‍ന്ന് ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയും ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തിയും പിസി ജോര്‍ജ് രംഗത്ത് വന്നിരുന്നു. ഉമ്മന്‍ചാണ്ടി തന്നെ വഞ്ചിച്ചുവെന്നാണ് പിസി ജോര്‍ജ് ആരോപിച്ചത്. ശെല്‍വരാജിനെ കോണ്‍ഗ്രസില്‍ എത്തിച്ചപ്പോള്‍ താന്‍ ചക്കര ആയിരുന്നുവെന്നും ആ നന്ദി ഉമ്മന്‍ചാണ്ടിക്കില്ലെന്നും പിസി ജോര്‍ജ് കുറ്റപ്പെടുത്തി.

ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്ക്

ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്ക്

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ട പിസി ചാക്കോ ഉമ്മന്‍ചാണ്ടിക്കെതിരെ വിമര്‍ശനം നടത്തിയിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുളളില്‍ മൂന്ന് രാജ്യസഭാ സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്ക് ആണെന്നാണ് പിസി ചാക്കോ കുറ്റപ്പെടുത്തിയത്. പാര്‍ട്ടിയുടെ ഒരു ഫോറത്തിലും ചര്‍ച്ച ചെയ്യാതെ ആയിരുന്നു ഉമ്മന്‍ചാണ്ടിയുടെ തീരുമാനങ്ങളെന്നും പിസി ചാക്കോ ആരോപിച്ചു.

ചിരിച്ച് കൊണ്ട് കഴുത്തറക്കുന്ന വ്യക്തി

ചിരിച്ച് കൊണ്ട് കഴുത്തറക്കുന്ന വ്യക്തി

പിസി ചാക്കോയെ പിന്തുണച്ച് ജനപക്ഷം നേതാവ് കൂടിയായ പിസി ജോര്‍ജ് രംഗത്ത് വന്നിരിക്കുകയാണ്. പിസി ചാക്കോയുടെ പരാമര്‍ശങ്ങള്‍ നൂറ് ശതമാനം ശരിയാണെന്ന് പിസി ജോര്‍ജ് പറഞ്ഞു. താന്‍ നേരത്തെ നടത്തിയ വെളിപ്പെടുത്തലുകളെ ശരി വെക്കുന്നതാണ് പിസി ചാക്കോയുടെ പ്രതികരണം. ഉമ്മന്‍ചാണ്ടി വൈരാഗ്യം ഉളളവരെ ചിരിച്ച് കൊണ്ട് കഴുത്തറക്കുന്ന വ്യക്തിയാണെന്നും പിസി ജോര്‍ജ് കുറ്റപ്പെടുത്തി

കോണ്‍ഗ്രസില്‍ വളരാന്‍ അനുവദിക്കില്ല

കോണ്‍ഗ്രസില്‍ വളരാന്‍ അനുവദിക്കില്ല

തനിക്ക് ഇഷ്ടമില്ലാത്ത ആരെയും കോണ്‍ഗ്രസില്‍ വളരാന്‍ ഉമ്മന്‍ചാണ്ടി അനുവദിക്കില്ല. വളര്‍ന്ന് വരുന്ന കൂമ്പ് നുള്ളുന്ന വിദഗ്ധനാണ് ഉമ്മന്‍ചാണ്ടിയെന്നും പിസി ജോര്‍ജ് കുറ്റപ്പെടുത്തി. ഉമ്മന്‍ചാണ്ടി കാരണം സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്ന് മനം മടുത്ത് മാറി നിന്ന വ്യക്തിയാണ് വിഎം സുധീരന്‍ എന്നും പിസി ജോര്‍ജ് ആരോപിച്ചു. സുധീരന് കെപിസിസി അധ്യക്ഷ സ്ഥാനത്ത് ഇരിക്കാന്‍ സാധിക്കാതെ പോയത് ഗ്രൂപ്പ് നേതാക്കളുടെ അനിഷ്ടം കാരണമാണെന്ന് പിസി ചാക്കോ പറഞ്ഞിരുന്നു.

മനം കവരുന്ന അഴക്, നഭ നടേഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    മുസ്ലീങ്ങളെ തൊട്ടാൽ വെറുതെ വിടില്ല.. പി സി ജോർജ് നാടിന്റെ ശാപം | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+