തനിക്കെതിരെ നട്ടാൽ കുരുക്കാത്ത നുണകള്‍, മഞ്ഞ നോട്ടീസുകള്‍; ജനം മറുപടി പറയുമെന്ന് പിസി ജോര്‍ജ്
കോട്ടയം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ഘട്ടമായതോടെ തനിക്കെതിരെ നട്ടാല്‍ കുരുക്കാത്ത നുണ പ്രചരണമാണ് എതിര്‍ സ്ഥാനാര്‍ത്ഥികളുടേയും ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്ന ആരോപണവുമായി പൂഞ്ഞാറില്‍ സ്വതന്ത്രനായി മത്സരിക്കുന്ന പിസി ജോര്‍ജ്. ഇലക്ഷൻ കാലമായപ്പോൾ അന്യനാട്ടിൽ നിന്നെത്തി നമ്മുടെ നാട്ടിൽ ചേക്കേറിയ സ്ഥാനാർത്ഥികൾ പൂഞ്ഞാറിലെ മുന്നണി നേതാക്കളെ കൊണ്ട് പിസി ജോർജിനെതിരെ നട്ടാൽ കുരുക്കുകേലാത്ത നുണ പ്രചാരങ്ങൾ പ്രസംഗിക്കാൻ പറയുന്നുണ്ട്. ഇതിൻറെ പേരിൽ സ്ഥാനാർത്ഥിയുടെ കൂടെയുള്ള പര്യടനം അവസാനിപ്പിച്ച് വീട്ടിൽ പോയവരുണ്ടെന്ന് പിസി ജോര്‍ജ് ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...
നമ്മുടെ പൂഞ്ഞാർ വർഗീയതക്കും, അഴിമതിക്കും, അക്രമത്തിനുമെതിരെ വിധി പറയണം. എന്നെ കൂക്കിവിളിച്ചും, ആക്രമിച്ചും വഴിതടഞ്ഞും എണ്ണിയാൽ തീരാത്ത നിരവധി ആരോപണങ്ങളാലും മൂന്ന് മുന്നണി സ്ഥാനാർത്ഥികളും കുറച്ച് വോട്ട് പിടിക്കാൻ കിണഞ്ഞ് ശ്രമിക്കുകയാണ്. നമ്മുടെ പൂഞ്ഞാറിലുള്ള യു ഡി എഫ്, എൽ ഡി എഫ്, എൻ ഡി എ പ്രവർത്തകരെല്ലാം എന്നെ നേരിൽ പരിചയമുള്ളവരാണ് ഞാൻ നമ്മുടെ നാടിൻറെ നന്മക്കായി ഏതൊരു കാര്യവും അതിപ്പോൾ വികസനപ്രവർത്തനങ്ങളായാൽ പോലും ഇവരുമായെല്ലാം ചേർന്ന് ആലോചിച്ച് തന്നെയാണ് ഏറ്റവും ഭംഗിയായി നടത്താറുള്ളത്. അങ്ങനെ ചെയ്യുമ്പോൾ ഓരോ കാര്യങ്ങളും കുറ്റമറ്റതാകുമെന്ന ബോദ്ധ്യമെനിക്കുണ്ട്. അത് നമ്മൾ പൂഞ്ഞാറുകാരെന്ന പരസ്പര ബഹുമാനത്തിൽ നിന്നാണ്.

പാലക്കാട് ബിജെപിക്ക് ആവേശമായി നരേന്ദ്ര മോദിയെത്തി, ചിത്രങ്ങൾ കാണാം
ഇലക്ഷൻ കാലമായപ്പോൾ അന്യ നാട്ടിൽ നിന്നെത്തി നമ്മുടെ നാട്ടിൽ ചേക്കേറിയ സ്ഥാനാർത്ഥികൾ പൂഞ്ഞാറിലെ മുന്നണി നേതാക്കളെ കൊണ്ട് പി.സി. ജോർജിനെതിരെ നട്ടാൽ കുരുക്കുകേലാത്ത നുണ പ്രചാരങ്ങൾ പ്രസംഗിക്കാൻ പറയുന്നുണ്ട്. ഇതിൻറെ പേരിൽ സ്ഥാനാർത്ഥിയുടെ കൂടെയുള്ള പര്യടനം അവസാനിപ്പിച്ച് വീട്ടിൽ പോയവരുമുണ്ട്.
Recommended Video
അവരിൽ ചിലർ വിളിച്ച് മഞ്ഞ നോട്ടീസുകൾ വരുന്നുണ്ടെന്ന് മുന്നറിയിപ്പ് തന്നിട്ടുണ്ട്, അത് പൂഞ്ഞാറുകാരുടെ മാന്യത. എങ്കിലും വരത്തന്മാർ അങ്ങനല്ലല്ലോ അവർക്കീ നാട്ടിൽ നട്ടെല്ല് വളയാതെ നിന്ന് പൂഞ്ഞാറുകാരോട് പറയാൻ ചങ്കൂറ്റമില്ലാത്ത കാര്യങ്ങളാണ് നോട്ടീസായി പുറത്ത് വരിക. ഇരുട്ടിൻറെ സന്തതികൾക്ക് എൻ്റെ നമോവാകം. മഞ്ഞ നോട്ടീസുകൾ രാത്രിയിൽ കൊണ്ടിട്ട് കഷ്ട്ടപെടുന്നവരോട് മഴക്കാലമാണ് രാവിലെ മഴ നനഞ്ഞ് പോകും.












Click it and Unblock the Notifications