കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ചാണ്ടി ശത്രുവായത് അരുതാത്തത് കണ്ടതിനാലെന്ന് പിസി ജോര്‍ജ്; ഷോണിന്‍റെ വിവാഹത്തിലും വിശദീകരണം

Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത ആരോപണങ്ങളുമായി പൂഞ്ഞാര്‍ എംഎല്‍എയും കേരള ജനപക്ഷം നേതാവുമായ പിസി ജോര്‍ജ്. കഴിഞ്ഞ സര്‍ക്കാറിന്‍റെ അവസാനകാലത്തെ ചില സംഭവണങ്ങളാണ് ട്വന്‍റി ഫോര്‍ ന്യൂസ് ചാനലിനോട് പിസി ജോര്‍ജ് വെളിപ്പെടുത്തിയത്. ഉമ്മന്‍ചാണ്ടിക്ക് തന്നോടുള്ള എതിര്‍പ്പിന് ഇടയാക്കിയ സംഭവം എന്ന രീതിയിലാണ് പിസി ജോര്‍ജിന്‍റെ വെളിപ്പെടുത്തല്‍. കടുത്ത ആരോപണം ഉന്നയിച്ച പിസി ജോര്‍ജ് ചില അരുതാത്ത കാര്യങ്ങള്‍ ഞാന്‍ നേരില്‍ കണ്ടുവെന്നാണ് അഭിപ്രായപ്പെടുന്നത്.

ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍

പിസി ജോര്‍ജ് ട്വന്‍റി ഫോറില്‍

പിസി ജോര്‍ജ് ട്വന്‍റി ഫോറില്‍

കഴിഞ്ഞ സര്‍ക്കാറിന്‍റെ അവാസാന കാലയളവില്‍ സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉമ്മന്‍ചാണ്ടിയെ അരുതാത്ത സാഹചര്യത്തില്‍ കണ്ടു. ഇതേ തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടിക്ക് ശത്രുതയുണ്ടാവാന്‍ കാരണമെന്നും പിസി ജോര്‍ജ് പറയുന്നു. അദ്ദേഹത്തിനെതിരായി വിജിലന്‍സില്‍ മൊഴി നല്‍കിയതും എതിര്‍പ്പിനിടയാക്കിയെന്നും അഭിമുഖത്തില്‍ പിസി ജോര്‍ജ് അഭിപ്രായപ്പെടുന്നു.

അരുതാത്ത സാഹചര്യം

അരുതാത്ത സാഹചര്യം

മുറി തള്ളിത്തുറന്ന് അകത്തേക്ക് പോയപ്പോള്‍ ഉമ്മന്‍ചാണ്ടിയെ അരുതാത്ത സാഹചര്യത്തില്‍ കണ്ട്. ഉമ്മന്‍ചാണ്ടി ആ കാര്യത്തില്‍ തെറ്റാണ്. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് തന്നെ വിജിലന്‍സ് കേസ് വന്നപ്പോള്‍ അന്ന് വിജിലന്‍സിന് ഇക്കാര്യത്തില്‍ മൊഴി നല്‍കി. മൊഴി നല്‍കി ഒരാഴ്ചയ്ക്കുള്ളില്‍ വിജിലന്‍സ് കേസ് വ്യാജമാണെന്ന് പറയുന്നു. അന്ന് അദ്ദേഹത്തിന് എതിരായി മൊഴി നല്‍കാതിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി ഇന്ന് എന്‍റെ സ്വന്തമായിരുന്നേനെ.

ജോപ്പന്‍ മാത്രം

ജോപ്പന്‍ മാത്രം

സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് അരുതാത്ത രീതിയില്‍ കണ്ടത്. രാത്രി 10.30 നാണ് ഞാന്‍ കണ്ടത്. അന്ന് ഓഫീസിന് മുന്നില്‍ ജോപ്പന്‍ മാത്രമാണ് ഉണ്ടായിരുന്നത്. അവിടെ കണ്ട കാര്യം ഇന്നുവരെ പുറത്ത് പറഞ്ഞിട്ടില്ല. ഉമ്മന്‍ചാണ്ടിയെ മോശം പറഞ്ഞിട്ട് എനിക്ക് ഒന്നും കിട്ടാനില്ല. ചില സംശയങ്ങള്‍ തോന്നിയതുകൊണ്ടാണ് അന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോയതെന്നും പിസി ജോര്‍ജ് പറഞ്ഞു.

മുസ്ലിം തീവ്രവാദികള്‍

മുസ്ലിം തീവ്രവാദികള്‍

കേരളത്തിലെ ഇപ്പോഴത്തെ പ്രശ്നം ജിഹാദികളാണെന്ന് വിവാദ പരാമര്‍ശവും പിസി ജോര്‍ജ് അഭിമുഖത്തില്‍ നടത്തി. എല്ലാ സ്ഥലത്തും മുസ്ലിം തീവ്രവാദികള്‍ ഉണ്ട്. അല്‍ഖ്വയ്ദയുടെ വരെ ഏജന്‍റുമാര്‍ കേരളത്തിലുണ്ട്. മുസ്ലിം ലീഗ് തങ്ങളുടെ കാലത്ത് വളരെ നല്ലൊരു പാര്‍ട്ടിയായിരുന്നു എന്നാല്‍ ഇപ്പോള്‍ അവര്‍ ജിഹാദികളുടെ പിടിയിലാണെന്നും പിസി ജോര്‍ജ് ആരോപിച്ചു.

ഈരാറ്റുപേട്ട

ഈരാറ്റുപേട്ട

ഈരാറ്റുപേട്ടയിലെ മുസ്ലിം സമൂഹത്തെ എനിക്കറിയാം. ഈരാറ്റുപേട്ടയിൽ 80 ശതമാനം മുസ്ലിംങ്ങലും നബി തിരുമേനി പറയുന്നത് കേൾക്കുന്ന നല്ല മുസ്ലീങ്ങളാണ്. എന്നാല്‍ ബാക്കിയുള്ള 20 ശതമാനം ജിഹാദികളാണ്. എന്നാല്‍ മുസ്ലിങ്ങള്‍ മുഴുവന്‍ ജിഹാദികളാണെന്ന് പറഞ്ഞത് നടക്കരുത്. വലിയൊരു വിഭാഗം നല്ല രീതിയില്‍ ജീവിക്കന്നവരുണ്ടെന്നും പിസി ജോര്‍ജ് പറയുന്നു.

ഷോൺ ജോർജിന്റെ ഭാര്യ

ഷോൺ ജോർജിന്റെ ഭാര്യ

ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾ മാന്യമായി ജീവിക്കുന്നു. അതുകൊണ്ടാണ് ന്യൂനപക്ഷം ഇവിടെ പെരുകുന്നത്'. മറ്റ് മതസ്ഥർ റോഡിലിറങ്ങി കൊലപാതകം നടത്തുന്നില്ലെന്നും അമേരിക്കയിൽ ബോംബ് ഇട്ടത് മുസ്ലിം സമുദായക്കാരാണ്. ലൗഹ് ജിഹാദ് ആരോപണം നിരന്തരം ഉയര്‍ത്തുന്ന പിസി ജോര്‍ജ് ഷോൺ ജോർജിന്റെ ഭാര്യ പാർവതി ഷോണിനെ മതം മാറ്റിയില്ലേയെന്ന ചോദ്യത്തോടും പ്രതികരിച്ചു.

ജഗതി പറഞ്ഞിട്ട്

ജഗതി പറഞ്ഞിട്ട്

പാര്‍വതിയുടെ അച്ഛന്‍ ജഗതി എന്‍റെ വീട്ടില്‍ വന്ന് വിവാഹക്കാര്യം പറയുകയായിരുന്നു. തിരുവനന്തപുരം വേണോ ഈരാറ്റുപേട്ടയിൽ വച്ച് വേണോ എന്ന് ചോദിച്ചു. രണ്ട് വർഷത്തിന് ശേഷം വിവാഹം നടത്താമെന്ന ധാരണയായി. എന്നാല്‍ ചില മാധ്യമങ്ങളില്‍ അതിനിടയില്‍ തെറ്റായ വാര്‍ത്തകള്‍ വന്നു. ഷോണും പാര്‍വതിയും ഒളിച്ചോടിയെന്നായിരുന്നു വാര്‍ത്ത്. ഈ വാര്‍ത്ത് പുറത്ത് വന്ന് രണ്ട് ദിവസത്തിന് ശേഷം ജഗതി എന്നെ സമീപിച്ച് വിവാഹം ഉടന്‍ നടത്തണമെന്ന് പറയുകയായിരുന്നു.

വിവാഹം

വിവാഹം

ജഗതിയാണ് പാർവതിയെ മാമോദീസ മുക്കണമെന്ന് പറഞ്ഞത്. ഹിന്ദു പെണ്ണിനെ വിവാഹം കഴിച്ചാൽ കുഴപ്പമുണ്ടോയെന്ന് പാലാ അരമനയിലെ പിതാവിനോട് ഞാൻ ചോദിച്ചു. ഒരു പ്രശ്നവും ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. എന്നാല്‍ മതം മാറണമെന്ന നിര്‍ബന്ധം ജഗതിക്കുണ്ടായിരുന്നു. ഒരു സമയം കഴിഞ്ഞാല്‍ പിസി ജോർജും, ജഗതിയുമെല്ലാം മരിക്കും. പിന്നെ ഷോണും പാർവതിയും ഉണ്ടാകും. അവർ മരിക്കുമ്പോ ഷോണിനെ പള്ളി പറമ്പിൽ അടക്കും. എന്നാല്‍ എന്‍റെ മകളെ തെമ്മാടി കുഴിയിലെ അടക്കുകയുള്ള അതിന് സൗകര്യമില്ലെന്ന് പറഞ്ഞ് മതം മാറാന‍് ജഗതി നിര്‍ബന്ധിക്കുകയായിരുന്നുവെന്നും പിസി ജോര്‍ജ് പറയുന്നു.

യുവനടി അഹാന കൃഷ്ണയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം

English summary
PC George MLA with more allegations against Oommen Chandy in solar case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X